പ്രശസ്ത നടന് അര്ജുന് നന്ദകുമാര്‍ വിവാഹിതനായി. ദിവ്യപിള്ളയാണ് വധു. ആലപ്പുഴയിലെ വധൂഗൃഹത്തില്വച്ച് ഇന്നലെയായിരുന്നു വിവാഹം. കോവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളൂ.
ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മെയില്‍ കല്യാണം നടത്താനിരുന്നതാണ്. അപ്പോഴാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. തുടര്‍ന്നാണ് ജൂണ്‍ 21 ലേയ്ക്ക് കല്യാണം മാറ്റിവച്ചത്.
ദന്ത ഡോക്ടറാണ് അര്ജുന് നന്ദകുമാര്‍. ദിവ്യപിള്ളയാകട്ടെ എം.ബി.എ ബിരുദധാരിയാണ്. ലഖ്നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക് കമ്പനിയായ എക്സലിന്റെ ഉടമയാണ് ദിവ്യപിള്ള.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവയിലൂടെയാണ് അര്ജുന് നന്ദകുമാറിന്റെ അരങ്ങേറ്റം. ബി. ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ഗ്രാന്റ് മാസ്റ്ററിലെ വില്ലന്‍വേഷമാണ് അര്‍ജ്ജുനനെ ശ്രദ്ധേയമാക്കുന്നത്. ഈ രണ്ട് ചിത്രങ്ങളിലെയും നായകന് മോഹന്‍ലാലായിരുന്നു. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശക്തമായ വേഷങ്ങള്‍ ചെയ്തു. പ്രദര്‍ശനത്തിനൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അര്ജുന് അഭിനയിക്കുന്നുണ്ട്. അഞ്ചാംപാതിരയും പ്രീസ്റ്റുമാണ് അര്ജുന് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രങ്ങള്‍.
Recent Comments