ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമാകുന്ന വേലുക്കാക്ക ഒപ്പ് കാ ജൂലൈ 6 ന് നീ സ്ട്രീം, ഫസ്റ്റ് ഷോസ്, ബുക്മൈഷോ, സൈന പ്ലേ എന്നീ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നു.
രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പാരിസ് ഫിലിം ഫെസ്റ്റിവല്‍, കോസ്മോ ഫെസ്റ്റിവല്‍, ബോധന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ക്രിംസണ്‍ ഹൊറിസോണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, പ്രാഗ്യു ഫെസ്റ്റിവല്‍, മാഫ്, സ്ലാപ്പ് സിറ്റി, ലിഫ്റ്റ് ഓഫ് ഓണ്‍ലൈന്‍ സീസണ് എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ നവധാ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ലഭിക്കുകയുണ്ടായി.
ഇന്ദ്രന്‍സിനെ കൂടാതെ ഉമയും ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. മധു ബാബു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഇവരെകൂടാതെ ഷെബിന്‍ ബേബി, വിസ്മയ, പാഷാണം ഷാജി, നസീര്‍ സംക്രാന്തി, സത്യന് എം.എ. മാസ്റ്റര്‍ അര്‍ണവ് ബിജു വയനാട്, ബിന്ദു കൃഷ്ണ, ബേബി ആദ്യ രാജീവ്, അരം ജോമോന്, വേണു, ശ്യാം, സന്ദീപ്, സലീഷ് വയനാട്, സന്തോഷ് വെഞ്ഞാറമൂട്, റെനില്‍ ഗൗതം, രമേഷ്, മായ, ബിന്ദു, രവീന്ദ്രന് മേലുകാവ് തുടങ്ങിയവരും അഭിനയിക്കുന്നു.
വേലുകാക്കയെക്കുറിച്ച് ഇന്ദ്രന്‍സ് സംസാരിക്കുന്നു
വാര്‍ധക്യത്തിന്റെ നൊമ്പരം പല സിനിമകള്‍ക്ക് ഇതിനുമുമ്പും വിഷയമായിട്ടുണ്ട് എങ്കിലും വേറിട്ട ഒരു പരീക്ഷണമാണ് സംവിധായകന് ഈ സിനിമയിലൂടെ നല്‍കിയിരിക്കുന്നത്. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന വേലുക്കാക്ക എന്ന കഥാപാത്രം ഇന്ദ്രന്‍സ് എന്ന നടന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ ആണ്. സംവിധായകനായ അശോക് ആര് കല് ത്ത ഈ ചിത്രത്തിലൂടെ ചിന്താപരമായ ഒരു വ്യത്യസ്ത ആശയം തന്റെ കഥയിലൂടെ മുന്നോട്ടു വയ്ക്കുകയാണ്. ഷാജി ജേക്കബ് ആണ് ചാ യാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. അനാഥമാകുന്ന വാര്‍ധക്യത്തിന് നൊമ്പരംവരച്ചുകാട്ടുന്ന ഈ ചിത്രം പുതിയ കാലത്തിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്. എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്ലിന് കെ സോമന് കുരുവിള, സിബി വര്‍ഗീസ് പള്ളുരുത്തി കരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേലുക്കാക്ക എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് സത്യന് എം എ യാണ്.എഡിറ്റിംഗ് ഐജുഅന്റു നിര്‍വഹിക്കുന്നു.
മുരളി ദേവ്, ശ്രീനിവാസന് മാമുറി എന്നിവര്‍ എഴുതിയ ഗാനങ്ങള്‍ക്ക് റിനില്‍ ഗൗതം, യൂണി സ്കോ എന്നിവര്‍ ചേര്‍ന്ന് സംഗീതം നിര്‍വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷാലിന്‍ കുര്യന് ഷിജോ പഴയം പള്ളി. പോള്‍ കെ സോമന് കുരുവിള. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം. അസോസിയേറ്റ് ഡയറക്ടര്‍ വിനയ് ബി ഗീവര്‍ഗീസ്.പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് തിരുവല്ല. പ്രൊഡക്ഷന്‍ കണ്ട്രോളര് ചെന്താമരാക്ഷന്. കലാസംവിധാനം സന്തോഷ് വെഞ്ഞാറമൂട്. മേക്കപ്പ് അഭിലാഷ് വലിയകുന്ന്.വസ്ത്രാലങ്കാരം ഉണ്ണി കോ ട്ടക്കാട്. ക്രിയേറ്റീവ് കോണ്ട്രിബ്യൂഷന് ദിലീപ് കുറ്റിച്ചിറ. സ്റ്റില്‍സ് രാംദാസ് മത്തൂര്‍. ഡിസൈന്‍സ് സജീഷ് എം ഡിസൈന്‍സ്. സ്റ്റുഡിയോ കെ സ്റ്റുഡിയോസ് തമ്മനം. വാര്‍ത്താപ്രചരണം എം.കെ. ഷെജിന്‍ ആലപ്പുഴ.
Recent Comments