ഈ വര്‍ഷം മാര്‍ച്ച് 11 വ്യാഴാഴ്ചയാണ് ശിവരാത്രി. അന്ന് ഭക്തര്‍ ശിവരാത്രി വ്രതം ആചരിക്കുന്നു. എല്ലാവര്‍ഷവും കുംഭമാസം കറുത്തപക്ഷത്തിലെ പ്രദോഷ ദിവസമാണ് ശിവരാത്രി. അന്ന് വ്രതം അനുഷ്ഠിച്ചാല്‍ ആയുസ്സ്, ഐശ്വര്യം, ശക്തി, ധനം, ഇവ വര്‍ദ്ധിക്കുമെന്നും മോക്ഷം കിട്ടുമെന്നും വിശ്വസിക്കുന്നു. മാത്രമല്ല മറ്റ് വ്രതങ്ങള്‍ ഒന്നും അനുഷ്ഠിക്കാത്തവര്‍ക്കും ശിവരാത്രി വ്രതം നോറ്റാല്‍ എല്ലാ വ്രതങ്ങളും നോറ്റ ഫലവും കിട്ടും. കൊറോണ മൂലം വിഷലിപ്തമായ ഇന്നത്തെ അന്തരീക്ഷത്തില്‍നിന്ന് ഈശ്വരപ്രാര്‍ത്ഥന കൊണ്ട് ദുരന്തങ്ങള്‍ ഒഴിവായി ആയുസ്സ് നിലനിര്‍ത്താനും ഈ വ്രതം സഹായിക്കും.
ഐതിഹ്യം
പാലാഴി കടഞ്ഞപ്പോള്‍ മത്തിന്റെ ചരടായി പ്രവര്‍ത്തിച്ച വാസുകി വിഷം ഛര്‍ദ്ദിച്ചു, കാളകൂടവിഷം. ആ വിഷത്തെ ലോക രക്ഷ ഓര്‍ത്ത് ശിവഭഗവാന് കയ്യില്‍ ഏറ്റുവാങ്ങി സേവിച്ചു. ഉടനെ ശ്രീപാര്‍വ്വതി ചെന്ന് ശിവന്റെ കഴുത്തില്‍ മുറുകെ പിടിച്ചു. വിഷം താഴേക്കിറങ്ങാതിരിക്കാന്. ഉടന്‍ മഹാവിഷ്ണു വന്ന് ശിവന്റെ വായ പൊത്തിപിടിച്ചു, വിഷം പുറത്തേക്ക് പോകാതിരിക്കാന്‍. കാളകൂടവിഷം ശിവന്റെ കഴുത്തില്‍ പറ്റി ഉറച്ചു. വിഷം തീണ്ടിയാല്‍ ചികിത്സയില്‍ മുഖ്യം രാത്രി ഉറക്കമിളപ്പാണ്. അതുകൊണ്ട് സകല ദേവകളും ശിവഭഗവാനെ പ്രാര്‍ത്ഥിച്ച് ഉപവസിച്ച ഉറക്കമി ളക്കുകയും ചെയ്തു. ആ സംഭവത്തിന്റെ സ്മരണയാണ് ശിവരാത്രിവ്രതം. അന്ന് അകമഴിഞ്ഞ് ശിവനെ പ്രാര്‍ത്ഥിച്ച് വ്രതം നോറ്റാല്‍ ഗുണാനുഭവങ്ങള്‍ കൈവരും.
വ്രതം
ശിവരാത്രി ദിവസം വെളുപ്പിന് നാലര മണിക്ക് എഴുന്നേല്‍ക്കണം. കുളിക്കണം. ഭസ്മ -രുദ്രാക്ഷങ്ങള്‍ ധരിക്കണം. ശിവ നാമങ്ങള്‍ ഉരുവിടണം. നേരം വെളുത്ത ശേഷം കഴിയുമെങ്കില്‍ ശിവ സന്നിധി സന്ദര്‍ശിക്കണം. ശിവ പ്രദക്ഷിണം ചെയ്യണം. ശിവോഹം (ഞാന്‍ ശിവനാണ്) എന്ന് ഭാവന ചെയ്യണം. പകല്‍ ശിവക്ഷേത്രത്തില്‍ വേണമെങ്കില്‍ കഴിയാം. അന്ന് ഉപവസിക്കാന്‍ കഴിയാത്തവര്‍ സന്ധ്യയ്ക്ക് ഭക്ഷണം നിര്‍ബന്ധമായി ഒഴിവാക്കണം. വൈകിട്ട് വീണ്ടും കുളിക്കണം. ശിവപൂജ, കൂവളത്തില കൊണ്ട് അര്‍ച്ചന, ശിവ നമസ്കാരം ഇവ ചെയ്ത രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരിക്കണം. പിറ്റേന്ന് ശിവപൂജ കഴിഞ്ഞ് വ്രതം അവസാനിപ്പിക്കാം. പ്രസിദ്ധ ക്ഷേത്രങ്ങളായ ഗോകര്‍ണം ആലുവ തുടങ്ങിയ സ്ഥലങ്ങളില്‍ പിതൃക്കള്‍ക്ക് ബലി യിടീല്‍ ചടങ്ങു നടക്കുന്നുണ്ട്. ശിവരാത്രി ദിവസം ശിവസന്നിധിയില്‍ പിതൃ സാന്നിധ്യം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.
Recent Comments