മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പുതിയ വാഹനങ്ങള്‍ വാങ്ങുവാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ്. സ്വര്‍ണ്ണം, ഭൂമി എന്നിവയുടെ ക്രയവിക്രയങ്ങള്‍കൊണ്ട് ലാഭം കൈവരിക്കും. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ജോലിയില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകും. മേലധികാരികളില്‍നിന്നും നിന്ദ, അംഗഭംഗം മുതലായവ അനുഭവപ്പെടും. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങളില്‍നിന്നും വിഷമതകള്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അഗ്നിഭം, തസ്ക്കരഭയം എന്നിവയും അനുഭവപ്പെടുവാന്‍ സാധ്യതയുണ്ട്. ശാരീരികസുഖം, മാനസികസുഖം അനുഭവപ്പെട്ടെന്ന് വരില്ല.
ദുര്‍ഗ്ഗാഭജനം ചെയ്യുന്നതും ശിവക്ഷേത്രത്തില്‍ ജലധാര നടത്തുന്നതും ദേവിക്ക് ഉടയാട, പുഷ്പാഞ്ജലി എന്നിവ നടത്തുന്നതും ശ്രേയസ്കരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
വിദ്യാപരമായിട്ടുള്ള ഉയര്‍ച്ച ഉണ്ടാകും. പലവിധത്തിലുള്ള ഐശ്വര്യങ്ങള്‍ വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. സൈനികവിഭാഗത്തിലുള്ളവര്ക്ക് സ്ഥാനക്കയറ്റം ലഭിക്കുവാന്‍ സാധ്യതയുണ്ട്. പൂര്‍വ്വികമായ സ്വത്തില്‍നിന്നും ലാഭം വന്നുചേരും. കുടുംബത്തില്‍ മുതിര്‍ന്നവര്‍ക്ക് സന്തോഷവും അനുകൂലസമയമാണ്. നീണ്ടുനിന്നിരുന്ന തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പാക്കും. സഹോദരങ്ങള്‍ തമ്മില്‍ പല കാര്യങ്ങള്‍ക്കും ശൗര്യം പ്രകടിപ്പിക്കും. വിവാഹത്തിന് അനുകൂലമായ സമയമല്ല. പലതരത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകും.
വിഷ്ണുസഹസ്രനാമം ജപിക്കുന്നതും ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും സുബ്രഹ്മണ്യസ്വാമിക്ക് വഴിപാട്, മാല, വിളക്ക് എന്നിവ നടത്തുന്നതും ഗുണകരമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
വിദ്യാനേട്ടത്തിനുവേണ്ടി ധാരാളം പണം ചെലവഴിക്കും. പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. പലതരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. പുതിയ ഭൂമി വാങ്ങുവാന്‍ സാധിക്കും. കൃഷി, ഭൂമി, നാല്ക്കാലി എന്നിവയില്‍നിന്നും ലാഭം കൈവരിക്കും. വാതം കോപിച്ചുള്ള രോഗങ്ങള്‍ക്ക് ഇടവരും. സൈനികവിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. ജലഭീതി, രക്തകോപം, ഉദരരോഗം മുതലായ രോഗങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങളില്‍നിന്നും പലതരത്തിലുള്ള ദുഃഖങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിവാഹത്തിന് അനുകൂലസമയമല്ല. വ്രതം, ധര്‍മ്മപ്രവൃത്തി എന്നിവയ്ക്ക് മുടക്കം വരുവാന്‍ സാധ്യതയുണ്ട്. സഹായങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം അനുഭവപ്പെടും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം.
ഭദ്രകാളി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ഉടയാട, വിളക്ക്, മാല സര്‍പ്പദൈവങ്ങള്‍ക്ക് നൂറും പാലും എന്നിവ വഴിപാടായി നടത്തുന്നത് ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ശാരീരികസുഖം അനുഭവവേദ്യമാകും. പലതരത്തിലുള്ള വിജയങ്ങള്‍ വന്നുചേരും. വിദ്യാപരമായി ഉയരുവാന് സാധിക്കും. ഉയര്‍ന്ന സ്ഥാനങ്ങളില്‍ എത്തിച്ചേരും. പഴയ വീട് മോടിപിടിപ്പിക്കും. വാഹനം, സ്വര്‍ണ്ണം, ഭൂമി എന്നിവയില്‍നിന്നും ലാഭം ഉണ്ടാകും. ഒന്നും ആലോചിക്കാതെയുള്ള എടുത്തുചാട്ടം കൊണ്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. സഹോദരങ്ങള്‍ തമ്മില്‍ കലഹത്തിന് ഇടയുണ്ട്. പൂര്വ്വപുണ്യങ്ങള്ക്ക് നാശം സംഭവിക്കാന്‍ ഇടയുണ്ട്. പ്രവൃത്തിയില്‍ സാമര്‍ത്ഥ്യം കുറയും. ഉദ്ദേശിച്ച യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. പലതരത്തിലുള്ള അപകീര്‍ത്തികള്‍ കേള്‍ക്കുവാന്‍ ഇടവരും.
കാലദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം, ദേവീമാഹാത്മ്യപാരായണം, നിത്യവും ശിവക്ഷേത്രത്തില്‍ തൊഴുന്നതും ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. തന്റെ കഴിവുകള്‍ എല്ലാം പ്രവൃത്തിമേഖലയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം വന്നുചേരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. വിദ്യ നേടുന്നതിനായി ധാരാളം പണം ചെലവഴിക്കും. ഭൂമി സംബന്ധമായ കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കണം. കച്ചവടമേഖലയിലുള്ളവര്ക്ക് അനുകൂലസമയമല്ല. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. പൂര്‍വ്വികമായി നടത്തിവന്നിരുന്ന പല കര്‍മ്മങ്ങള്‍ക്ക് തടസ്സം നേരിടുവാന്‍ ഇടയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. വാതം, പിത്തം കോപിച്ചുള്ള രോഗങ്ങള്‍ക്ക് ഇടയുണ്ട്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമല്ല. നാല്ക്കാലികള് നിമിത്തം നാശം സംഭവിക്കും.
ദോഷശാന്തിക്കായി ശിവക്ഷേത്രദര്‍ശനം നടത്തുകയും രുദ്രാഭിഷേകം, വല്വാര്ച്ചന, വിഷ്ണുവിന് പാല്‍പ്പായസം എന്നിവ നടത്തുന്നത് ശ്രേയസ്കരമാണ്.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പല കാര്യങ്ങളിലും വിജയം കൈവരിക്കും. അനാവശ്യച്ചെലവുകള്‍ ഉണ്ടാകും. മനസ്സിന് സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ ഇടവരും. ഉദ്യോഗത്തില്‍ പലതരത്തിലുള്ള പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. യാത്രകള്‍ ധാരാളം ചെയ്യേണ്ടതായിവരും. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. നാല്ക്കാലി, കൃഷി എന്നിവയില്‍നിന്നും വിചാരിച്ച ലാഭം കിട്ടുകയില്ല. സന്താനങ്ങള്‍ വാഹനം ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. അഗ്നിഭയം, തസ്ക്കരഭയം എന്നിവ അനുഭവവേദ്യമാകും. നടത്തിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങള്‍ക്കും തടസ്സം നേരിടും. വിവാഹത്തിന് അനുയോജ്യമായ സമയമല്ല. ശത്രുക്കളില്‍നിന്നും നേട്ടം കൈവരിക്കും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. സര്‍ക്കാരില്‍നിന്നും സഹായങ്ങള്‍ ലബിക്കുവാന് സമയമെടുക്കും. കുടുംബത്തില്‍ അസ്വാരസ്യങ്ങള്‍ ഹേതുവായി കലഹങ്ങള്‍ ഉണ്ടാകും.
നിത്യവും മഹാവിഷ്ണു ക്ഷേത്രത്തില്‍ നിര്‍മ്മാല്യം തൊഴുതും സഹസ്രനാമജപവും നടത്തുകയും ചെയ്യുന്നത് കൂടുതല്‍ ഗണകരമായിരിക്കും. ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ തുളസിമാല, വെണ്ണ എന്നിവ സമര്‍പ്പിക്കുന്നതും ഉചിതമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
പല കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കും. പഴയ സുഹൃത്തുക്കള്‍ നിമിത്തം പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കും. ചെലവുകള്‍ വര്‍ദ്ധിക്കും. എഴുതി കഴിഞ്ഞ പരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ സാധ്യതയുണ്ട്. മനസ്സിന് ഇഷ്ടപ്പെട്ട പ്രവൃത്തികള്‍ ചെയ്യുവാന്‍ ഇടവരും. പുതിയ വാഹനം വാങ്ങിക്കുവാന്‍ ഇടവരും. വീട് മോടി പിടിപ്പിക്കാന്‍ ഇടവരും. ശാരീരികസുഖം കുറയും. മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് അനുകൂലസമയമല്ല. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടും. ദുര്‍ബുദ്ധി ഹേതുവായി പലവിധത്തിലുള്ള അപകടങ്ങളിലും ചെന്നു ചാടുവാന്‍ ഇടവരും. അഗ്നിഭയം, മനോദുഃഖം എന്നിവ ഉണ്ടാകുവാന്‍ ഇടയുണ്ട്. പലതരത്തിലുള്ള വ്രണങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഊഹക്കച്ചവടങ്ങളില്‍നിന്നും നഷ്ടം സംഭവിക്കുവാന്‍ ഇടയുണ്ട്. ഔഷധങ്ങളുടെ ക്രയവിക്രയങ്ങളില്‍നിന്നും ലാഭം കൈവരിക്കും. സ്ത്രീകള്‍ നിമിത്തം വെള്ളി, വസ്ത്രം എന്നിവ ലഭിക്കും.
