ധനസമ്പാദനത്തിനുള്ള ജ്യോതിഷപരമായ പരിഹാരക്രിയകളും സൂത്രങ്ങളും
1. ധനാഗമനത്തിന് ഭാഗ്യസൂക്തം പുഷ്പാഞ്ജലി നല്ലതാണ്. അപ്പോഴും ഭാഗ്യമുള്ളവര്‍ക്കേ ധനാഗമമുണ്ടാവുകയുള്ളൂ.
2. വലംപിരിശംഖ് ഗൃഹത്തില്‍ വച്ച് വിഗ്രഹംപോലെ ആരാധിച്ചാല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്ന വിശ്വാസമുണ്ട്. പലര്‍ക്കും അങ്ങനെ പണ്ട് സംഭവിച്ചിട്ടുമുണ്ട്. ലക്ഷണം തികഞ്ഞ ശംഖായിരിക്കണം എന്നുമാത്രം. കലര്‍പ്പില്ലാത്തതും ശുദ്ധമായ, വലംപിരിശംഖ് വയ്ക്കേണ്ടതാണ്. അതും ഭാരതത്തിന്റെ ചുറ്റുമുള്ള സമുദ്രത്തില്‍ നിന്നെടുത്തവയ്ക്ക് മാത്രമേ ഫലസിദ്ധിയുള്ളൂ.
3. ധനാകര്‍ഷണയന്ത്രം ധരിക്കുകയും ധനാകര്ഷണമന്ത്രം ഉരുവിടുകയും വേണ്ടതാകുന്നു. ധനാകര്‍ഷണയന്ത്രം, ധനഭൈരവയന്ത്രം, രാജഗോപാലയന്ത്രം, ശ്രീസൂക്തയന്ത്രം, ലക്ഷ്മീയന്ത്രം, ധനലക്ഷ്മീസ്തോത്രം ചൊല്ലല്‍ എന്നിവ പറയാറുണ്ടെങ്കിലും ഇന്ന് ഒരു യന്ത്രം ശരിക്കെഴുതുന്ന വ്യക്തികളുണ്ടോയെന്ന് സംശയമുണ്ട്. ഒരു യന്ത്രം എഴുതണമെങ്കില്‍ പണ്ട് 41 ദിവസമെടുക്കും. യന്ത്രം എഴുതുമ്പോള്‍ വ്രതമെടുക്കേണ്ടതാണ്. മന്ത്രംയ ഉച്ചരിച്ച് ഖണ്ഡശ്ശ എഴുതേണ്ടതാണ്. എഴുതുന്ന വിധവും അറിഞ്ഞിരിക്കണം. ഉപാസനയുള്ള തന്ത്രിയോ മന്ത്രവാദിയോ ആണ് യന്ത്രം എഴുതേണ്ടത്. ചുരുങ്ങിയത് 11 ദിവസം കൊണ്ടേയൊരു യന്ത്രം പൂര്‍ത്തിയാക്കാവൂ എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
4. തിരുപ്പതി വെങ്കിടാചല സ്വാമിയെ ഭജിക്കുകയും വര്‍ഷംതോറും അവിടെ ചെന്ന് ദര്‍ശനം നടത്തി കാണിക്ക (നിത്യവും താന്‍ എവിടുത്തെ ഭണ്ഡാരത്തിലേക്കെന്നു കരുതി ഹുണ്ടിപെട്ടിയില് നിക്ഷേപിക്കാന്‍ സ്വരൂപിക്കുന്ന പണം) സമര്‍പ്പിക്കുന്നതും ധനലബ്ധിക്ക് നല്ലതാണ്
5. ഗുരുവായൂരപ്പന് കദളിപ്പണം, തൃക്കയ്യില്‍ വെണ്ണ, ത്രിമധുരം, മഞ്ഞപ്പാവുമുണ്ട്, പട്ടുകോണം, 41 വെറ്റില, 4 അടയ്ക്ക മുലായവ തൃപ്പടിയില്‍ സമര്‍പ്പിക്കുന്നതും ഉത്രാടക്കുല കാഴ്ച വയ്ക്കുന്നതും ധനലബ്ധിക്ക് നല്ലതാണ്.
ദാരിദ്ര്യമോചനത്തിനായി കുചേലദിനത്തില്‍ യഥാശക്തി അവില്‍നിവേദ്യം ഗുരുവായൂരപ്പന് നടത്തുന്നത് ദാരിദ്ര്യശമനത്തിന് നല്ലതാണ്. കൂടാതെ ഗുരുവായൂരില്‍ ഭഗവാന്റെ ഏകാദശി കഴിഞ്ഞ് പിറ്റേ ദിവസമായ ദ്വാദശി ദിവസം സ്വാദശിപ്പണം വയ്ക്കുന്നും ധനാഗമനത്തിന് നല്ലതാണ്. ഏകാദശിപ്പണം വച്ചാല്‍ സന്തതിയും ദ്വാദശിപ്പണം വച്ചാല്‍ സമ്പത്തും കൂടുമെന്നാണ് വിശ്വാസം.
6. അക്ഷയതൃതീയദിവസം അന്നദാനം, വസ്ത്രദാനം, ഫലദാനം, തിലദാനം, നാളികേരം ദാനം, ചെരുപ്പ്, കുട, വടി, ഓട്ടുകിണ്ടി എന്നിവ സാധുജനങ്ങള്‍ക്ക് ദാനം ചെയ്യുന്നും ധനം വര്‍ദ്ധിക്കുവാന്‍ പറ്റിയ കാര്യമാണ്.
7. കുബേരഗണപതിയെ ഗൃഹത്തില്‍വച്ച് ആരാധിക്കുന്നും (വടക്കോട്ട് ധനത്തിന്റെ അധിപനായ കുബേരനെ നോക്കിയിരിക്കുന്ന ഗണപതി വിഗ്രഹം വച്ച്) ധനം വര്‍ദ്ധിക്കുവാന്‍ നല്ലതാണ്.
8. വിഷ്ണുവിന് താമരമാല, ലക്ഷ്മാഭഗവതിക്ക് താമരമാല ചാര്‍ത്തുന്നതും ധനലബ്ധിക്ക് നല്ലതാണ്.
9. പഴനി സുബ്രഹ്മണ്യക്ഷേത്രത്തില്‍ സ്വര്ണ്ണത്തേര് പുറത്ത് എഴുന്നെള്ളിക്കുന്നവും വലിക്കുന്നതും ധനം ലഭിക്കുവാന്‍ നല്ല വഴിപാടെന്ന് വിശ്വാസമുണ്ട്.
10. ഗണപതിക്ക് ദിവസവും ഏത്തമിടുന്നതും (21 പ്രാവശ്യം) വിളക്ക് വയ്ക്കുന്നതും ആദിത്യഹൃദയമന്ത്രം ജപിക്കുന്നും സമ്പത്ത് ഉണ്ടാകുവാന്‍ വിശേഷമാണ്.
11. കനകധാരസ്തോത്രം നിത്യവും ജപിക്കുന്നതും ധനം ഉണ്ടാകുവാന്‍ നല്ലതാണ്.
12. മാണിക്യരത്നം (റൂബി) ധനം കൂടിവരുവാന്‍ വിശേഷമാണ്. (നാഗമാണിക്യമെന്ന് വിശ്വസിക്കരുത്).
13. ശബരിമല അയ്യപ്പസ്വാമിക്ക് വെടിവഴിപാട് കഴിക്കുന്നത് ധനാഭിവൃദ്ധിക്ക് വിശേഷമാണ്.
14. ധര്‍മ്മദൈവത്തെ ഭജിക്കുന്നതും സര്‍പ്പപ്രീതി വരുത്തുന്നതും ധനം വന്നുചേരുവാന്‍ സഹായിക്കുന്നു. ധര്‍മ്മദൈവത്തെ (കുലദൈവം) പ്രസാദിക്കുവാന്‍ വിളക്കുമാല, പായസം, ഭണ്ഡാരദ്രവ്യ സമര്‍പ്പണം, സര്‍പ്പങ്ങള്‍ക്ക് (നാഗങ്ങള്‍) നാഗക്കളം, സര്‍പ്പബലി, പായസം മുതലായവ വഴിപാടായി ചെയ്യാം.
15. ബലിതര്‍പ്പണം (പിതൃതര്‍പ്പണം) നടത്തുന്നതും ധനാഗമനദോഷം തടയും.
16. ധനാകര്ഷണമന്ത്രം ജപിക്കുന്നതും നല്ലതാണ്.
17. അഷ്ടലക്ഷ്മി രൂപം കൊത്തിയ സ്വര്‍ണ്ണവളകള്‍, സ്ത്രീകള്‍ ധരിക്കുന്നതും ധനസമ്പാദനത്തിനും നല്ലതാണ്.
18. ‘രസമണി’ എന്ന അപൂര്‍വ്വമായ മണിക്ക് വെള്ളിനിറമാണ്. രസം തുടങ്ങി ഒട്ടനവധി മരുന്നുകള്‍ ആനുപാതികമായി ചേര്‍ത്ത് സ്ഫുടം ചെയ്തെടുക്കുന്ന ലോഹമണിയാണ് രസമണി. കുന്നിക്കുരുവിനേക്കാളും സ്വല്പ്പം വലിപ്പം കൂടിയുള്ളതാണ് ഈ അത്ഭുത രസമണി. ഏതാണ്ട് 25000 രൂപ ഒന്നിന് വില വരും. ഗ്രന്ഥങ്ങള്‍ ഇതിനെപ്പറ്റി പറയുന്നുണ്ട്. എല്ലാം വിശ്വാസങ്ങളും വിശ്വാസികളുടെ അനുഭവങ്ങളും എന്നു മാത്രം. ഇക്കാര്യങ്ങളില്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രമിക്കുക.
മഹാഗണപതിമന്ത്രം
ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൗം ഗം ഗണപതയേ
വരവരദ സര്വ്വജനം മേ വശമാനയ സ്വാഹ
ഐശ്വര്യത്തിനായി തെച്ചിപ്പൂവുകൊണ്ട് ഗണപതിക്ക് ഈ മന്ത്രം അര്‍ച്ചന നടത്തുകയോ അതിന് സാധിച്ചില്ലെങ്കില്‍ സ്വയം ധ്യാനിച്ച് മന്ത്രം ഉരുവിടുകയോ വേണ്ടതാകുന്നു. ഇതിന് പറ്റിയില്ലെങ്കില്‍ ഓം ശ്രീ ഗം ഗണപതയേ നമഃ എന്ന മന്ത്രം ദിവസവും 108 പ്രാവശ്യം ചൊല്ലിയാല്‍ ദാരിദ്ര്യം ഉണ്ടാവുകയില്ല.
കനകധാരാസ്തോത്രം
(പണ്ട് ശ്രീ ആദിശങ്കരാചാര്യര്‍ ദാരിദ്ര്യം ധാരാളമുള്ള ഇല്ലത്ത് സ്വര്‍ണ്ണനെല്ലിക്ക വീഴ്ത്തിയ സ്തോത്രം) നിത്യവും ജപിക്കുക.
ശ്രീകൃഷ്ണസര്വ്വവശ്യമന്ത്രം (രാജഗോപാലമന്ത്രം)
കൃഷ്ണകൃഷ്ണ മഹായോഗിന്‍
ഭക്തനാമ ഭയംകര
ഗോവിന്ദപരമാനന്ദ
സര്‍വ്വം മേ വശമാനയ
ഇത് നിത്യവും ജപിക്കുന്നത് ഐശ്വര്യത്തിന് വളരെ വിശേഷമാണ്.
ധനാകര്‍ഷണത്തിനും ധനാഭിവൃദ്ധിക്കും പറ്റിയ ലക്ഷ്മീശമന്ത്രം
ഓം ക്ലീം കൃഷ്ണായ നമഃ തേജോരൂപിണേ
യോഗീശ്വരായ ശ്രീം നമഃ
ദിവസവും 41 ഉരു ജപിക്കുക.
കടബാദ്ധ്യത ഇല്ലാതാക്കുവാന്‍
കാലപുരുഷായ യോഗാത്മനെ
ലക്ഷ്മീനാഥായ ധനദായിനെ
ശ്രീ ധനാദ്ധ്യക്ഷായ കമലാപ്രിയായ
ശ്രീം നമഃ
ദിവസവും 108 പ്രാവശ്യം രണ്ടുനേരവും ജപിച്ചാല്‍ 21 ദിവസത്തിനകം കടബാധ്യത തീര്‍ത്ത് ധനലബ്ധിയുണ്ടാകും.
Recent Comments