‘സുല്‍ത്താന്റെ പ്രമേയം ചാലഞ്ചിങ്ങാണ്. എന്നോട് സംവിധായകന് ഭാഗ്യരാജ് കണ്ണന് കഥ പറയുമ്പോള്‍ ‘ലാര്‍ജ് സ്കെയില്‍’ ആയിരുന്നു. അതിനു ശേഷം രണ്ടു വര്‍ഷം കഷ്ടപ്പെട്ടാണ് അദ്ദേഹം തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയത്. ഇത്രയും ശക്തമായ കഥയ്ക്കുള്ളില്‍ ഹ്യൂമറും റൊമാന്സും സെന്റിമെന്റും ചേര്‍ത്ത് എങ്ങനെ തിരക്കഥ എഴുതും എന്ന് സംശയം തോന്നി. പക്ഷെ അദ്ദേഹം അത് അനായാസം ചെയ്തിട്ടാണ് തിരക്കഥ എന്റെ മുമ്പില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ കോമഡിക്കായാലും, പ്രണയ മുഹൂര്‍ത്തങ്ങള്‍ക്കായാലും, ആക്ഷന്‍ രംഗങ്ങള്‍ക്കായാലും പ്രമേയത്തിന്റെ ബ്രഹ്മാണ്ഡത കാരണം ശക്തനായ നിര്‍മ്മാതാവും വേണമായിരുന്നു. അങ്ങനെ ഞങ്ങള്‍ക്ക് എസ്.ആര്. പ്രഭുവിനെ നിര്‍മ്മാതാവായി കിട്ടി. ഡ്രീം വാരിയര്‍ പിക്ചേഴ്സും ഞാനും സഹകരിച്ച ധീരന്, കൈതി എല്ലാം വ്യത്യസ്തമായിരുന്നു. ഇപ്പോള്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ ഒരു ബ്രഹ്മാണ്ഡ സിനിമയ്ക്കായി ഒന്നിച്ചിരിക്കുന്നു. ഹോളിഡേ മൂഡിന് എന്ജോയ് ചെയ്യാവുന്ന സിനിമയാണിത്.
പിന്നെ സുല്‍ത്താന്‍ എന്ന പേര് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സിനിമയിലെ എന്റെ ഓമന പേരാണ് സുല്‍ത്താന്‍. സിനിമയില്‍ എന്നെ വളര്‍ത്തുന്നത് ഒരു മുസല്‍മാനാണ്. ആ കഥാപാത്രം എന്നെ സ്നേഹപൂര്‍വം സുല്‍ത്താന്‍ എന്ന് വിളിക്കും. ആ പേര് ഏറെ പോസിറ്റീവ് എനര്‍ജി ഉള്ളതായി എല്ലാവര്ക്കും തോന്നി. അങ്ങനെ പടത്തിന്റെ പേര് സുല്‍ത്താന്‍ എന്നായി. റൊമാന്‍സ്, കോമഡി, സെന്റിമെന്റ്, ആകഷന്‍ എല്ലാം ചേര്‍ന്ന എല്ലാവരെയും രസിപ്പിക്കുന്ന ഫാമിലി എന്റര്‍ടൈനറാണ് സുല്‍ത്താന്‍. നൂറു കണക്കിന് അഭിനേതാക്കള്‍ ഓരോ ഫ്രെയിമിലും നിറഞ്ഞു നില്ക്കുന്ന ചിത്രമാണിത്. പ്രേക്ഷകര്‍ക്ക് നല്ലൊരു സമ്മര്‍ ട്രീറ്റ് ആയിരിക്കും ഈ സുല്‍ത്താന്‍. തിയറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണിത്.’ കാര്‍ത്തി പറഞ്ഞു നിര്‍ത്തി.
‘റെമോ’ എന്ന ശിവകാര്ത്തികേയന് ചിത്രത്തിലൂടെ ശ്രദ്ധേയനായ ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താനിലെ നായിക ‘ഗീത ഗോവിന്ദം’ ഫെയിം രശ്മികാ മന്ദാണയാണ്. ആക്ഷനും വൈകാരികതയും കോര്‍ത്തിണക്കിയ ഒരു വൈഡ് കാന്‍വാസ് ചിത്രമാണ് സുല്‍ത്താന്‍. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്.ആര്. പ്രകാശ്ബാബു, എസ്.ആര്. പ്രഭു എന്നിവര്‍ നിര്‍മ്മിച്ച സുല്‍ത്താന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് വിവേക് – മെര്വിന് എന്ന ഇരട്ടകളാണ്.
ഏപ്രില്‍ 2 ന് ഫോര്ച്യുണ് സിനിമാസ് കേരളത്തില്‍ റീലീസ് ചെയ്യുന്ന സുല്‍ത്താനില്‍ ദക്ഷിണേന്ത്യന്‍ സിനിമയിലെ ഒട്ടേറെ അഭിനേതാക്കള്‍ അണിനിരക്കുന്നു. യോഗി ബാബു, ലാല്‍, ഹരീഷ് പേരടി, നെപ്പോളിയന് ‘കെജിഎഫ് ‘ എന്ന സിനിമിലൂടെ വില്ലനായി എത്തിയ റാം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി.ആര്.ഒ. സി.കെ. അജയ് കുമാര്‍.
Recent Comments