കഴിഞ്ഞ ദിവസം സുരാജ് നായകനാകുന്ന ലിക്കര്‍ ഐലന്റിന്റെ ലൊക്കേഷനില്‍ പോയിയിരുന്നു. നവാഗതനായ സേതുനാഥ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ്. പുതുവൈപ്പിനടുത്തായിരുന്നു ലൊക്കേഷന്‍. ആര്‍ട്ടിസ്റ്റായി അന്ന് സുരാജ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുണ്ടും ഷര്‍ട്ടുമാണ് വേഷം. ഡള്‍ മേക്കപ്പിലാണ്. കഥാപാത്രം അതാവശ്യപ്പെടുന്നുണ്ട്.
ചിത്രത്തിന്റെ സെക്കന്റ് ഷെഡ്യൂള്‍ തുടങ്ങിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ആദ്യഷെഡ്യൂള്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴേയ്ക്കും സംവിധായകനും ക്യാമറാമാനുമടക്കം 25 പേര്‍ക്ക് കോവിഡ് പിടിപെട്ടിരുന്നു. അതോടെ ഷെഡ്യൂള്‍ ബ്രേക്കപ്പായി. 22 ദിവസത്തെ ക്വാറന്റൈനുശേഷമാണ് ലിക്കര്‍ ഐലന്റ് പുനരാരംഭിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ വര്‍ക്ക് കൂടിയേയുള്ളൂ. അതു കഴിഞ്ഞാല്‍ വീണ്ടും ഷെഡ്യൂള്‍ ബ്രേക്കാവും. പിന്നീട് ആഗസ്റ്റിലേ ഷൂട്ടിംഗ് തുടങ്ങൂ.
ലിക്കര്‍ ഐലന്റിനുശേഷം ചെയ്യുന്ന പടങ്ങളെക്കൂറിച്ചായിരുന്നു സുരാജിനോടുള്ള ചോദ്യം.
‘അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാംതൂണിലാണ് ഇനി ഞാന്‍ അഭിനയിക്കുന്നത്. മാര്‍ച്ച് ഒന്‍പതിന് അതിന്റെ ഷൂട്ടിംഗ് തുടങ്ങും. ഒരു പോലീസ് ഓഫീസറുടെ വേഷമാണ്. പത്ത് ദിവസത്തെ വര്‍ക്കേ ആ ചിത്രത്തില്‍ എനിക്കുള്ളൂ. അത് കഴിഞ്ഞാല്‍ ജനഗണമനയുടെ സെക്കന്റ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. മംഗലാപുരമാണ് ലൊക്കേഷന്‍. കോളേജ് പോര്‍ഷനുകള്‍ ഷൂട്ട് ചെയ്യുന്നത് അവിടെയാണ്. 30 ദിവസത്തെ വര്‍ക്കുണ്ട്. പൃഥ്വിരാജിനും നാലഞ്ച് ദിവസത്തെ വര്‍ക്കുകള്‍ അവിടെയുണ്ടെന്ന് കേള്‍ക്കുന്നു. ജനഗണമന പൂര്‍ത്തിയാക്കിയാല്‍ പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജോയിന്‍ ചെയ്യുന്നത്. അതില്‍ ആസിഫ് അലിയും ഞാനുമാണ് അഭിനയിക്കുന്നത്. ലൂക്കയുടെ സംവിധായകന് അരുണ്‍ബോസ് ചെയ്യുന്ന ചിത്രം, കെട്ട്യോളാണെന്റെ മാലാഖ സംവിധാനം ചെയ്ത നിസാം ബഷീര്‍ എഴുതുന്ന ചിത്രം, മറഡോയുടെ സംവിധായകന് വിഷ്ണുനാരായണന്റെ ചിത്രം. ഇതൊക്കെയാണ് ഈ വര്‍ഷം കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റ് ചിത്രങ്ങള്‍.’ സുരാജ് പറഞ്ഞുനിര്‍ത്തി.
Recent Comments