ദോഷശാന്തിക്കായി സര്‍പ്പദൈവങ്ങള്‍ക്ക് നൂറും പാലും നടത്തണം. ശിവക്ഷേത്രത്തില്‍ ജലധാര, സുബ്രഹ്മണ്യസ്വാമിക്ക് നാരങ്ങാമാല എന്നിവ സമര്‍പ്പിക്കുക.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വാണിജ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സുഹൃത്തുക്കള്‍ നിമിത്തം മുടങ്ങി കിടന്നിരുന്ന പല സംരംഭങ്ങളും വീണ്ടും തുടര്‍ന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്. ജീവിതത്തില്‍ പലതരത്തിലുള്ള വിജയങ്ങള്‍ ഉണ്ടാകും. ദാമ്പത്യപരമായി അസ്വാരസ്യം ഹേതുവായി കലഹങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദേശയാത്രകള്‍ മാറ്റി വയ്ക്കേണ്ടിവരും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് താമസിയാതെ വിവാഹം നടക്കും. ശാരീരികമായ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവവേദ്യമാകും. സ്ത്രീകള്‍ നിമിത്തം ധനനഷ്ടം, അപവാദം എന്നിവ കേള്‍ക്കുവാന്‍ ഇടവരും. സാമ്പത്തികപരമായി ഉയര്‍ച്ച ഉണ്ടാകുമെങ്കിലും ചെലവുകള്‍ അധികരിച്ച് നില്ക്കും.
ദോഷശമനത്തിനായി കുടുംബക്ഷേത്രം ധര്‍മ്മദൈവക്ഷേത്രം ഇവിടെ തൊഴുന്നത് ഗുണകരമായിരിക്കും. ശാസ്താവിന് നീരാജനം, നെയ്യ്, നീല ഉടയാട എന്നിവ സമര്‍പ്പിക്കുന്നതും ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
പല കാര്യങ്ങളും അനുകൂലപരമായി വരും. പല കാര്യങ്ങളിലും വിജയം കൈവരിക്കും. സഹോദരങ്ങളില്‍നിന്നും സഹായങ്ങള്‍ ലഭിക്കുവാന്‍ ഇടവരും. നീണ്ടുനിന്നിരുന്ന തര്‍ക്കം ഒത്തുതീര്‍പ്പിലാകും. വ്രതാനുഷ്ഠാദികള്ക്ക് മുടക്കം വരും. സ്വര്‍ണ്ണം, വസ്ത്രം, വെള്ളി എന്നിവ ലഭിക്കും. ഗുരുക്കന്മാരുമായി സമയം പങ്കിടും. തൊഴില്‍രംഗത്ത് പലതരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം അല്ല. പല കാര്യങ്ങളിലും മുടങ്ങിക്കിടക്കുന്ന പൈസ തിരിച്ച് കിട്ടും. രാഷ്ട്രീയത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ ലഭിക്കും. ശത്രുക്കളില്‍നിന്നും പലതരത്തിലുള്ള മനോദുഃഖങ്ങള്‍ അനുഭവവേദ്യമാകും. വാഹനത്തില്‍ പോകുന്നവര്‍ സൂക്ഷിക്കാണം. മാതൃകുടുംബത്തിലെ സ്വത്തിന് നാശം വരുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി സര്‍പ്പക്ഷേത്രത്തില്‍ നൂറുംപാലും ശാസ്താവിന് നെയ്യ് വിളക്ക്, നീല ഉടയാട, നീരാജനം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
ധാരാളം ക്ഷേത്രദര്‍ശനം നടത്തുവാന്‍ സാധിക്കും. സര്‍ക്കാരില്‍നിന്നും സഹായം ലഭിക്കുവാന്‍ സാധ്യതയുണ്ട്. ഇരുമ്പ് സാധനങ്ങള്‍ ലഭിക്കും. പല സ്ഥലത്തും നേതൃത്വം വഹിക്കാന്‍ സാധിക്കും. പല തരത്തിലുള്ള വിദ്യ അഭ്യസിക്കാന്‍ ഇടവരും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. കുതിര, ആന തുടങ്ങിയ നാല്‍ക്കാലികളില്‍നിന്ന് ലാഭം വന്നുചേരും. പല സ്ഥലങ്ങളില്‍നിന്നും ലാഭം വന്നുചേരും. പലസ്ഥലങ്ങളില്നിന്നും ധനം വന്നുചേരും. കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും വന്നുചേരും. നീണ്ടുനിന്നിരുന്ന രോഗത്തിന് ശമനമുണ്ടാകും. സന്താനങ്ങളില്‍നിന്നും മനോദുഃഖം അനുഭവപ്പെടും. തൊഴില്‍മേഖലയില്‍ പലതരത്തിലുള്ള കഷ്ടതകള്‍ അനുഭവിക്കാന്‍ ഇടവരും. സ്വജനങ്ങളുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ശത്രുക്കളില്‍നിന്നും പലതരത്തിലുള്ള രോഗപീഡകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. ദൂരയാത്രക്കാര്‍ കഴിവതും ഒഴിവാക്കണം.
