ഔഷധിയും ക്യാപ്റ്റന്‍സും ചേര്‍ന്നൊരുക്കുന്ന മിസ് പ്രിന്‍സസ് കേരള സൗന്ദര്യമത്സരത്തിന്റെ രണ്ടാം സീസണ് ഏപ്രില്‍ 11 ന് കൊച്ചിയില്‍ നടക്കും. ഹൈവേ ഗാര്ഡന് കണ്വെന്ഷന് സെന്ററാണ് മത്സരവേദി. ഇതോടൊപ്പം മിസ്സിസ് ക്വീനിന്റെ ആദ്യസീസണിനും തുടക്കമാകും.
രണ്ട് മത്സരവിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെയും ക്യാപ്റ്റന്‍സ് ഈവന്റ്സ് പ്രഖ്യാപിച്ചു. മിസ് പ്രിന്‍സസ് വിഭാഗത്തില്‍നിന്ന് 14 പേരും മിസ് ക്വീന്‍ വിഭാഗത്തില്‍നിന്ന് 15 പേരുമാണ് പങ്കെടുക്കുന്നത്.
കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും കേരളത്തില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് കോണ്ടസ്റ്റില് പങ്കെടുക്കുന്നതെന്ന് ക്യാപ്റ്റന്‍സ് ഈവന്റ്സിന്റെ മാനേജിംഗ് ഡയറക്ടര്‍മാരായ രാജേഷ് രാജും അനൂപ് തങ്കച്ചനും കാന്‍ ചാനലിനോട് പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഓഡിഷന് വഴിയാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഓഡിഷനില്‍ പങ്കെടുത്തവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അതില്‍നിന്ന് ഷോട്ട്ലിസ്റ്റ് ചെയ്തവരുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മത്സരാര്‍ത്ഥികളില്‍നിന്ന് എന്‍ട്രി ഫീ പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 നായിരുന്നു മിസ് പ്രിന്‍സസ് കേരള സീസണ് 2 മത്സരം നടക്കേണ്ടിയിരുന്നത്. കൊല്ലമായിരുന്നു വേദി. നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ പാടില്ലെന്ന കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായി മത്സരം ഏപ്രില്‍ 11 ലേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു. വേദിയും എറണാകുളത്തേയ്ക്ക് ഷിഫ്റ്റ് ചെയ്യേണ്ടിവന്നു.
മത്സരം നിയന്ത്രിക്കുന്ന ജൂറി പാനല്‍ ലിസ്റ്റുകളുടെ പേരുവിവരങ്ങള്‍ വരും ദിവസങ്ങളില്‍ അനൗണ്‍സ് ചെയ്യും. ആദ്യസീസണിന്റെ ജഡ്ജിംഗ് പാനലില്‍ ഉണ്ടായിരുന്നത് നടിയും മോഡലുമായ ശ്വേതാമേനോനും സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോനും നടന് ബാലയുമായിരുന്നു.
മത്സരത്തിന് മുന്നോടിയായുള്ള ഗ്രൂമിംഗ് സെക്ഷന്‍ ഏപ്രില്‍ 9 ന് എറണാകുളത്ത് ആരംഭിക്കും. മെന്റര്‍ ആന്റ് കോറിയോഗ്രാഫര്‍ രഞ്ജിനി ജോര്‍ജാണ്. കാന്‍ ചാനലാണ് ഈ പ്രോഗ്രാമിന്റെ ഓണ്‍ലൈന്‍ പാര്‍ട്ട്ണര്‍.
Recent Comments