പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിക്കുന്നു. ഈ മാസം 22 നാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമ്മൂടുമാണ് നായകന്മാര്. ഇന്ദ്രനും സുരാജും പങ്കെടുക്കുന്ന രംഗങ്ങളാണ് ഈ ഷെഡ്യൂളില്‍ പ്രധാനമായും ചിത്രീകരിക്കുന്നത്. 20 ദിവസമാണ് ആദ്യ ഷെഡ്യൂളിനായി നീക്കിവച്ചിരിക്കുന്നത്. സെക്കന്റ് ഷെഡ്യൂള്‍ ജൂണില്‍ ആരംഭിക്കും.
അദിഥിരവിയും സ്വാസികയുമാണ് നായിക നിരയിലേയ്ക്ക് പരിഗണിച്ചിരുന്നത്. സെക്കന്റെ ഷെഡ്യൂള്‍ നീളാന്‍ ഇടയുള്ളതുകൊണ്ടുതന്നെ നായികമാരുടെ കാര്യത്തിലും അസന്നിഗ്ധാവസ്ഥ നിലനില്‍ക്കുകയാണ്.
നവാഗതനായ അഭിലാഷ് പിള്ളയാണ് ഇനിയും പേരിട്ടിട്ടില്ലാത്ത പത്മകുമാര്‍ ചിത്രത്തിനുവേണ്ടി തിരക്കഥ എഴുതുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണിത്.
ക്യാമറാമാന് ഷാജികുമാറിന്റെ സഹായിയായി പ്രവര്‍ത്തിച്ച രതീഷ് റാമാണ് ഈ ചിത്രത്തിനുവേണ്ടി ഛായാഗ്രാഹണം ഒരുക്കുന്നത്. നോബിളാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. യു.ജി.എം. എന്റര്ടൈന്മെന്റ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Recent Comments