മുകളില്‍നിന്ന് താഴേയ്ക്ക് കുതിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീണ് ഫഹദ് ഫാസിലിന് പരിക്ക് പറ്റി. മൂക്കിലാണ് ചെറിയ പൊട്ടലേറ്റത്. പരിക്ക് സാരമുള്ളതല്ല.
മലയന്‍കുഞ്ഞിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു അപകടം. മഹേഷ് നാരായണന്റെ തിരക്കഥയില്‍ ഫഹദിനെ നായകനാക്കി സജിമോന്‍ ഒരുക്കുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. ഫാസിലാണ് നിര്‍മ്മാതാവ്.
ഇന്നലെയായിരുന്നു അപകടം. ഏലൂരിനടുത്തുള്ള ഒരു ഓഡിറ്റോറിയത്തില്‍ സെറ്റിട്ടാണ് മലയന്‍കുഞ്ഞിലെ രംഗങ്ങള്‍ ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഫാളിംഗ് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ബാലന്‍സ് തെറ്റി താഴേയ്ക്ക് വീഴുകയായിരുന്നു.
മൂക്ക് പൊട്ടി ചോര വാര്‍ന്നതിനെത്തുടര്‍ന്ന് അടുത്തുള്ള ആസ്റ്റര്‍ മെഡിസിറ്റിയിലേയ്ക്ക് കൊണ്ടുപോയി. വിദഗ്ദ്ധ പരിശോധനയില്‍ ഗുരുതര പ്രശ്നങ്ങളൊന്നും കണ്ടില്ല. മൂക്കിലുണ്ടായ പൊട്ടല്‍ പ്ലാസ്റ്റിക് സര്‍ജന്റെ നേതൃത്വത്തില്‍ തുന്നലിട്ടു.
അല്‍പ്പം മുമ്പ് ഫഹദ് ഫാസില്‍ ഹോസ്പിറ്റലില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേയ്ക്ക് പോയി. ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Recent Comments