ബ്രാന്‍ഡിങ്ങ് സ്ട്രാറ്റജിസ്റ്റും പരസ്യ- സിനിമാ സംവിധായകനുമായ വി.എ ശ്രീകുമാറിനെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഫോര്‍ ഗ്ലോബല്‍ പീസ് ഡോക്ടറേറ്റ് നല്കി ആദരിച്ചു. ബ്രാന്‍ഡിങ്ങിലെയും കമ്യൂണിക്കേഷനിലെയും കാല് നൂറ്റാണ്ടിന്റെ മികവ് പരിഗണിച്ചാണ് അവാര്‍ഡ്. യുഎസ്എ ഫെഡറല്‍ ഗവര്‍ണമെന്റിന്റെ കീഴിലുള്ള ഐക്യ രാഷ്ട്ര സഭയുടെ അംഗീകാരമുള്ള യൂണിവേഴ്സിറ്റിയാണ് ഇത്. പുരസ്ക്കാരത്തിന് വി.എ ശ്രീകുമാറിനെ കൂടാതെ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ്, ഇന്ത്യന്‍ ഗുസ്തി താരം സന്‍ഗ്രാം സിങ്, പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രാഗേഷ് ജ്വിന്‍ജുന്‍ വാല, രാജ്യത്തെ പ്രമുഖ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഇന്‍ഡസ്ട്രിയലിസ്റ്റ് ജിഗ്നേഷ് ജോഷി തുടങ്ങിയവരും അര്‍ഹരായി.
ബ്രാന്‍ഡിങ്ങിലും കമ്യൂണിക്കേഷനിലും ശ്രീകുമാറും അദ്ദേഹത്തിന്റെ കമ്പനി പുഷ് ഇന്റഗ്രേറ്റഡും മൂന്നു പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുകയാണ്. ധാരാളം പ്രാദേശിക ബ്രാന്‍ഡുകളെ ദേശീയ- അന്തര്‍ ദേശീയ ബ്രാന്‍ഡുകളാക്കി മാറ്റിയിട്ടുണ്ട് ശ്രീകുമാറിന്റെ ബ്രാന്‍ഡിങ് സ്ട്രാറ്റജി. രാജ്യത്തെ പ്രമുഖ മാനേജ്മെന്റ് ഇന്‍സ്റ്റ്യൂട്ടുകളില്‍ കേസ് സ്റ്റഡികളാണ് ശ്രീകുമാര്‍ ചെയ്ത പല ക്യാംപയിനുകളും. ഏറെ ശ്രദ്ധേയമായ 700 ഓളം പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ഒടിയന് എന്ന മലയാള ചലച്ചിത്രത്തിന്റെ സംവിധായകനും ശ്രീകുമാറാണ്.
അച്ഛന് അരവിന്ദാക്ഷ മേനോന്റെ പേരില്‍ സ്ഥാപിതമായ സി.എ മേനോന് ഫൗണ്ടേഷന് വഴി പാലക്കാട് അമ്പലക്കാട് ദളിത് കോളനിയില്‍ ആരോഗ്യ- വിദ്യാഭ്യാസ- സ്ത്രീ ശാക്തീകരണ മേഖലകളില്‍ വര്‍ഷങ്ങളായി നടത്തിയ സേവനങ്ങളെ പരിഗണിച്ച് ”പീസ് എജ്യൂക്കേറ്റര്‍” എന്ന നിലയ്ക്ക് സമാധാനത്തിനുള്ള എക്സലന്‍സ് അവാര്‍ഡും യൂണിവേഴ്സിറ്റി നല്കി. ഗോവ ജെഡബ്ല്യു മാരിയറ്റില്‍ വെച്ച് നടന്ന കോണ്‍ വെക്കേഷനില്‍ പുരസ്കാരങ്ങള്‍ വി.എ ശ്രീകുമാര്‍ ഏറ്റുവാങ്ങി.
Recent Comments