മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
തൊഴില്‍ രംഗങ്ങളില്‍ അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാം. അപരിചിതരുമായി കൂടുതല്‍ സഹകരിക്കാന്‍ ഇടവരും. പൊതുമേഖലാസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനചലനം പ്രതീക്ഷിക്കാം. സന്താനങ്ങള്ക്കായി കൂടുതല്‍ സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും. അധികാരികളുമായി വാഗ്വാദത്തിലേര്‍പ്പെടുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും ഇടവരുത്തും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. സഹോദരാദികളെക്കൊണ്ട് മനഃക്ലേശം അനുഭവിക്കും. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. സ്ത്രീകള്‍ നിമിത്തമുള്ള അപവാദങ്ങള്ക്കിടവരും. ക്രയവിക്രയാദികള്ക്ക് നേതൃത്വം നല്‍കും.
ദോഷശാന്തിക്കായി സുബ്രഹ്മണ്യഭജനം, ദേവീക്ഷേത്രദര്ശനം, ദേവീമാഹാത്മ്യപാരായണം ഇവ നടത്തിക്കൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
വിദ്യാഭ്യാസമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര ഗുണകരമാകുകയില്ല. ശ്രദ്ധക്കുറവ് കൊണ്ട് കൂടുതല്‍ സാമ്പത്തികബാദ്ധ്യതകള്‍ വന്നുകൂടാവുന്നതാണ്. പരിസരത്തുള്ള ജനങ്ങളുമായി ശത്രുതയ്ക്കിടവരാം. ഹൃദ്രോഗം, അസ്ഥിസംബന്ധമായ രോഗം, നാഡീഞരമ്പുകള്ക്കുള്ള രോഗം എന്നിവയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ചികിത്സകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടതായിവരും. വീട് മോടിപിടിപ്പിക്കുവാന്‍ ശ്രമിക്കും. പ്രതിബദ്ധതകള്‍ നിമിത്തം സ്വന്തം കാര്യങ്ങളില്‍ പരാജയം നേരിടും. ബിസിനസ്സിനായി കൂടുതല്‍ സാമ്പത്തികം ചെലവഴിക്കേണ്ടതായി വരും. ഭൂമിസംബന്ധമായ തര്ക്കങ്ങള്ക്കിടവരാം. സന്താനങ്ങള്‍ക്ക് ആപത്തുകളോ രോഗപീഡകളോ ഉണ്ടാകുക നിമിത്തം മനഃക്ലേശം അനുഭവിക്കേണ്ടതായി വരും.
ദോഷനിവൃത്തിക്കായി ദുര്ഗ്ഗാസപ്തശതീജപം, ദുര്‍ഗ്ഗാക്ഷേത്രദര്‍ശനം, സര്‍പ്പങ്ങള്‍ക്കായി നൂറും പാലും, സപ്തസൂക്താര്ച്ചന എന്നിവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
മാധ്യമപ്രവര്‍ത്തകര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും അനുകൂലസമയമാണ്. കലാരംഗങ്ങളില്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ബന്ധുജനങ്ങളില്‍നിന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. വീഴ്ചകളോ, വാഹനാപകടങ്ങളോ ഉണ്ടാകാതെ ശ്രദ്ധിക്കണം. നിശ്ചയിച്ച ദൂരയാത്രകള്‍ക്ക് മാറ്റം വരുത്തും. നിത്യമായി നടത്തിവരുന്ന ദേവാലയദര്ശനങ്ങള്ക്ക് മുടക്കം വരും. സന്താനങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വിദേശയാത്രകള്‍ക്ക് മുടക്കം നേരിടും. അധികാരസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനഭ്രംശവും, ആരോപണങ്ങളും, നേരിടേണ്ടതായി വരും. മത്സ്യബന്ധനത്തിലേര്‍പ്പെട്ട് കഴിയുന്നവര്‍ക്ക് ആപത്തുകള്‍ ഉണ്ടാകാം. സുഹൃത്തുക്കളില്‍നിന്ന് സാമ്പത്തികസഹായം ലഭിക്കും.
