പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ ദില്‍ഷാദ് അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ അന്ധേരി വെസ്റ്റിലെ ക്രിറ്റി കെയര്‍ ഹോസ്പിറ്റലില്‍വച്ചായിരുന്നു അന്ത്യം. 52 വയസ്സുണ്ടായിരുന്നു.
രാമചന്ദ്രബാബുവിന്റെ അസിസ്റ്റന്റായിട്ടായിരുന്നു ദില്‍ഷാദിന്റെ തുടക്കം. ആധാരം, വെങ്കലം, സൂര്യഗായത്രി, സല്ലാപം, ദേവരാഗം എന്നീ ചിത്രങ്ങളില്‍ അദ്ദേഹത്തെ അസിസ്റ്റ് ചെയ്തിട്ടുണ്ട്.
തുടര്‍ന്ന് ഛായാഗ്രാഹകന്‍ രവി യാദവിന്റെ സഹായിയായി. ടാര്സന് ദി വണ്ടര്‍ കാര്‍, 36 ചൈന ടൗണ്‍, നെക്കാബ്, റേസ്, പ്ലെയേഴ്സ്, റേസ് 2 തുടങ്ങിയ ചിത്രങ്ങളില്‍ രവി യാദവിന്റെ ഓപ്പറേറ്റീവ് ക്യാമറാമാനായിരുന്നു.
ദി വെയ്റ്റിംഗ് റൂം എന്ന ചിത്രത്തിലൂടെയാണ് ദില്‍ഷാദ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. ദി ബ്ലാക്ക് റഷ്യന്‍ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ ഛായാഗ്രഹണ മികവിലൂടെ ശ്രദ്ധേയനായി.
മലയാളത്തിനും ഹിന്ദിക്കും പുറമേ, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി എന്നീ ഭാഷാചിത്രങ്ങള്‍ക്കുവേണ്ടിയും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
കപില്‍ ശര്‍മ്മ പ്രധാന വേഷം ചെയ്ത കിസ് കിസ്കോ പ്യാര് കരു എന്ന അബ്ബാസ് മസ്താന് ചിത്രത്തിനുശേഷം പുതിയൊരു സിനിമയുടെ പണിപ്പുരയിലായിരുന്നു. അതിനിടയിലായിരുന്നു കോവിഡ് പിടിപെട്ടത്. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ക്രിറ്റി കെയര്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തെങ്കിലും ഇന്ന് രാവിലെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ബബിത ദില്ഷദാണ് ഭാര്യ. ഏകമകന് അമന് ദില്‍ഷാദ്. കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് ഉച്ചയ്ക്കുശേഷം മുംബയില്‍ കബറടക്കം നടക്കും.
Recent Comments