മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കംകുറിക്കും. ബന്ധുജനങ്ങളില്‍നിന്നും പലതരത്തിലുള്ള സന്തോഷങ്ങള്‍ അനുഭവവേദ്യമാകും. കൃഷി സംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദേശത്തേക്ക് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. സൈനിക വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. കര്‍ണ്ണരോഗങ്ങള്‍ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ പിറകോട്ട് പോകുവാന്‍ സാധ്യതയുണ്ട്. ശത്രുക്കള്‍ നിമിത്തം നാല്ക്കാലികള്ക്ക് നാശം സംഭവിക്കുവാന്‍ ഇടയുണ്ട്. എന്ത് ചെയ്താലും ഫലം അനുഭവവേദ്യമാകുവാന്‍ കാലതാമസം അനുഭവപ്പെടും.
ദോഷശാന്തിക്കായി ശിവക്ഷേത്രത്തില്‍ ജലധാര, വില്വാര്‍ച്ചന, ശാസ്താക്ഷേത്രത്തില്‍ നീരാജനം, ദേവീക്ഷേത്രത്തില്‍ ഉടയാട, നെയ്യ് വിളക്ക്, അര്‍ച്ചന തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
ഉദ്ദേശിച്ച് ഇറങ്ങുന്ന പല കാര്യങ്ങള്‍ക്കും വിജയം കൈവരിക്കാന്‍ സാധിക്കും. സര്‍ക്കാരില്‍നിന്നും പലതരത്തിലുള്ള ലാഭങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വാഹനം, ഭൂമി തുടങ്ങിയവ വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ജോലിയില്‍ പലതരത്തിലുള്ള അംഗീകാരങ്ങള്‍ വന്നുചേരും. സ്വര്‍ണ്ണം, ഔഷധം തുടങ്ങിയവയുടെ ക്രയവിക്രയങ്ങളില്‍നിന്നും ലാഭം കൈവരിക്കുവാന്‍ സാധിക്കും ഭാര്യയുടെ സ്വത്തിന് നാശം സംഭവിക്കുവാന്‍ ഇടവരും. അഗ്നിഭീതി, ശത്രുഭീതി എന്നിവയുണ്ടാകുവാന്‍ സാധ്യതയുണ്ട്.
ദോഷശാന്തിക്കായി ഗണപതിഹോമം, ലളിതസഹസ്രനാമജപം, ദേവീക്ഷേത്രദര്ശനം തുടങ്ങിയവ നടത്തുന്നത് ഗുണദോഷസമ്മിശ്രമായിരിക്കും.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ ഉണ്ടാകും. ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. കൃഷിസംബന്ധിമായ ജോലികള്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനലാഭം ഉണ്ടാകും. ധന ഇടപാട് നടത്തുന്നവര്‍ക്ക് അനുകൂലസമയമല്ല. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളില്‍നിന്നും ലാഭം കൈവരിക്കും. ജോലി സ്ഥലത്ത് പലതരത്തിലുള്ള കീര്ത്തികള് ഉണ്ടാകും. കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമല്ല. ധാരാളം യാത്ര ചെയ്യുവാനുള്ള അവസരം വന്നുചേരും. അഗ്നിഭീതി, തസ്ക്കരഭീതി, വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമല്ല. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. വാതസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ദുര്ഗ്ഗാക്ഷേത്രത്തില് നെയ്യ് വിളക്ക്, എണ്ണ, ഉടയാട, കാണിക്ക തുടങ്ങിയവ സമര്‍പ്പിക്കുക. ദേവീക്ഷേത്രത്തില്‍ കടുംപായസം തുടങ്ങിയവ നടത്തുന്നതും ഗുണകരമായിരിക്കും.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
ജോലിസ്ഥലത്ത് പലതരത്തിലുള്ള സത്കീര്‍ത്തികള്‍ ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. ധനപരമായി അനുകൂലസമയമല്ല. പലതരത്തിലുള്ള ആദരവ് അനുഭവവേദ്യമാകും. പൂര്വ്വികസ്വത്തില്നിന്നും ലാഭം അനുഭവവേദ്യമാകും. നേത്രരോഗം, ഉദരരോഗം തുടങ്ങിയവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. സംഗീതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. സന്താനങ്ങള്‍ മുഖേന പലതരത്തിലുള്ള മനോദുഃഖങ്ങള്‍ അനുഭവവേദ്യമാകും. കര്‍ണ്ണരോഗം ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ട്. മത്സരപരീക്ഷകള്‍ എഴുതിയവര്‍ക്ക് വിജയം കൈവരിക്കുവാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. പഠനത്തില്‍ മികവ് തെളിയിക്കുവാന്‍ അവസരം വന്നുചേരും.
ദോഷപരിഹാരമായി സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പഞ്ചാമൃതം വഴിപാട്, നാരങ്ങാമാല തുടങ്ങിയവ സമര്‍പ്പിക്കുക. ഭദ്രകാളീക്ഷേത്രദര്‍ശനം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. ശാരീരികസുഖം, ആരോഗ്യം തുടങ്ങിയവ അനുഭവവേദ്യമാകും. ധനപരമായി ഉയര്‍ച്ച ഉണ്ടാകുവാന്‍ സാധിക്കും. സുഹൃത്തുക്കള്‍ നിമിത്തം പല അപദ്ധങ്ങളില്‍ ചെന്നുചാടുവാന്‍ ഇടയുണ്ട്. നീണ്ടുനിന്നിരുന്ന കേസിന് അനുകൂലമായ വിധിയുണ്ടാകുവാന് സാധ്യതയുണ്ട്്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. കൃഷി സംബന്ധമായ ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമല്ല. നാല്ക്കാലികള് നിമിത്തം നാശനഷ്ടങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് തക്കതായ ഫലം ലഭിക്കുകയില്ല. വിവാഹത്തിന് ശ്രമിക്കുന്നവര്‍ കാലതാമസം നേരിടും. പലതരത്തിലുള്ള മനോദുഃഖങ്ങള്‍ മനസ്സിനെ അലട്ടും.
ദോഷപരിഹാരമായി ധര്‍മ്മദൈവക്ഷേത്രദര്‍ശനം നടത്തുക. ശിവക്ഷേത്രദര്‍ശനം. സര്‍പ്പദൈവങ്ങള്‍ക്ക് നെയ്യ് വിളക്ക്, വിഷ്ണുസഹസ്രനാമജപം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
സഹോദരങ്ങളില്‍നിന്നും ശത്രുക്കളില്‍നിന്നും പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കും. പലതരത്തിലുള്ള ഭീതികള്‍ മനസ്സിനെ അലട്ടും. നേത്രരോഗം, മുഖരോഗം തുടങ്ങിയവ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. മേലധികാരികളില്‍നിന്നും നേട്ടം കൈവരിക്കുവാന്‍ സാധിക്കും. പലതരത്തിലുള്ള ശാരീരിക ദുഃഖങ്ങള്‍ ഉണ്ടാകും. രോഗാരിഷ്ഠതയുണ്ടാകുവാന് സാധ്യതയുണ്ട്. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. പൂര്‍വ്വികമായ ധനത്തിന് അഭിവൃദ്ധിയുണ്ടാകും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. ശത്രുക്കള്‍ നിമിത്തം വാഹനനാശം സംഭവിക്കുവാന്‍ സാധ്യതയുണ്ട്. ദാനധര്‍മ്മങ്ങള്‍ക്ക് നാശം സംഭവിക്കും. നടത്തി വന്നിരുന്ന പല കാര്യങ്ങള്‍ക്കും മുടക്കം വരും.
ശ്രേയസ്സിനായി കുടുംബക്ഷേത്രത്തില്‍ പോയി യഥാശക്തി വഴിപാട് നടത്തുക. വിഷ്ണുസഹസ്രനാമജപം, ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ നെയ്യ്, വെണ്ണ, ഉടയാട, കാണിക്ക തുടങ്ങിയവ സമര്‍പ്പിക്കുക.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധ്യമാകും. ഭൂമി സംബന്ധമായ കച്ചവടങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്. സന്താനങ്ങളില്‍നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കും. പുതിയ സൗഹൃദങ്ങള്‍ വന്നുചേരും. അതില്‍നിന്നും പലവിധത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കും. നാല്ക്കാലികള് നിമിത്തം കൃഷിനാശം ഉണ്ടാകും. പലവിധത്തിലുള്ള സന്തോഷം വന്നുചേരും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. കള്ളന്മാര് വാഹനം അപഹരിക്കുവാന്‍ ഇടയുണ്ട്. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യസമയമാണ്. അഗ്നിഭീതി, തസ്ക്കരഭീതി എന്നിവ മനസ്സിനെ അലട്ടുവാന്‍ ഇടയുണ്ട്. പലവിധത്തിലുള്ള ധനനഷ്ടം അനുഭവവേദ്യമാകും. ഭാഗ്യക്കുറവ് അനുഭവപ്പെടും. പുതിയ സംരംഭത്തിന് തുടക്കം കുറിക്കും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമല്ല.
ദോഷപരിഹാരമായി സരസ്വതിനാമജപം, ലക്ഷ്മീസ്തവം പാരായണം ചെയ്യുക. ശാസ്താക്ഷേത്രദര്ശനം നടത്തുക. ദേവീപാരായണം തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
സഹോദരങ്ങളും സുഹൃത്തുക്കളും നിമിത്തം ധനലാഭം ഉണ്ടാകും. സന്താനങ്ങള്‍ നിമിത്തം പലവിധത്തിലുള്ള സന്തോഷം വന്നുചേരും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പുതിയ വാഹനം, വീട് എന്നിവ വാങ്ങുവാനുള്ള അവസരം വന്നുചേരും. മാതാവിന്റെ കുടുംബവുമായി തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. വാതം കോപിച്ചുള്ള രോഗങ്ങള്‍ക്ക് ഇടയുണ്ട്. ദാമ്പത്യജീവിതത്തില്‍ അസ്വാരസ്യം ഹേതുവായി തര്‍ക്കങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പലതരത്തിലുള്ള സത്കീര്‍ത്തികള്‍ ഉണ്ടാകും. സന്താനങ്ങള്‍ എടുത്തുചാട്ടംകൊണ്ട് അപകടങ്ങളില്‍ ചെന്നുചാടുവാന്‍ ഇടയുണ്ട്. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കുവാന്‍ സാധിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്.
ദോഷശാന്തിക്കായി ശാസ്താവിന് യഥാശക്തി വഴിപാട് നടത്തുക, കുടുംബക്ഷേത്രത്തില്‍ പോയി തൊഴുക. ധര്മ്മദൈവക്ഷേത്രത്തില് വഴിപാട് നടത്തുക. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സഹസ്രനാമ അര്‍ച്ചന തുടങ്ങിയവ നടത്തുന്നത് ഗുണകരമായിരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ആരോഗ്യപരമായി അനുകൂലസമയമാണ്. പലവിധത്തിലുള്ള ലാഭങ്ങള്‍ കൈവരിക്കുവാന്‍ സാധിക്കും. അയല്‍വാസികളുമായി തര്‍ക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. എടുത്തുചാട്ടവും അറിവില്ലായ്മയും കാരണം പലവിധത്തിലുള്ള അമളികള്‍ സംഭവിക്കാന്‍ ഇടയുണ്ട്. സഹോദരങ്ങളില്‍നിന്നും പലവിധത്തിലുള്ള സഹായങ്ങള്‍ ലഭ്യമാകും. ഭാര്യയുടെ വീട്ടില്‍നിന്നും ലാഭം ഉണ്ടാകും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. വാഹനസംബന്ധമായ ഇടപാടുകളില്‍നിന്നും നഷ്ടം സംഭവിക്കാം. വസ്തുകച്ചവടങ്ങളില് ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമല്ല. സന്താനങ്ങളില്‍നിന്നും സന്തോഷം അനുഭവവേദ്യമാകും. ഉദരരോഗം, നേത്രരോഗം, തസ്ക്കരഭീതി എന്നിവ അനുഭവവേദ്യമാകും. പലതരത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. ഗുരുജനങ്ങളുമായി അഭിപ്രായം പങ്കുവയ്ക്കുവാനുള്ള അവസരം വന്നുചേരും. ജോലിസ്ഥലത്ത് പലതരത്തിലുള്ള പ്രശ്നങ്ങള്‍ മനസ്സിനെ അലട്ടും. ഉദ്ദേശിച്ച് ഇറങ്ങുന്ന കാര്യങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കും. അനാവശ്യച്ചെലവുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി ശാസ്താവിന് നെയ്യ് വിളക്ക്, എണ്ണ, നീലപ്പട്ട്, കര്‍പ്പൂരം, കാണിക്ക എന്നിവ സമര്‍പ്പിക്കുക. ദേവീക്ഷേത്രദര്ശനം നടത്തുക, സര്പ്പക്കാവില് പോയി തൊഴുക എന്നിവ നടത്തുന്നത് ഗുമകരമായിരിക്കും.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയമാണ്. ധനപരമായി ഉയര്‍ച്ച ഉണ്ടാകും. കുടുംബത്തില്‍ സന്തോഷം, സമാധാനം വന്നുചേരും. സഹോദരങ്ങള്‍ തമ്മില്‍ ഐക്യബലം ഉണ്ടാകും. വാതം, പിത്തം, സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. പൂര്‍വ്വികമായി ആചരിച്ചുവന്ന പല ആചാരങ്ങളും മുടങ്ങുവാന്‍ ഇടയുണ്ട്. ഭാര്യാവീട്ടുകാരുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ആയുധംകൊണ്ട് മുറിവുകള്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഭാഗ്യങ്ങള്‍ വന്നുചേരുവാന്‍ കാലതാമസം അനുഭവപ്പെടും. പ്രവര്‍ത്തനങ്ങള്‍ എല്ലാം ഒരു മന്ദഗതിയില്‍ ആകും. ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിച്ച ഫലം ലഭിക്കും. ആഗ്രഹങ്ങള്‍ സാധിക്കുവാന്‍ കാലതാമസം അനുഭവപ്പെടും. ഇടതുചെവിക്ക് രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ സാധിക്കും.
ദോഷശാന്തിക്കായി ദേവീക്ഷേത്രദര്ശനം നടത്തുക. സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ പഞ്ചാമൃതം, നാരങ്ങാമാല എന്നിവ വഴിപാടായി നടത്തുക.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
പലതരത്തിലുള്ള ഉയര്‍ച്ചകള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കും. പുതിയ സംരംഭത്തിന് തുടക്കം കുറിക്കും. ആരോഗ്യപരമായി അനുകൂലസമയമാണ്. കൃഷിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനപരമായി ഉയര്ച്ച് ഉണ്ടാകും. വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷിക്കണം. സന്താനങ്ങള്‍ നിമിത്തം പൂര്‍വ്വികസ്വത്തിന് നാശം സംഭവിക്കാന്‍ ഇടയുണ്ട്. ശത്രുക്കള്ക്കുമേല് വിജയം കൈവരിക്കും. ശത്രുക്കള്‍ നിമിത്തം പലവിധത്തിലുള്ള ലാഭങ്ങള്‍ ഉണ്ടാകും. സ്വന്തം വംശജരുമായി കലഹത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ജോലിസ്ഥലത്ത് പലതരത്തിലുള്ള ദുഷ്കീര്‍ത്തികള്‍ കേള്‍ക്കുവാന്‍ ഇടവരും. ചെയ്യുന്ന പ്രവര്‍ത്തികള്‍ ചില സമയത്ത് സ്വന്തം നാശത്തിലേക്ക് നയിക്കുവാന്‍ ഇടയുണ്ട്. ഭൂമി സംബന്ധമായ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലസമയമാണ്.
ദോഷശാന്തിക്കായി ഗണപതിഹോമം, കുടുംബക്ഷേത്രദര്‍ശനം, ദേശദേവക്ഷേത്രദര്ശനം, സഹസ്രനാമജപം എന്നിവ നടത്തുന്നത് ഗുണകരമായിരിക്കും.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
പലതലത്തിലുള്ള സൗഭാഗ്യങ്ങള്‍ വന്നുചേരും. സഹോദരങ്ങള്‍ക്ക് അപ്രതീക്ഷിതഭാഗ്യങ്ങള് അനുഭവവേദ്യമാകും. ബന്ധുജനങ്ങളുമായി സന്തോഷം പങ്കുവയ്ക്കുവാന്‍ അവസരം വന്നുചേരും. നീണ്ടുനിന്നിരുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടാകും. പല കാര്യങ്ങളിലും അഭിപ്രായഭിന്നതയുണ്ടാകുവാന് ഇടയുണ്ട്. വാഹനം, ഭൂമി എന്നിവ വാങ്ങിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നുചേരും. സ്വജനങ്ങളുമായി വിരോധത്തില്‍ ഏര്‍പ്പെടുവാന്‍ സാധ്യതയുണ്ട്. ദാനധര്‍മ്മങ്ങള്‍ മുടങ്ങുവാന്‍ ഇടയുണ്ട്. ഉറക്കക്കുറവ് അനുഭവപ്പെടും. ശത്രുക്കള്‍ നിമിത്തം മരണഭീതി എന്നിവയുണ്ടാകുവാന്‍ ഇടയുണ്ട്. കര്‍മ്മരംഗത്ത് ഒരു വീഴ്ച സംഭവിക്കുവാന്‍ ഇടയുണ്ട്. പലതരത്തിലുള്ള രോഗാരീഷ്ടതകള് ഉണ്ടാകുവാന്‍ ഇടയുണ്ട്.
ദോഷശാന്തിക്കായി സുബ്രഹ്മണ്യസ്വാമിക്ഷേത്രദര്ശനം നടത്തുക. ധര്‍മ്മദൈവ ക്ഷേത്രത്തില്‍ പോയി യഥാശക്തി വഴിപാട് നടത്തുക. ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ജലധാര എന്നിവ നടത്തുക.
Recent Comments