ദോഷശാന്തിക്കായി ഹനുമാന്സ്വാമിക്ഷേത്രദര്ശനം, കൃഷ്ണസ്വാമീക്ഷേത്രത്തില്‍ സഹസ്രനാമ പുഷ്പാഞ്ജലി, പുരുഷസൂക്താര്‍ച്ചന, നെയ് വിളക്ക് എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
വീട് മാറ്റത്തിന് ശ്രമിക്കും. പറഞ്ഞുവച്ചതായ സ്വത്തുക്കള്‍ ലഭിക്കാതെ വരും. ദൂരയാത്രകള് കൊണ്ട് പ്രയോജനം ഉണ്ടായെന്ന് വരില്ല. ഉത്സാഹരാഹിത്യം, സത്ക്കര്‍മ്മങ്ങള്‍ ഫലിക്കാതെവരിക, കുടുംബാംഗങ്ങളില്‍നിന്ന് വിമുഖത എന്നിവ ഉണ്ടാകാം. നാല്ക്കാലികള്, കൃഷി എന്നിവയില്‍നിന്ന് ലാഭം ഉണ്ടാകും. സാമ്പത്തികബാദ്ധ്യതകള്‍ പരസ്പര ഭിന്നതകള്‍ക്ക് ഇടവരും. അധികാരസ്ഥാനത്ത് വര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനഭ്രംശവും അപവാദങ്ങളും ഉണ്ടാകാനിടയുണ്ട്. വ്യവഹാരങ്ങളില്‍ വിജയം കൈവരിക്കും. ഉദഹസംബന്ധവും ഹൃദയസംബന്ധവുമായ രോഗങ്ങള്‍ പിടിപെടുകയും ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ക്ലേശങ്ങള്‍ അനുഭവിക്കാനും ഇടവരും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് മേഖലകളില്‍ പണി ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദല്ലാളന്മാര്ക്കും ഊഹക്കച്ചവടക്കാര്‍ക്കും ഈ വാശം അത്ര നല്ലതല്ല.
ദോഷശാന്തിക്കായി ധര്മ്മദൈവഭജനം, സര്‍പ്പപ്രീതി, ഗുരുപൂജ എന്നിവ നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
അഭിപ്രായപ്രകടനങ്ങള്‍ മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമാകും. സന്താനങ്ങളെക്കൊണ്ട് മനഃസന്തുഷ്ടി അനുഭവപ്പെടും. പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ദൂയയാത്രകള് ക്ലേശകരമായ അനുഭവങ്ങള്ക്കിടയാകും. ആയോധന കലകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. നാഡീഞരമ്പുകള്‍ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാം. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരികെ വന്നുചേരും. നഷ്ടപ്പെട്ടു എന്നു കരുതിയ ധനം തിരികെ വന്നുചേരും. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. വാഹനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍ തടസ്സം നേരിടും. കൃഷിസംബത്തുക്കളെക്കൊണ്ട് നേട്ടം പ്രതീക്ഷിക്കരുത്. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. കുടുംബത്തില്‍ മംഗല്യാദിമംഗളകാര്യങ്ങള്ക്ക് അവസരമുണ്ടാകും.
ദോഷപരിഹാരമായി ശിവക്ഷേത്രദര്‍ശനം, ശിവങ്കല്‍ കൂവളമാല, പിറകില്‍ വിറക്ക്, ജലധാര എന്നീ വഴിപാടുകളും മലദൈവങ്ങള്‍ക്കായി മുറുക്കാനും, വിളക്കും നടത്തി പ്രാര്‍ത്ഥിക്കുകയും ചെയ്യണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. സ്ത്രീകള്‍ നിമിത്തം മനോവേദന അനുഭവിക്കും. ഉദ്യോഗവും വിവാഹവും ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. മതപരമായ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ ശ്രമിക്കും. സഹായികളില്‍നിന്ന് വഞ്ചന അനുഭവിക്കാനിടവരും. തൊഴില്‍രംഗത്ത് മത്സരത്തിന് സാധ്യതയുണ്ടാകും. പകര്‍ച്ചവ്യാധികള്‍ പിടിപെടാതെ ശ്രദ്ധിക്കണം. ഒരു കടം പരിഹരിക്കുന്നതിനായി മറ്റൊരു കടം വരുത്തിവയ്ക്കേണ്ടതായി വരും. പൂര്‍വ്വിക സമ്പത്തുകള്‍ നാശം വന്നുപോകാനിടയുണ്ട്. വാഹനങ്ങള്‍ മുഖേന നേട്ടമുണ്ടാകും.
ദോഷപരിഹാരമായി നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, വിഷ്ണുവിങ്കല്‍ സഹസ്രനാമപുഷ്പാഞ്ജലി, നെയ് വിളക്ക്, തുളസീമാല എന്നീ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിക്കണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
തൊഴിലില്‍ അശ്രദ്ധകള്‍ വന്നുചേരാം. പുരാതനമായ സമ്പത്തുകള്‍ ചെലവഴിക്കേണ്ടതായ സാഹചര്യം വരും. അഭിപ്രായ പ്രകടനങ്ങള്‍ മറ്റുള്ളവരുടെ അപ്രീതിക്ക് കാരണമാകും. പ്രേമവിവാഹങ്ങള്‍ പരാജയപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം ലഭിക്കും. മതപരമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത് മത്സരത്തിന് സാധ്യത കൂടും. സഹായികളില്‍നിന്ന് വഞ്ചന അനുഭവിക്കേണ്ടതായി വരും. സ്ത്രീകള്‍ നിമിത്തം മനോവേദന അനുഭവിക്കും. സഹോദരാദികള്‍ക്ക് ആകസ്മികമായ രോഗപീഡകള്‍ വന്നുചേരും. ഉദ്യോഗവും വിവാഹവും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് അനുകൂലഫലം ഉണ്ടാകും. കായികമേഖലയില്‍ നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിക്കും. സന്താനങ്ങള്‍ മുഖേന സാമ്പത്തികമായ ഉയര്‍ച്ച ഉണ്ടാകും.
ദോഷപരിഹാരമായി ശിവങ്കല്‍ ജലധാര, മൃത്യുഞ്ജയ പുഷ്പാഞ്ജലി, രുദ്രസൂക്താര്‍ച്ചന, ഹനുമാന്‍സ്വാമിക്ക് അവില്‍നിവേദ്യം, വടമാല എന്നിവ നടത്തി പ്രാര്‍ത്ഥിക്കണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
പൊതുകാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും സ്ഥാനമാനങ്ങള്‍ ലഭ്യമാകും. റവന്യു, പോലീസ് വകുപ്പുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനമാറ്റം പ്രതീക്ഷിക്കാം. ശസ്ത്രകൃയാദികളെക്കൊണ്ട് ക്ലേശം അനുഭവിക്കേണ്ടതായി വരും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തികം ചെലവഴിക്കേണ്ടതായിവരും. ഭൂമിസംബന്ധമായ വ്യവഹാരങ്ങള്‍ തൃപ്തികരമല്ലാതായിത്തീരും. നിശ്ചയിച്ച വിവാഹം മുടങ്ങാനിടവരും. അകാരണ ചിന്തകള്‍ മനഃസ്വസ്ഥത ഇല്ലാതാക്കും. വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരിയ ഗുണം പ്രകടമാകും. ഊഹക്കച്ചവടത്തില്‍ പ്രതീക്ഷിക്കുന്ന വിജയം ലഭിക്കുകയില്ല. പ്രതീക്ഷിച്ചിരുന്ന ദൂരയാത്രകള്‍ക്ക് താമസം വന്നുചേരും.
ദോഷശാന്തിക്കായി ഭദ്രകാളീ ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, സഹസ്രനാമാര്‍ച്ചന എന്നിവയും സുബ്രഹ്മണ്യക്ഷേത്രദര്‍ശനവും പതിവായി നടത്തിക്കൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
കുടുംബത്തില്‍ സമാധാനം നിലനിര്‍ത്തും. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആത്മവീര്യം നഷ്ടപ്പെടും. പുതിയ വാഹനങ്ങള്‍ വാങ്ങാനിടയാകും. ഗൃഹകരണാദികള് വിജയപ്രദമായി പൂര്‍ത്തീകരിക്കും. സര്‍ക്കാരില്‍നിന്ന് മുടങ്ങിക്കിടക്കുന്നതായ സഹായം ലഭിക്കും. സ്വര്‍ണ്ണവ്യാപാരികള്‍ക്കും വസ്ത്രവ്യാപാരികള്‍ക്കും നേരിയ പുരോഗതി ഉണ്ടാകും. അന്യരുടെ പുരോഗതിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ അപവാദങ്ങള്ക്കിടവരും. കുടുംബത്ത് പിതൃകര്‍മ്മങ്ങള്‍ ചെയ്യാനിടവരും. വിദേശയാത്രകള്‍ക്ക് അനുകൂലമായ സമയമാണ്. തൊഴിലുമായി ബന്ധപ്പെട്ട് ദേശാന്തരയാത്രകള്‍ വേണ്ടിവന്നേക്കും. കുത്സിതകര്മ്മങ്ങളിലേര്പ്പെടുന്നവര്ക്ക് നിയമചോദ്യങ്ങളെ നേരിടേണ്ടതായി വരും. പ്രതീക്ഷിച്ചിരുന്ന തീര്‍ത്ഥയാത്രകള്‍ക്ക് തടസ്സം നേരിടും.
