മഞ്ജരി ആദ്യമായി പാടിയഭിനയിച്ച പുതിയ ചിത്രം ‘വര്‍ത്തമാനം’ 12 ന് തിയേറ്ററിലെത്തുകയാണ്. മലയാള പിന്നണി ഗാനരംഗത്ത് മഞ്ജരി ഇരുപത് വര്‍ഷമാകുകയാണ്. ഇതിനിടെ ഹൃദയഹാരിയായ ഒത്തിരി പാട്ടുകള്‍ ഈ ഗായിക മലയാളികള്‍ക്ക് സമ്മാനിച്ചു. വി.കെ.പ്രകാശിന്റെ ‘പോസിറ്റീവ്’ എന്ന സിനിമയില്‍ ഗായകന് ജി. വേണുഗോപാലിന്റെ കൂടെ പാടിയഭിനയിച്ചിരുന്നു.എന്നാല്‍ വര്‍ത്തമാനത്തില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രമാണ്.ഗായിക മജ്ജരിയായിട്ട് തന്നെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചരിത്ര പശ്ചാത്തലമുള്ള വര്‍ത്തമാനത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമെന്ന് മഞ്ജരി പ്രതികരിച്ചു. സിനിമയില്‍ അഭിനയിക്കാന്‍ ഒത്തിരി ഓഫറുകള്‍ വന്നിട്ട് പലതും ഞാന്‍ ഒഴിവാക്കുകയായിരുന്നു. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ അഭിനയരംഗത്ത് സജീവമാകുമെന്നും മഞ്ജരി പറഞ്ഞു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments