ആദ്യമായി വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് എങ്ങനെയാണ് നിര്‍ണ്ണയിക്കുന്നത് എന്ന് നോക്കാം. ഒരു വാഹനം നില്ക്കുന്ന അവസ്ഥയില്‍ റോയില്‍നിന്നും ആ വാഹനത്തിന്റെ ഏറ്റവുംയ താഴ്ന്നു നില്ക്കുന്ന ഭാഗം വരെയുള്ള ഉയരമാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. സാധാരണയായി മില്ലിമീറ്ററില്‍ ആണ് ഗ്രൗണ്ട് ക്ലിയറന്‍സ് കണക്കാക്കുന്നത്. അതുപോലെ മിക്ക വാഹനങ്ങളുടെയും ഗ്രൗണ്ട് ക്ലിയറന്‍സ് എന്ന് പറയുന്നത് ഇന്ധനവും യാത്രക്കാരും (Unladden weight) ഇല്ലാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ യഥാര്‍ത്ഥത്തില്‍ ഉള്ള ക്ലിയറന്‍സിനേക്കാള്‍ കുറവായിരിക്കും വാഹനം ഉപയോഗിക്കുന്ന അവസരത്തില്‍ ലഭിക്കുന്നത്.
ഒരു വാഹനം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നതിന് മുന്‍പായി എല്ലാ വാഹനനിര്മ് മാതാക്കളും വാഹനങ്ങളുടെ ഗ്രൗണ്ട് ക്ലിയറന്‍സ് ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തുന്നുണ്ട്. എന്നിരുന്നാലും നമ്മുടെ ഉപയോഗം എങ്ങനെയാണെന്ന് അനുസരിച്ചായിരിക്കും നമ്മള് വാഹനം തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണമായി തൃശൂര്‍നിന്നും അങ്കമാലി വരെ ദിവസവും യാത്ര ചെയ്യുന്ന ഒരു ബാങ്ക് ഉദ്യോഗസ്ഥന് വാഹനം വാങ്ങുമ്പോള്‍ കാര്യമായി ഗ്രൗണ്ട് ക്ലിയറന്‍സ് പരിഗണിക്കേണ്ടതില്ല. കാരണം അദ്ദേഹം 90 ശതമാനവും സഞ്ചരിക്കുന്നത് അധികം ഗട്ടറുകള്‍ ഇല്ലാത്ത നാഷണല്‍ ഹൈവേയില്കൂടിയാണ്. എന്നാല്‍ കയറ്റിറക്കങ്ങളും മോശം റോഡുകളിലും വാഹനം ഉപയോഗിക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും വാഹനം വാങ്ങുമ്പോള്‍ ഗ്രൗണ്ട് ക്ലിയറന്‍സ് കൂടി പരിഗണിക്കണം.
ഒരിക്കല്‍ വാഹനം തെരഞ്ഞെടുത്താല്‍ പിന്നീട് ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കുക എന്നത് ചെലവേറിയതും ഏറെക്കുറെ അസാധ്യമായ കാര്യമാണ്. അതുകൊണ്ടുതന്നെ നമുക്ക് ഉപയോഗത്തെ അടിസ്ഥാനമാക്കി അനുയോജ്യമായ വാഹനം തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments