വിനയ് ഫോര്‍ട്ട്,കൃഷ്ണ ശങ്കര്‍,അനു സിത്താര, രചനാ നാരായണന്‍കുട്ടി
എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന ‘വാതിലിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി.
ഇന്നായിരുന്നു പൂജ. പൂജാ ചടങ്ങിന് തിരി തെളിയിച്ചത് നിര്‍മ്മാതാവും ചേംബര്‍ പ്രസിഡന്റുമായ ജി സുരേഷ് കുമാറായിരുന്നു. സ്വിച്ചോണ്‍ കര്‍മ്മവും അദ്ദേഹം നിര്‍വ്വഹിച്ചു.
പോസ്റ്റ് സ്പാര്‍ക്ക് പിക്ച്ചേഴ്സിന്റെ ബാനറില്‍ സുജി കെ. ഗോവിന്ദ് രാജും രജീഷ് വാളാഞ്ചേരിയും ചേര്‍ന്നാണ് വാതില്‍ നിര്‍മ്മിക്കുന്നത്.
സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി.കെ. ബൈജു, പൗളി, അഞ്ജലി നായര്‍, സ്മിനു തുടങ്ങിയവരും താരനിരയിലുണ്ട്. ഷംനാദ് ഷബീര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹകന് മനേഷ് മാധവനാണ്. ബി.കെ. ഹരിനാരായണന്, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് സെജോ ജോണ്‍ സംഗീതം പകരുന്നു.
എഡിറ്റര്‍-ജോണ്കുടി. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊഡക്ഷന്‍ കണ്ട്രോളര്-ഷാജി കാവനാട്ട്, കല-സാബു റാം, മേക്കപ്പ്-അമല്‍, വസ്ത്രാലങ്കാരം-അരുണ്‍ മനോഹര്‍, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പരസ്യക്കല-യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-സുധര്‍മ്മന്‍ വള്ളിക്കുന്ന്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Recent Comments