മേടക്കൂറ്: (അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം)
പ്രവര്‍ത്തനമേഖലകളില്‍ പുരോഗതി കുറയും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുവാന്‍ അനുയോജ്യസമയമല്ല. സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അതീവശ്രദ്ധ കൊടുക്കണം. കടം കൊടുക്കുന്നതും ജാമ്യം നില്ക്കുന്നതുമായ പ്രവണത ഒഴിവാക്കണം. സന്താനങ്ങളുടെ ഭാഗത്തുനിന്ന് ചില വിഷമതകള്‍ ഉണ്ടാകും. തൊഴില്‍ മേഖലകളില്‍ സ്ഥാനഭ്രംശമോ, സ്ഥലം മാറ്റമോ, മാനഭംഗമോ ഉണ്ടാകും. ഭാര്യാഭര്ത്താക്കന്മാരുടെ ഇടയില്‍ അഭിപ്രായവ്യത്യാസം വര്‍ദ്ധിക്കും. ഭൂമിയുമായി ബന്ധപ്പെട്ട് കലഹത്തിന് സാധ്യതയുണ്ട്. വിവാഹകാര്യങ്ങളില്‍ അനുകൂലമായ നീക്കങ്ങള്‍ ഉണ്ടാകും. വിദ്യയില്‍ ആദ്യകാലത്ത് പ്രയാസങ്ങള്‍ നേരിടുമെങ്കിലും അതിനെ അതിജീവിക്കുവാന്‍ കഴിയും. ഭൂമി ക്രയവിക്രയത്തിലെ ലാഭം നന്നേ കുറയും. അലസമായ ജീവിതം മൂലം നേടുവാനുള്ളത് പലതും നഷ്ടപ്പെടും. കുടുംബത്തില്‍ ഐക്യം നിലനിര്‍ത്തുവാന്‍ വേണ്ടി പരിശ്രമിക്കും.
പരിഹാരം: നവഗ്രഹപൂജ, വിഷ്ണുക്ഷേത്രദര്‍ശനം, വിഷ്ണുസഹസ്രനാമ ജപം, ശാസ്താവിന് നീരാജനം.
ഇടവക്കൂറ്: (കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍)
സ്വദേശത്തും വിദേശത്തും തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ധനം ലഭിക്കുവാനുള്ള പല വഴികളും തുറന്നുകിട്ടും. സന്താനങ്ങളെ കൊണ്ട് പല ഗുണങ്ങളും ഉണ്ടാകും. ശാരീരികമായ പ്രയാസങ്ങള്‍ക്ക് മാറ്റം വന്നുതുടങ്ങും. സഹോദരസഹായം കുറയും. ഭൂമിയിടപാടുകളില്‍ ധനം നേടുമെങ്കിലും അതിനായി അധികം മാനസിക പീഡനങ്ങള്‍ ഏല്ക്കേണ്ടിവരും. ബന്ധുമിത്രാദികളുമായി സഹകരിച്ചുപോകും. ഊഹകച്ചവടം ലാഭകരമാകും. വാണിജ്യകേന്ദ്രങ്ങള്‍ വളരെ ഉണര്‍വ്വോടെ പ്രവര്‍ത്തിക്കും. ധര്മ്മപ്രവൃത്തികള്ക്കുവേണ്ടി ധനം ചെലവഴിക്കും. അധികമുള്ള ധനം ഭൂമിയിലോ ബാങ്കുകളിലോ നിക്ഷേപിക്കും. പൂര്‍വ്വികസ്വത്തിന് തീരുമാനമാകും.
പരിഹാരം: ദേവീക്ഷേത്രദര്ശനം, ലളിത സഹസ്രനാമജപം.
മിഥുനക്കൂറ്: (മകയിരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍)
തൊഴില്മാന്ദ്യത അനുഭവപ്പെടും. നിലവിലുള്ള ജോലിയില്‍ സ്ഥാനഭ്രംശമോ തൊഴില്‍ നഷ്ടമോ സംഭവിക്കാം. കിട്ടാക്കടങ്ങളില്‍ മാറ്റമുണ്ടാകുകയില്ല. വായ്പ കൊടുക്കുന്നതില്‍ ശ്രദ്ധിക്കണം. ചെലവു വര്‍ദ്ധിക്കുവാനുള്ള ഇടയുണ്ട്. പുത്രന്മാരെകൊണ്ട് മനസമാധാനം കുറയും. ഭൂമിയിടപാടുകളില്കൂടി ഗണ്യമായ നേട്ടം ഉണ്ടാകും. വിവാഹകാര്യങ്ങളിലെ അനിശ്ചിതാവസ്ഥയ്ക്ക് മാറ്റം വരും. പിതൃസ്വത്ത് ലഭിക്കുവാന്‍ ഉള്ള സാഹചര്യം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് അനുകൂലസമയമാണ്. ദാമ്പത്യജീവിതം സുഖകരമായിരിക്കും. സഹോദരന്മാരുമായി സാമാന്യമായ അടുപ്പം കാണിക്കും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിക്കുവാനുള്ള ആത്മധൈര്യം ഉണ്ടാകും. മേലധികാരിയുമായി അഭിപ്രായവ്യത്യാസം വന്നേക്കാം.
പരിഹാരം: വിഷ്ണുസഹസ്രനാമജം, മൃത്യുഞ്ജയഹോമം, ശിവഭജനം, ഗണപതിഹോമം.
കര്‍ക്കിടകക്കൂറ്: (പുണര്‍തം 4-ാം പാദം, പൂയം, ആയില്യം)
നല്ല ചിന്തകളുണ്ടായി മനസ്സിന് സന്തോഷം ലഭിക്കും. ചുറ്റുപാടുകള്‍ അനുകൂലമാകും. അതിലൂടെ സല്‍കര്‍മ്മങ്ങളില്‍ സജീവമാകുകയും അതിനുവേണ്ടി സമയം കണ്ടെത്തുകയും ചെയ്യും. കുടുംബകളത്ര സുഖം വര്‍ദ്ധിക്കും. സന്താനസൗഭാഗ്യം സിദ്ധിക്കും. ധനം നേടുവാനുള്ള പുതിയ മാര്‍ഗ്ഗം തിരയുകയും അതില്‍ വിജയിക്കുകയും ചെയ്യും. വിദേശത്തും അകത്തും പുതിയ ജോലിക്ക് സാധ്യതയുണ്ട്. ഭാര്യയുടെ ആരോഗ്യസ്ഥിതിയില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും. ഉദ്ദേശിച്ച പല യാത്രകളും ഉപേക്ഷിക്കേണ്ടിവരും. ഗുണമുണ്ടാകേണ്ട അവസരങ്ങള്‍ നഷ്ടമാകും. ഭൂമിയിടപാടുകളില്‍ ലാഭം പ്രതീക്ഷിക്കാം. കോടതി സംബന്ധമായ കേസുകളില്‍ വിജയം കിട്ടും. വിദ്യാര്‍ത്ഥികളുടെ പഠനകാര്യത്തില്‍ ദിശാബോധം നഷ്ടമാകാനിടയുണ്ട്. ശ്രദ്ധ വേണം.
പരിഹാരം: ശാസ്താവിന് നീരാജനം, ലളിതസഹസ്രനാമജപം, വിഷ്ണുപ്രീതി
ചിങ്ങക്കൂറ്: (മകം, പൂരം, ഉത്രം 1-ാം പാദം)
ശത്രുക്കള്‍ മൂലം മനോവിഷമം വര്‍ദ്ധിക്കും. രോഗമുക്തി നേടാനായി ധനം ചെലവഴിക്കേണ്ടിവരും. അയല്‍വാസികളില്‍നിന്നും സഹായസഹകരണം ലഭിക്കും. ബന്ധുമിത്രാദികളുമായിട്ടുള്ള സഹവാസം കുറയും. പ്രവര്‍ത്തനമേഖലകളില്‍ അധികാരികളുമായി വാക്പോര് നടത്തേണ്ടതായി വരും. വിദേശജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അത്ര അനുകൂലകാലമല്ല. വൈദ്യരംഗത്ത് പ്രതീക്ഷിക്കുന്നതിലും ഉപരിയായി ഗുണങ്ങള്‍ ഉണ്ടാകും. പഠനത്തില്‍ അലസത അനുഭവപ്പെടും. രോഗത്തിന് വിദഗ്ധചികിത്സ നടത്തേണ്ടിവരും. വ്യാപാരവ്യവസായങ്ങളിലെ സാമ്പത്തിക നേട്ടത്തില്‍ കുറവുവരും. കരാര്‍ ജോലി ഏറ്റെടുക്കുമ്പോള്‍ നഷ്ടം ഉണ്ടാകാതെ ശ്രദ്ധിക്കണം. മുന്‍ ആലോചനയില്ലാതെ പ്രവര്‍ത്തിക്കുന്നതുമൂലം പല നഷ്ടങ്ങളും ഉണ്ടാകും.
