മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലനിലെ നായകനും സഹസംവിധായകനുമായിരുന്നു ആലപ്പി വിന്‍സെന്റ്. മലയാള സിനിമാചരിത്രത്തില്‍ ആദ്യമായി രേഖപ്പെടുത്തിയതും ആലപ്പി വിന്‍സെന്റിന്റെ ശബ്ദമാണ്. ബാലനു പിന്നാലെ ജ്ഞാനാംബികയിലും അദ്ദേഹം നായകനായി വേഷമിട്ടു.
എം.ജി.ആര് ആദ്യമായും അവസാനമായും നായകവേഷമിട്ട ജെനോവ എന്ന മലയാള സിനിമയിലെ വില്ലനുമായിരുന്നു ആലപ്പി വിന്‍സെന്റ്. തുടര്‍ന്ന് ഒരാള്‍ കൂടി കള്ളനായി, പെരിയാര്‍, കാമിനി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു.
ജ്ഞാനാംബികയിലെ നായകവേഷത്തിന് പിന്നാലെ അതിന്റെ നിര്‍മ്മാതാവ് കൂടിയായ ടി.ആര്. സുന്ദരം അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള സിനിമകളില്‍കൂടി നായകവേഷവും സംവിധാനച്ചുമതലയും വിന്‍സെന്റിന് ഓഫര്‍ ചെയ്തിരുന്നു. പക്ഷേ അത് വേണ്ടെന്നുവച്ച് അദ്ദേഹം നാട്ടിലെത്തുകയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് മത്സരിക്കുകയും ചെയ്തു. ആലപ്പുഴയില്‍നിന്ന് തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്കാണ് അദ്ദേഹം മത്സരിച്ച് ജയിച്ചത്. അങ്ങനെ ഇന്ത്യന്‍ നിയമസഭയില്‍ കയറുന്ന ആദ്യത്തെ സിനിമാനടനുമായി.
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഒരു ചലച്ചിത്ര സഹകരണസംഘം (ഇന്നത്തെ മാക്ടയ്ക്കും ഫെഫ്കയ്ക്കുമൊക്കെ എത്രയോ മുന്നേ) ആലുവയില്‍ സ്ഥാപിച്ചതും വിന്‍സെന്റായിരുന്നു. ദി കേരള കോഓപ്പറേറ്റീവ് സിനിമാ സൊസൈറ്റി ലിമിറ്റഡ് എന്നായിരുന്നു അതിന്റെ പേര്. അതിന്റെ ആദ്യത്തെ പ്രസിഡന്റും അദ്ദേഹമാണ്.
പില്ക്കാലത്ത് ആലുവയില്‍ അജന്ത എന്ന സ്റ്റുഡിയോയും അദ്ദേഹം തുടങ്ങി. തന്റെ വസ്തുവകകളുടെ ആധാരം പണയപ്പെടുത്തിയാണ് സ്റ്റുഡിയോ ആരംഭിച്ചത്. എന്നാല്‍ വായ്പാ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ അദ്ദേഹത്തിന്റെ വസ്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി. സമ്പന്നതയുടെ മടിത്തട്ടില്‍ ജനിച്ചുവീണ ആ മനുഷ്യസ്നേഹി ഇല്ലായ്മയുടെയും നന്ദികേടിന്റെയും ലോകത്ത് നിന്നാണ് ഒടുവില്‍ ഓര്‍മ്മയായത്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments