ഔഷധി ക്യാപ്റ്റന്‍സ് മിസ്സ് ആന്റ് മിസ്സിസ് സൗന്ദര്യമത്സരത്തിന്റെ വിധികര്‍ത്താക്കളെ പ്രഖ്യാപിച്ചു. മേജര്‍ രവി, ശ്വേതാമേനോന്, ബാല, രാജീവ് പിള്ള, രഞ്ജിനി ജോര്‍ജ്, അക്ഷയ പ്രേംനാഥ് എന്നിവരാണ് ജൂറി അംഗങ്ങള്‍. ഏപ്രില്‍ 11 ന് ഹൈവേഗാര്‍ഡന്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന സൗന്ദര്യമത്സരം ഇനി ഇവര്‍ നിയന്ത്രിക്കും. ഒരു സൗന്ദര്യമത്സരത്തിന് കിട്ടാവുന്ന ഏറ്റവും മികച്ച ജൂറിയെതന്നെയാണ് ക്യാപ്റ്റന്‍ ഈവന്റ്സ് തെരഞ്ഞെടുത്തിരിക്കുന്നത്.
മുന്‍ ഫെമിന മിസ്സ് ഇന്ത്യ റണ്ണര്‍ അപ്പ് കൂടിയായ ശ്വേതാമേനോന് തന്നെയാകും ജൂറിയില്‍ ശ്രദ്ധാകേന്ദ്രമാകാന്‍ പോകുന്നത്. ഇതിനായി മുംബയില്‍നിന്ന് ശ്വേത ഏപ്രില്‍ 11 ന് രാവിലെ കേരളത്തിലെത്തും. കഴിഞ്ഞ വര്‍ഷവും ശ്വേത ജൂറി അംഗമായിരുന്നു.
മേജര്‍ പദവിയിലിരിക്കെ സൈന്യത്തില്‍നിന്ന് വി.ആര്.എസ്. എടുത്തിറങ്ങിയ മേജര്‍ രവി പിന്നീട് മുന്നില്‍നിന്ന് പട നയിച്ചത് മലയാളസിനിമയിലാണ്. സംവിധായകനും ഇപ്പോള്‍ നടനായും നിറഞ്ഞുനില്ക്കുന്ന മേജര്‍ രവി ജൂറിയുടെ റോളിലേയ്ക്കെത്തുമ്പോള് തീര്‍ച്ചയായും പട്ടാളക്കാരന്റെ കാര്‍ക്കശ്യം വിധിനിര്‍ണ്ണയത്തിലും പ്രതിഫലിക്കുമെന്നുറപ്പ്.
പ്രശസ്തമായ അരുണാചലം സ്റ്റുഡിയോയുടെ പിന്തലമുറക്കാരനാണ് ബാലയെങ്കിലും ഇന്ന് മലയാളികളുടെ ദത്തുപുത്രനാണ്. നടനായി കളംനിറഞ്ഞ് നില്ക്കുക മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ബാല വളരെ സജീവമാണ്. അനേകം ആശരണര്‍ക്ക് താങ്ങും തണലുമാണ് ബാല ചാരിറ്റബിള്‍ ട്രസ്റ്റ്. ബാലയും ഇത് രണ്ടാംതവണയാണ് ക്യാപ്റ്റന്‍സ് മിസ്സ് പ്രിന്‍സസ് സൗന്ദര്യമത്സരത്തിലെ ജൂറി അംഗമാകുന്നത്.
മോഡലിംഗ് രംഗത്ത് നിന്നാണ് രാജീവ് പിള്ളയുടെ തുടക്കം. അതുകൊണ്ടുതന്നെ റാംപിന്റെ ഹൃദയസ്പന്ദനം തൊട്ടറിഞ്ഞ അഭിനേതാവ് കൂടിയാണ്. രാജീവും ജൂറി അംഗമാകുന്നതോടെ വിധികര്‍ത്താക്കളുടെ നിര കൂടുതല്‍ ശക്തമാകും.
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറും നടിയുമായ അക്ഷയ പ്രേംനാഥും ഷോയുടെ മെന്ററും കോറിയോഗ്രാഫറുമായ രഞ്ജിനി ജോര്‍ജുമാണ് മറ്റ് രണ്ട് വിധികര്‍ത്താക്കള്‍. പൂജിതാമേനോനാണ് ഷോയുടെ അവതാരക.
ഷോയ്ക്ക് മുന്നോടിയായുള്ള ഗ്രൂമിംഗ് ഏപ്രില്‍ 9 മുതല്‍ എറണാകുളത്തുള്ള എമറാള്‍ഡ് ഹോട്ടലില്‍ നടക്കും. 11-ാം തീയതിയാണ് മത്സരം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് മത്സരം നടക്കുന്നത്.
Recent Comments