പരിഹാരം: നവഗ്രഹപൂജ, വ്യാഴാഴ്ചവ്രതം, വിഷ്ണുസഹസ്രനാമജപം
കന്നിക്കൂറ്: (ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്തിര 1, 2 പാദങ്ങള്‍)
തൊഴില്‍ അന്വേഷകര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. വിദേശജോലി തരപ്പെടും. സന്താനങ്ങളില്‍നിന്നും വേണ്ടരീതിയില്‍ സഹായം ലഭിക്കും. മേലധികാരികളുടെ പ്രശംസയ്ക്ക് പാത്രീഭൂതനാകും. ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്നതു മൂലം ചെറിയ നഷ്ടങ്ങള്‍ ഉണ്ടാകും. ഭൃത്യസഹായംയ കുറയും. വ്യവഹാരങ്ങളില്‍ നേട്ടമുണ്ടാകും. ക്രയവിക്രയങ്ങളില്‍ നഷ്ടഭയം ജനിക്കും. കളത്രസുഖം കുറയും. വിദ്യാരംഗങ്ങളില്‍ ഉന്നതവിജയം ഉണ്ടാകും. ഉപരിപഠനത്തിനുള്ള അവസരം ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി കൈവരിക്കും. ആദ്ധ്യാത്മിക, ആത്മീയ, ആശയങ്ങളോട് താല്‍പ്പര്യം വര്‍ദ്ധിക്കും. രാഷ്ട്രീയരംഗത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഏറും.
പരിഹാരം: ശാസ്താവിന് എള്ള് പായസം, ദേവീക്ഷേത്രദര്ശനം.
തുലാക്കൂറ്: (ചിത്തിര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍)
ബന്ധുഗുണം കുറഞ്ഞിരിക്കുകയും അവരില്‍നിന്ന് അകന്ന് കഴിയേണ്ടതായും അവരുടെ വിരോധത്തിന് കാരണമാകുകയും ചെയ്യും. ഗൃഹനിര്മ്മാണങ്ങളില് തടസ്സമുണ്ടാകാം. സ്വന്തം ഗൃഹം വേടിഞ്ഞ് അകലെ കഴിയേണ്ടിവരും. തൊഴില്‍മേഖലകളില്‍ അധികാരികളുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഭാര്യാഭര്ത്താക്കന്മാരുടെ അഭിപ്രായവ്യത്യാസം നിലനില്ക്കും. കൂടുതല്‍ ലാഭം പ്രതീക്ഷിച്ചുള്ള നിക്ഷേപങ്ങളില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണം. പുതിയ തൊഴില്‍ തേടുവാന്‍ ഏറെ കടമ്പകള്‍ കടക്കണം. ഉപരിപഠനത്തിനുള്ള അവസരം ലഭിക്കും. വ്യാപാരമേഖലകളില്നിന്നും പ്രതീക്ഷിക്കുന്ന രീതിയില്‍ നേട്ടങ്ങള്‍ ലഭിക്കുകയില്ല. ധനലഭ്യതയ്ക്കായി ബന്ധുക്കളേയോ പണമിടപാടു സ്ഥാപനങ്ങളേയോ ആശ്രയിക്കേണ്ടതായി വരും. പ്രായമായവരുടെ വാക്കുകള്‍ കേള്‍ക്കാതെ സ്വന്തമായിട്ടുള്ള തീരുമാനങ്ങള്‍ ദോഷം ചെയ്യും. പുതിയ വാഹനം വാങ്ങുവാന്‍ തീരുമാനിക്കും. രാത്രിയാത്രകളും ദൂരയാത്രകളും പരമാവധി കുറയ്ക്കണം. വാഹനം ഓടിക്കുന്നതില്‍ അശ്രദ്ധ കാണിക്കരുത്.
പരിഹാരം: ശാസ്താവിന് നീരാജനം, വിഷ്ണുസഹസ്രനാമജപം, ശിവഭജനം.