ദോഷപരിഹാരത്തിനായി ശിവക്ഷേത്രദര്‍ശനം നടത്തണം. ശിവന് പിന്‍വിളക്ക്, ജലധാര, വിഷ്ണുവിന് തുളസിമാല, ദേവിക്ക് മാല, ഉടയാട, നെയ്യ്, അര്‍ച്ചന എന്നിവ നടത്തണം. വിഷ്ണുക്ഷേത്രത്തില്‍ എന്നും പോയി തൊഴുന്നത് ഗുണകരമായിരിക്കും.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പലതരത്തിലുള്ള സന്തോഷങ്ങള്‍ വന്നുചേരും. സ്വര്‍ണ്ണം, ഔഷധം എന്നിവയുടെ ക്രയവിക്രയംകൊണ്ട് ലാഭം കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കുറച്ച് പിറകിലോട്ട് ആയേക്കും. സര്‍ക്കാരില്‍ നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിച്ചേകും. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്നതുകൊണ്ട് പലതരത്തിലുള്ള അമളികള്‍ പറ്റും. ജോലിസ്ഥലത്ത് കീര്‍ത്തി കേള്‍ക്കും. അതിനാല്‍ പലതരത്തിലുള്ള വിദ്വേഷങ്ങള്ക്കിടവരും. നാല്ക്കാലികള് നിമിത്തം നാശനഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. ഭൂമി സംബന്ധമായ കച്ചവടങ്ങളില്നിന്നും വളരെയധികം നഷ്ടം വന്നുചേരും. വാതം, കഫം എന്നിവ കോപിച്ചുള്ള രോഗങ്ങള്‍ അധീകരിക്കാന്‍ സാധ്യതിയുണ്ട്.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രത്തില് വഴിപാട് നടത്തണം, ദേവിക്ക് അര്ച്ച്ന, മാല, ഉടയാട എന്നിവ സമര്‍പ്പിക്കണം. ശിവക്ഷേത്രത്തില്‍ ജലധാര, രുദ്രസൂക്താര്‍ച്ചന എന്നിവയും നടത്തണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഒരുപാട് ക്ഷേത്രദര്‍ശനം നടത്തുവാന്‍ ഇടയുണ്ട്. പലതരത്തിലുള്ള ദാനധര്‍മ്മങ്ങള്‍ ചെയ്യുവാനും ഇടവരും. വെള്ളി, വസ്ത്രം, സ്വര്‍ണ്ണം എന്നിവയുടെ ക്രയവിക്രയംകൊണ്ട് ലാഭം ഉണ്ടാകും. സഹോദരന്മാരില്‍നിന്നും സഹായങ്ങള്‍ ലഭിക്കില്ല. ശത്രുക്കള്‍ക്ക് മേല്‍ വിജയം കൈവരിക്കും. കൃഷി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമല്ല. കൃഷി, ധനം, കീര്‍ത്തി എന്നിവയ്ക്ക് നാശം ഉണ്ടാകുവാന്‍ ഇടയുണ്ട്. ഇരുമ്പില്‍നിന്നും ലാഭം ഉണ്ടാകും. ഇരുമ്പ് സാധനങ്ങള്‍ ലഭിക്കുവാന്‍ ഇടയുണ്ട്. സഹോദരങ്ങള്‍ തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകും. സുഖങ്ങള്‍ കുറയും. സഹായം, കാലതാമസം അനുഭവപ്പെടും. പലവിധത്തിലുള്ള വിഷമതകള്‍ മനസ്സിനെ അലട്ടും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. ഭാഗ്യത്തിന് ഹാനി സംഭവിക്കും. ദാനധര്‍മ്മ പ്രവര്‍ത്തികള്‍ക്ക് മുടക്കം വരും.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, വിഷ്ണുവിന് പാല്‍പ്പായസം, ശിവന് ജലധാര, ദേവിക്ഷേത്രദര്‍ശനം, ധര്‍മ്മദൈവ ഭജനം എന്നിവ നടത്തണം.
Recent Comments