ബറോസിന്റെ പൂജാചടങ്ങ് നവോദയ സ്റ്റുഡിയോയില്‍ തുടങ്ങി ഒരല്‍പ്പം കഴിഞ്ഞിട്ടാണ് മമ്മൂട്ടി എത്തിച്ചേര്‍ന്നതെങ്കിലും ചടങ്ങ് അവസാനിക്കുന്നതുവരെ അദ്ദേഹം ക്ഷമയോടെയും പ്രാര്‍ത്ഥനയോടെയും ബറോസിനൊപ്പം ഉണ്ടായിരുന്നു. വളരെ വൈകാരികമായിരുന്നു മമ്മൂട്ടിയുടെ ആശംസാ പ്രസംഗവും.
‘നാല്‍പ്പത് വര്‍ഷത്തിലേറെയായി എന്റെയും ലാലിന്റെയും യാത്ര തുടങ്ങിയിട്ട്. ഇതിനിടെ സിനിമയുടെ വളര്‍ച്ചയും തളര്‍ച്ചയും എല്ലാം കണ്ടും കേട്ടും അനുഭവിച്ചുമാണ് ഞങ്ങള്‍ ഈ നാല്‍പ്പത് വര്‍ഷവും സഞ്ചരിച്ചത്. സിനിമയോടൊപ്പം വളര്‍ന്നവരാണ് ഞങ്ങള്‍. മലയാള സിനിമ വളര്‍ന്ന് രാജ്യാന്തരങ്ങളും ഗോളാന്തരങ്ങളുമൊക്കെ കടന്ന് ബറോസില്‍ എത്തിനില്‍ക്കുന്നു. നമുക്കെല്ലാം പ്രിയങ്കരനായ മോഹന്‍ലാല്‍ ഈ സിനിമ സംവിധാനം ചെയ്യുന്നതിനോടൊപ്പംതന്നെ രാജ്യാന്തര ശ്രദ്ധ നേടാന്‍ പോകുന്ന സിനിമ കൂടിയാണ്. ഇത് മലയാളി പ്രേക്ഷകരെ മാത്രം ലക്ഷ്യംവച്ച് ചെയ്യുന്ന സിനിമയാണെന്ന് ഞാന്‍ കരുതുന്നില്ല. ഭാഷാന്തരങ്ങളും ദേശാന്തരങ്ങളും കടന്ന് എല്ലാ പ്രേക്ഷകരിലേക്കും എത്തിച്ചേരുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. സുഹൃത്തും സഹോദരനുമപ്പുറവും വേറെ എന്തൊക്കെയോ വൈകാരിക ഘടകങ്ങളാണ് ഞങ്ങളെ തമ്മില്‍ അടുപ്പിച്ച് നിര്‍ത്തുന്നത്. ഈ നിമിഷത്തില്‍ ഞാന്‍ എന്റെ പിന്തുണയും സ്നേഹവും അദ്ദേഹത്തിന് നേരുന്നു.’
Visit Gallery for more images: Barroz Pooja
Recent Comments