വൃശ്ചികക്കൂറ്: (വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട)
തൊഴില്‍ നഷ്ടപ്പെടുമോ എന്നുള്ള ഭയം ഉണ്ടാകും. മേലധികാരിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. സഹപ്രവര്‍ത്തകരുമായി യോജിച്ചു പ്രവര്‍ത്തിക്കും. സുഹൃത്ത് ബന്ധം വര്‍ദ്ധിക്കും. ബന്ധുജനങ്ങളില്‍നിന്നും അകന്ന് കഴിയേണ്ടിവരും. പുതിയ സംരംഭങ്ങള്‍ക്കായി ഇറങ്ങി തിരിക്കുന്നതിനോ പുതിയ നിക്ഷേപങ്ങള്‍ തുടങ്ങുന്നതിനോ നല്ല സമയമല്ല. ചെറിയ ചെറിയ സാമ്പത്തിക പ്രയാസങ്ങള്‍ നേരിടാം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഠിനാദ്ധ്വാനം നടത്തേണ്ടിവരും. നിലവിലുള്ള ജോലി ഉപേക്ഷിച്ച് മറ്റു പ്രവര്‍ത്തനമണ്ഡലങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാകരുത്. ഭൃത്യസഹായം നിര്‍ലോപം ലഭിക്കും. വിദ്യയില്‍ മികവ് പുലര്‍ത്താന്‍ സാധിക്കും. മാതാപിതാക്കളുടെ കൂട്ടത്തില്‍ ജീവിക്കുവാനും അവരെ പരിചരിക്കേണ്ടതായും വരും. പൂര്‍വ്വികസ്വത്ത് വിഭജനത്തില്‍ സംയമനം പാലിക്കേണ്ടിവരും. കലാസാഹിത്യ പ്രവര്‍ത്തനങ്ങളോട് താല്‍പ്പര്യം ഉണ്ടാകും. ഭൂമി ക്രയവിക്രയത്തില്‍ ഏര്‍പ്പെടുന്നത് കരുതലോടെ വേണം. ജീവിതപങ്കാളിയുടെ വാക്കുകള്‍ അനുസരിക്കുന്നത് പ്രശ്നങ്ങളെ അതിജീവിക്കുവാന്‍ സഹായകമാകും.
പരിഹാരം: വ്യാഴാഴ്ചവ്രതം, വിഷ്ണുസഹസ്രനാമം, അഷ്ടാക്ഷരജപം (ഓം നമോ നാരായണായ).
ധനുക്കൂറ്: (മൂലം, പൂരാടം, ഉത്രാടം 1-ാം പാദം)
ധനം കിട്ടുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ വിജയിക്കും. പ്രവര്‍ത്തനമേഖലകളില്‍ കൂടുതല്‍ ഊര്‍ജ്ജം കൈവരിക്കും, കുടുംബസമാധാനം ലഭിക്കുകയും സന്തുഷ്ടമായ ജീവിതം നയിക്കുവാനും സാധിക്കും. കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് പിന്നോട്ട് പോവുകയില്ല. സന്താനഗുണം ഉണ്ടാകും. വീട്ടുവേലക്കാര്‍ ജോലി ഉപേക്ഷിച്ച് പോകാന്‍ ഇടയുണ്ട്. തൊഴിലില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാകും. കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തും. മുടങ്ങിക്കിടക്കുന്ന നിര്‍മ്മാണങ്ങള്‍ പുനരാരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിഷയത്തില്‍ ഉന്മേഷവും ഉത്സാഹവും ഉണ്ടാകും. ഇഷ്ടപ്പെട്ട വിവാഹം നടക്കും. പുതിയ വാഹനം വാങ്ങുവാന്‍ പദ്ധതി ഇടും. അധികമുള്ള ധനം നിക്ഷേപമായി ഭൂമിയോ, ഗൃഹമോ വാങ്ങുവാന്‍ വേണ്ടി വിനിയോഗിക്കും. സമ്മാനപദ്ധതിയിലും നറുക്കെടുപ്പിലും വിജയിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വിദേശയാത്രയ്ക്കും ജോലിക്കും അവസരം ലഭിക്കും. ഔഷധരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. ധനം കടം കൊടുക്കാതെയിരിക്കണം. കിട്ടാക്കടങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയും.
പരിഹാരം: ശാസ്താക്ഷേത്രദര്ശനം, ദേവീഭജനം.
മകരക്കൂറ്: (ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍)
വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെട്ടാല്‍ അപകീര്‍ത്തിയുണ്ടാകും. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണം. സുഹൃത്തുക്കളില്‍നിന്നും അയല്‍വാസികളില്‍നിന്നും സഹായസഹകരണം ലഭിക്കും. വ്യാപാരവിപണനവിതരണ മേഖലകലില്‍ ഒരു പരിധിയിലധികം ധനം മുടക്കരുത്. ജോലി മാറ്റത്തിന് ശ്രമിക്കുന്നത് ഗുണകരമല്ല. സാമ്പത്തികനേട്ടവും ആനുകൂല്യങ്ങളും നിലവിലുള്ളതിനേക്കാള്‍ കുറയും. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രതികൂലസാഹചര്യങ്ങളെ നേരിടേണ്ടിവരും. വരുമാനത്തില്‍ ഗണ്യമായ കുറവു വരുന്നതിനാല്‍ ചെലവ് നിയന്ത്രിക്കേണ്ടിവരും. രേഖാപരമല്ലാത്ത പണമിടപാടുകള്‍ ഒഴിവാക്കുക. തീര്‍ത്ഥയാത്രകള്‍ നടത്തും. വാത ഉദര രോഗപീഡകള്‍ക്ക് ചികിത്സ ചെയ്യേണ്ടിവരും. സന്തോഷകരമായ ദാമ്പത്യമനുഭവിക്കാനിടയാകും.
പരിഹാരം: ശനിയാഴ്ചവ്രതം, ശാസ്താവിന് നീരാജനം, ഗണപതി ഹോമം, ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ അര്‍ച്ചന.
കുംഭക്കൂറ്: (അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരുരുട്ടാതി 1, 2, 3 പാദങ്ങള്‍)
നിലവിലുള്ള ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. പുതിയ ജോലിക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ലക്ഷ്യപ്രാപ്തി നേടണമെന്നില്ല. വരവില്‍ കവിഞ്ഞ ചെലവ് ഉണ്ടാകും. ഊഹകച്ചവടത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ കുറയും. വ്യാപാരമേഖലകളില്‍ മാന്ദ്യം അനുഭവപ്പെടും. ദമ്പതികള്‍ക്ക് ഒരുമിച്ചു താമസിക്കുവാനുള്ള അവസരമുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. ധനമിടപാടുകളില്‍ ജാമ്യം നില്‍ക്കരുത്. ആചാരാനുഷ്ഠാനങ്ങളില്‍ വളരെയധികം താല്‍പ്പര്യം കാണിക്കും. ധര്മ്മപ്രവര്ത്തികള്ക്കുവേണ്ടി ധനം ചെലവഴിക്കും. യാത്രകള്‍ക്ക് മുടക്കമുണ്ടാകും. കോടതി കേസുമായി ബന്ധപ്പെട്ട് മനോവിഷമം ഉണ്ടാകും. സന്താനങ്ങളില്‍നിന്ന് സംതൃപ്തി കിട്ടും. പ്രണയാഭിലാഷങ്ങള്‍ പൂവണിയും.
പരിഹാരം: സഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം.
മീനക്കൂറ്: (പൂരുരുട്ടാതി 4-ാം പാദം, ഉത്തൃട്ടാതി, രേവതി)
കൃത്യനിര്‍വ്വഹണത്തില്‍ ഉന്മേഷവും ഉത്സാഹവും പ്രകടിപ്പിക്കും. കര്‍മ്മമേഖലകളില്‍ സജീവമാകും. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങള്‍ ഉണ്ടാകും. അധികാരികളുടെ പ്രശംസ ഉണ്ടാകതക്ക രീതിയില്‍ തൊഴില്‍ മേഖലകളില്‍ പ്രാവിണ്യം തെളിയിക്കും. വ്യാപാരമേഖലകളില്നിന്നും കൂടുതല്‍ ആധായം ലഭിക്കും. സഹപ്രവര്‍ത്തകരുടെ സഹായങ്ങള്‍ ലഭിക്കും. വിദ്യാഭ്യാസ കാര്യങ്ങളില്‍ കൂടുതല്‍ ഉന്മേഷവും ഉത്സാഹവും പ്രകടിപ്പിക്കും. ഉന്നതപഠനത്തിനുള്ള അവസരം ലഭിക്കും. സ്വന്തമായ ആശയപ്രകാരം പുതിയ കര്‍മ്മമേഖലകള്‍ കണ്ടെത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. ഭൂമി ക്രയവിക്രയങ്ങളില്‍ സജീവമാകും. ഭൃത്യസഹായം വേണ്ടവിധം ലഭിക്കും. ഊഹകച്ചവടം ലാഭകരമാകും.
പരിഹാരം: ദേവീക്ഷേത്രദര്ശനം, ലളിത സഹസ്രനാമജപം.
Recent Comments