ജോജു ജോര്‍ജ്ജിനെ നായകനാക്കി മലയാളം, തമിഴ്, കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി സന്‍ഫീര്‍ സംവിധാനം ചെയ്യുന്ന ‘പീസി’ന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ ലോഞ്ച് മോഹന്‍ലാല്‍, രക്ഷിത് ഷെട്ടി, വിജയ് സേതുപതി, ഭരത് തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെ നിര്‍വ്വഹിച്ചു. സ്ക്രിപ്റ്റ് ഡോക്ടര്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദയാപരന്‍ നിര്‍മ്മിക്കുന്ന പീസ് ഒരു ആക്ഷേപഹാസ്യ ത്രില്ലര്‍ ചിത്രമാണ്. കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം.
നായാട്ടിലെ ജോജു ജോര്‍ജ്ജിന്റെ പ്രകടനത്തെ ബോളിവുഡ് സൂപ്പര്‍താരമായ രാജ്കുമാര് റാവു അഭിനന്ദിച്ചിരുന്നു. ഇന്ത്യയിലെ പ്രധാന നിരൂപകരായ അനുപമ ചോപ്രയും (ഫിലിം കമ്പാനിയന്) ഭരദ്വാജ് രംഗനും മറ്റ് ചില നിരൂപകരും ജോജുവിന്റെ സമീപകാല ചിത്രങ്ങളെയും, അതിലെ പ്രകടനങ്ങളെയും, സ്ക്രിപ്റ്റ് സെലക്ഷനെയും ഏറെ പ്രശംസിച്ചിരുന്നു.
ജോജു ജോര്‍ജിനെ കൂടാതെ ഷാലു റഹീം, രമ്യാ നമ്പീശന്, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്ജുന് സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്സന് തുടങ്ങിയവരും ‘പീസി’ല്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൊടുപുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലായി മൂന്ന് ഷെഡ്യൂളുകളില്‍ 75 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.
കഥ: സന്‍ഫീര്‍, തിരക്കഥ, സംഭാഷണം: സഫര്‍ സനല്‍, രമേഷ് ഗിരിജ, സംഗീത സംവിധാനം: ജുബൈര്‍ മുഹമ്മദ്, ഗാനരചന: വിനായക് ശശികുമാര്‍, അന്‍വര്‍ അലി, സന്‍ഫീര്‍, ആലാപനം: വിനീത് ശ്രീനിവാസന്, ഷഹബാസ് അമന്, ഛായാഗ്രഹണം: ഷമീര്‍ ജിബ്രാന്, ചിത്രസംയോജനം: നൗഫല്‍ അബ്ദുള്ള, പ്രൊജക്ട് ഡിസൈനര്‍: ബാദുഷ എന്‍.എം, പ്രൊഡക്ഷന്‍ കണ്ട്രോളര്: പ്രതാപന് കല്ലിയൂര്‍, ആര്‍ട്ട്: ശ്രീജിത്ത് ഓടക്കാലി, സ്ക്രിപ്റ്റ് അസിസ്റ്റന്റ്: അനന്തകൃഷ്ണന്, വസ്ത്രാലങ്കാരം: ജിഷാദ് ഷംസുദ്ദീന്, മേയ്ക്കപ്പ്: ഷാജി പുല്‍പ്പള്ളി, ഫിനാന്‍സ് കണ്ട്രോളര്: അഹ്നിസ്, രാജശേഖരന്, സ്റ്റില്‍സ് ജിതിന് മധു, സൗണ്ട് ഡിസൈന്‍: അജയന് അദത്ത്, അസോസിയേറ്റ് ക്യാമറ: ഉണ്ണി പാലോട്, കളറിസ്റ്റ്: ശ്രീക്ക് വാര്യര്‍, സ്റ്റോറി ബോര്‍ഡ്: ഹരീഷ് വള്ളത്ത്, ഡിസൈന്‍സ്: അമല്‍ ജോസ്, പി.ആര്.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.
Recent Comments