സിറുത്തൈ, വിശ്വാസം, വീരം, വിവേകം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന് ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഷൂട്ടിംഗില്‍ പങ്കെടുക്കാനായി നയന്‍താര ഹൈദരാബാദില്‍ എത്തി. രാമോജി ഫിലിം സിറ്റിയിലാണ് അണ്ണാത്തെയുടെ ഷൂട്ടിംഗ് നടക്കുന്നത്. രജനികാന്താണ് നായകന്. രജനിയോടൊപ്പമുള്ള ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് കഴിഞ്ഞയാഴ്ച നയന്‍ ചെന്നൈയില്‍ മടങ്ങിയെത്തിയിരുന്നു. സെക്കന്റ് ഷെഡ്യൂളില്‍ പങ്കെടുക്കാനായിട്ടാണ് അവര്‍ ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റില്‍ ചെന്നൈയില്‍നിന്ന് ഹൈദരാബാദിലെത്തിയത്. ആഭ്യന്തര വിമാന സര്‍വ്വീസ് നടക്കുന്നുണ്ടെങ്കിലും കോവിഡ് സുരക്ഷയെ മുന്‍നിര്‍ത്തിയാണ് നയന്‍താര ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റ് യാത്ര തെരഞ്ഞെടുത്തത്.
പ്രകാശ് രാജ്, ജഗപതി ബാബു, കീര്‍ത്തി സുരേഷ്, മീന, ഖുശ്ബു, സൂരി തുടങ്ങിയ പ്രമുഖ താരങ്ങളും അണ്ണാത്തെയില്‍ വേഷമിടുന്നു.
സണ്‍ ടി.വിയാണ് അണ്ണാത്ത നിര്‍മ്മിക്കുന്നത്. സണ്‍ ടി.വി. ഇടപെട്ടാണ് നയന്‍താരയുടെ ഈ സുരക്ഷായാത്ര ഒരുക്കിക്കൊടുത്തതെന്നറിയുന്നു.
Recent Comments