ദോഷശാന്തിക്കായി വിഷ്ണുപൂജ, സഹസ്രനാമജപം, വിഷ്ണുക്ഷേത്രദര്‍ശനം എന്നിവ നടത്തിക്കൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
നൂതനമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. സ്വജനങ്ങള്‍ക്കായി ദൂരയാത്രകള് ചെയ്യേണ്ടതായി വരും. വ്യാപാരമേഖലയില്‍ തകര്‍ച്ച അനുഭവപ്പെടും. സ്വന്തം അഭിപ്രായങ്ങള്‍ പലരുടെയും വിരോധങ്ങള്ക്കിടവരും. കുടുംബജനങ്ങളില്‍ പരസ്പര ഭിന്നതകള്‍ വന്നുചേരും. സന്താനങ്ങളെക്കൊണ്ട് മനഃക്ലേശം അനുഭവിക്കേണ്ടതായി വരും. ശത്രുക്കളുമായി സൗഹൃദം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് നാശം സംഭവിക്കാം. കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അത്ര അനുകൂലമായ സമയമല്ല. സ്വജനങ്ങള്‍ക്ക് ശസ്ത്രക്രിയാദികളെക്കൊണ്ട് വിഷമങ്ങള്‍ നേരിടാം. വിദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്നുള്ള ഭയത്തിന് കാരണമുണ്ടാകും.
ദോഷശാന്തിക്കായി ശാസ്താക്ഷേത്രത്തില്‍ നീരാജനം, ഭാഗ്യസൂക്താര്‍ച്ചന, ഹനുമാന്ക്ഷേത്രഭജനം, ശിവങ്കല്‍ ധാര എന്നിവ നടത്തി ആപല്നിവൃത്തിക്കായി പ്രാര്‍ത്ഥിക്കണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
സുഹൃത്തുക്കള്‍ നിമിത്തം, ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നുചേരും. മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് ശത്രുക്കള്‍ വര്‍ദ്ധിക്കാനിടയുണ്ട്. കാലവിളംബം വന്ന വിവാഹം നടത്താന്‍ അവസരമുണ്ടാകും. പ്രമേഹരോഗികളും വാതരോഗികളും കൂടുതല്‍ ശ്രദ്ധിക്കണം. പൈതൃകസ്വത്തുക്കള്ക്കായി പരസ്പരം ഭിന്നതകള്‍ക്ക് ഇടവരും. ജ്യേഷ്ഠസന്താനത്തെക്കൊണ്ട് മനഃപ്രയാസം അനുഭവിക്കേണ്ടിവരും. സഹോദരങ്ങളുടെ ബന്ധുക്കളുമായി വാഗ്വാദത്തിലേര്പ്പെടും. തൊഴില്‍മേഖലയില്‍ ശ്രദ്ധ കുറയും. അപ്രതീക്ഷിതമായ നഷ്ടകഷ്ടങ്ങള്‍, സാമ്പത്തികമായ ബാധ്യതകള്‍ക്ക് കാരണമായിവരും. ആരോഗ്യപ്രശ്നങ്ങള്‍ ഇടയ്ക്കിടെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
ദോഷശാന്തിക്കായി കൃഷ്ണസ്വാമീക്ഷേത്രദര്ശനം, വിഷ്ണുസരസ്രനാമജപം, പുരുഷസൂക്താര്‍ച്ചന, ശാസ്താഭജനം എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ദൈവിക കാര്യങ്ങളിലുള്ള ശ്രദ്ധ വര്‍ദ്ധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം കണ്ടു എന്ന് വരില്ല. അതിഥികളെക്കൊണ്ട് വിഷമതകള്‍ നേരിടാം. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ അവസരം വരും. പരോപകാരപ്രദമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശ്രമിക്കും. സര്‍ക്കാരില്‍നിന്ന് അനുകൂലമായ സാമ്പത്തികനേട്ടങ്ങള്‍ വന്നുചേരാം. സ്ത്രീകള്‍ നിമിത്തം ദുഃഖങ്ങള്‍ അനുഭവിക്കാനിടവരും. വാഹന ഇടപാടുകളില്‍നിന്ന് ലാഭം വന്നുചേരും. ഭൂമി സ്വത്തുക്കളില്‍ മറ്റുള്ളവര്‍ അവകാശവാദം ഉന്നയിക്കാം. മാതൃജനങ്ങള്ക്കും, പക്ഷിമൃഗാദികള്‍ക്കും ആകസ്മികമായ ആപത്തുകള്‍ വന്നുചേരാം. വിദേശത്ത് പോയിട്ടുള്ള സന്താനങ്ങള്‍ക്ക് പ്രതീക്ഷിച്ച നേട്ടം കൈവരിക്കുവാന്‍ സാധിക്കുകയില്ല.
ദോഷശാന്തിക്കായി ഗണപതിഹോമം, വിഷ്ണുപൂജ, ഭഗവതിസേവ, ഭാഗവതപാരായണം എന്നിവ നടത്തിക്കൊള്ളണം.
Recent Comments