കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് ബേബി നയന്‍താരയുടെ തുടക്കം. ആദ്യ ചിത്രത്തിലൂടെതന്നെ മലയാളികളുടെ പ്രിയപ്പെട്ട ടിങ്കുമോളായി നയന്‍ മാറി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവരെ ബാലതാരമാക്കാന് മലയാള സിനിമതന്നെ മത്സരിച്ചു. അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, കനകസിംഹാസനം, ഇന്‍സ്പെക്ടര്‍ ഗരുഡ്, കങ്കാരു, ആകാശം, അതിശയന്‍, ഈ പട്ടണത്തില്‍ ഭൂതം, ലൗഡ് സ്പീക്കര്‍, നാടകമേ ഉലകം, ട്രിവാന്‍ഡ്രം ലോഡ്ജ്, നായിക അങ്ങനെ എണ്ണമറ്റ ചിത്രങ്ങള്‍.
നയനെ തമിഴിലേയ്ക്ക് കൈപിടിച്ചുകൊണ്ടുപോയത് പി. വാസുവാണ്. കഥ പറയുമ്പോള്‍ എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ കുചേലനിലൂടെ. അതിന്റെ തെലുങ്ക് റീമേക്കിലും നയന്തന്നെ അതേ വേഷം ചെയ്തു. വി.എം. വിനു സംവിധാനം ചെയ്ത മറുപടിയാണ് നയന്‍ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം. പഠനത്തില്‍ ശ്രദ്ധിക്കാനായി അഭിനയരംഗത്തുനിന്ന് താല്‍ക്കാലികമായി വിട്ടുനിന്ന നയന്‍, തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇത്തവണ ബാലതാരമായിട്ടല്ല, നായികയാവാന്തന്നെയാണ് ഒരുക്കം. തമിഴില്‍നിന്നും തെലുങ്കില്‍നിന്നും ധാരാളം ഓഫറുകള്‍ നയന്‍താരയെ തേടിയെത്തുന്നുണ്ട്. ഒരു പടത്തിലെ നായികയായി അവരെ കാസ്റ്റ് ചെയ്തിട്ടുമുണ്ട്. തന്റെ പത്തൊമ്പതാം ജന്മദിനമായ ഏപ്രില്‍ 20 ന് അത് പരസ്യപ്പെടുത്തുമെന്നാണ് നയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബേബി നയന്താരയില്നിന്ന് നയന്‍താര ചക്രവര്ത്തിയായിട്ടായിരിക്കും ഇനിമുതല്‍ അവര്‍ അറിയപ്പെടുക.
എറണാകുളം തേവര സേക്രട്ട് കോളേജില്‍ ബി.എ. മാസ് കമ്മ്യൂണിക്കേഷന്‍ ഫൈനല്‍ വിദ്യാര്‍ത്ഥിയാണ് നയന്‍താര ഇപ്പോള്‍. മണിനാഥ് ചക്രവര്‍ത്തിയാണ് അച്ഛന്. ബിന്ദു മണിനാഥാണ് അമ്മ. അയന് അനുജനാണ്.
കൂടുതല്‍ ചിത്രങ്ങള്‍ക്ക്: Nayanthara Chakravarthy
Recent Comments