ഏറെ ശ്രദ്ധേയമായതും വന്‍ വിജയം കൈവരിച്ചതുമായ സച്ചിയുടെ അയ്യപ്പനും കോശിയും തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്യാന്‍ കരാറായി. ബിജുമേനോന് അവതരിപ്പിച്ച അയ്യപ്പന്‍നായര്‍ എന്ന കഥാപാത്രത്തെ തെലുങ്കില്‍ പവന്കല്യാണാണ് ചെയ്യുന്നത്. നേരത്തേ കിട്ടിയിരുന്ന വാര്‍ത്തകളില്‍ ബാലകൃഷ്ണയും റാണാ ദഗുപതിയും ആയിരുന്നു മുഖ്യവേഷങ്ങള്‍ ചെയ്യുന്നുവെന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച പവന് കല്യാണ്‍ അയ്യപ്പന്‍നായരുടെ വേഷത്തിലേയ്ക്ക് കരാര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. കൂടാതെ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന് റിട്ടേര്‍ഡ് ഹവില്‍ദാറിന്റെ വേഷത്തിലേയ്ക്ക് വിജയ് സേതുപതിയെയാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും കൂടുതല്‍ വിവരങ്ങള്‍ പവന് കല്യാണിന്റെ ജന്മദിനമായ സെപ്തംബര്‍ 2 ന് അനൗണ്‍സ് ചെയ്യുന്നതാണ്.
തൊലീപ്രേമ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് വെങ്കി അട്ലൂരിയാണ് തെലുങ്കു പതിപ്പിന്റെ സംവിധായകന്. ഹാരികയും ഹസ്നി ക്രിയേഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments