മോഹന്‍ലാല്‍ വീണ്ടും ഗുരുകൃപയിലെത്തി. സുഖചികിത്സയ്ക്കുവേണ്ടിയാണ് എത്തിയിരിക്കുന്നത്. ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും അദ്ദേഹത്തോടൊപ്പമുണ്ട്. കുടുംബവും ചികിത്സയുടെ ഭാഗമാകുന്നുണ്ട്. 23 ദിവസം നീണ്ടുനില്‍ക്കുന്നതാണ് അവരുടെ ചികിത്സാവിധികള്‍. ലാല്‍ അത്രയും ദിവസം ഒപ്പമുണ്ടാവില്ല. ബറോസിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ചര്ച്ചകര്ക്കുകൂടിയായിട്ടാണ് ലാല്‍ എത്തിയിരിക്കുന്നത്. ലോക് ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യത്തില്‍ ഷൂട്ടിംഗ് വൈകാന്‍ ഇടയുണ്ട്. അതിനുമുമ്പ് ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിക്കുമെന്നും കേള്‍ക്കുന്നു.
അഞ്ച് ദിവസം മുമ്പാണ് ലാല്‍ കുടുംബത്തോടൊപ്പം ചെന്നൈയില്‍നിന്ന് കേരളത്തിലെത്തിയത്. എറണാകുളത്ത് വന്ന് അമ്മയെ കണ്ടശേഷമാണ് പെരിങ്ങോട്ടുള്ള ഗുരുകൃപാ ആയൂര്‍വ്വേദ ഹെരിറ്റേജിലെത്തിയത്.
കഴിഞ്ഞ സെപ്തംബറിലും ലാല്‍ സുഖചികിത്സയ്ക്കായി ഇവിടെ എത്തിയിരുന്നു. അന്ന് സുചിത്ര മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. അവിടുത്തെ ചികിത്സ കഴിഞ്ഞിറങ്ങിയതിനു പിന്നാലെയാണ് ദൃശ്യം 2 ല്‍ ജോയിന്‍ ചെയ്തത്. അന്ന് ലാല്‍ പത്ത് കിലോയോളം ശരീരഭാരം കുറച്ചിരുന്നു.
ഡോ. ഉണ്ണികൃഷ്ണന്, ഡോ. ഹരികൃഷ്ണന്, ഡോ. ശ്രീജിത്ത് മേനോന് എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്.
Recent Comments