മുന്‍ നിശ്ചയപ്രകാരമാണെങ്കില് ജൂലൈ 5 ന് ജീത്തുജോസഫ് ചിത്രമായ 12th Man ഉം ജൂലൈ 15 ന് പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിയും തുടങ്ങേണ്ടതാണ്. 15 ദിവസത്തെ ഡേറ്റാണ് മോഹന്‍ലാല്‍ ജീത്തുചിത്രത്തിന് നല്‍കിയിരിക്കുന്നത്. അത് കഴിഞ്ഞ് ബ്രോഡാഡിയില്‍ ജോയിന്‍ ചെയ്യാനായിരുന്നു പ്ലാന്‍. ലാലില്ലാത്ത പോര്ഷനുകള്തന്നെ ഏഴ് ദിവസത്തോളം വരും. അതുകൊണ്ടാണ് ജൂലൈ 15 ന് തന്നെ ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഫിക്സ് ചെയ്തിരുന്നത്.
നിലവില്‍ രോഗസ്ഥിരീകരണ നിരക്ക് മാറാതെ തുടരുന്ന സാഹചര്യത്തില്‍ ഗവണ്മെന്റ് പൂതിയ കോവിഡ് ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതിന്റെ ഭാഗമായി ഷൂട്ടിംഗ് തുടങ്ങാനുള്ള പെര്‍മിഷനും വൈകുകയാണ്. 12th Man ന്റെ ഷൂട്ടിംഗ് മാറ്റിവയ്ക്കാനുള്ള സാഹചര്യവും ഇതായിരുന്നു.
റീഷെഡ്യൂള്‍ അനുസരിച്ച് ബ്രോഡാഡിയുടെ ഷൂട്ടിംഗ് ആദ്യം തുടങ്ങിയേക്കും. ഷൂട്ടിംഗ് പെര്‍മിഷനായി മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും ആശീര്‍വാദ് സിനിമാസ് കത്ത് നല്‍കിയിട്ടുണ്ട്. അനുകൂലതീരുമാനമുണ്ടായാല്‍ നേരത്തെ നിശ്ചയിച്ച പ്രകാരം ബ്രോഡാഡിയുടെ ഷൂട്ടിംഗ് എറണാകുളത്തുതന്നെ തുടങ്ങും. പെര്മിഷന് ലഭിച്ചില്ലെങ്കില്‍ രാമോജി ഫിലിം സിറ്റിയിലേയ്ക്കോ ചെന്നൈയിലേയ്ക്ക് ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്യാനും ആലോചനയുണ്ട്.
Recent Comments