യതിസാറിനെ ഞാന്‍ പരിചയപ്പെടുന്നത് ബേപ്പൂരില്‍വച്ചാണ്. വൈക്കം മുഹമ്മദ് ബഷീറിനെ കാണാനെത്തിയതായിരുന്നു യതിസാര്‍. പിന്നീട് അവിടെ വന്നപ്പോഴെല്ലാം അദ്ദേഹത്തിന്റെ സൗഹൃദം ഞാനും അനുഭവിച്ചിട്ടുണ്ട്.
ബേപ്പൂരില്‍, വൈക്കം മുഹമ്മദ് ബഷീര്‍ ഉള്ളതുകൊണ്ട് അങ്ങനെ ചില മെച്ചങ്ങളുണ്ടായിരുന്നു. അവിടെ ആര് വന്നാലും എന്നെയും അദ്ദേഹം അവര്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. അങ്ങനെയാണ് ഇ.എം.എസും അച്യുതമേനോനും എം.എന്‍. ഗോവിന്ദന്നായരുമടക്കം നിരവധി സൗഹൃദങ്ങള്‍ എനിക്കുമുണ്ടായത്.
ഞാന്‍ ബേപ്പൂരിലേയ്ക്ക് താമസം മാറ്റിയതുതന്നെ കഥകളുടെ സുല്‍ത്താന്‍ അവിടെ ഉള്ളതുകൊണ്ടാണ്. അതുകൊണ്ടാണ് ഈ പറഞ്ഞ സൗഹൃദങ്ങളെല്ലാമുണ്ടായത്.
ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതം ഊട്ടിയില്‍ പോയി. വിനോദയാത്രയുടെ ഭാഗമായി വന്നതായിരുന്നു. കൂട്ടത്തില്‍ യതിസാറിന്റെ ഫേണ്ഹില്സിലുള്ള ആശ്രമവും സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. ഞങ്ങള്‍ വരുന്ന കാര്യം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു. അദ്ദേഹം ഞങ്ങള്‍ക്ക് താമസസൗകര്യം ഉള്‍പ്പെടെ എല്ലാ ഏര്‍പ്പാടുകളും ചെയ്തിരുന്നു.
അന്ന് വൈകുന്നേരം ആശ്രമവാസികളിലൊരാള് ഭാര്യയുടെ അടുക്കലെത്തി ഭക്ഷണത്തിനെന്തൊക്കെയാണ് വേണ്ടതെന്ന് തിരക്കി. മത്സ്യമാംസാദികള്‍ വേണമെങ്കില്‍ അതും ഏര്‍പ്പാടാക്കി കൊടുക്കാന്‍ സ്വാമിജി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഭാര്യയോട് പറഞ്ഞു. ഭാര്യ സമ്മതിച്ചില്ല. അവിടെ ഉണ്ടാക്കുന്ന വെജിറ്റേറിയന്‍ ഭക്ഷണം മതിയെന്ന് പറഞ്ഞു.
മത്സ്യമാംസാദികള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തടസ്സപ്പെടുത്തരുതെന്നാണ് യതിസാര്‍ പറഞ്ഞിട്ട് പോയിരിക്കുന്നത്. അത് കേട്ടപ്പോള്‍ കരഞ്ഞുപോയി. അതാണ് യതിസാറിനെപ്പോലെയുള്ളവരുടെ വലിയ മനസ്സ്.
കാന്‍ ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് മാമുക്കോയ നിത്യചൈതന്യയതിയുമായുള്ള ഈ അഭനുഭവം ഓര്‍ത്തെടുത്ത് പറഞ്ഞത്.
മാമുക്കോയയുമായുള്ള പൂര്‍ണ്ണ അഭിമുഖം കാണാം:
Recent Comments