മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ക്രയവിക്രയങ്ങള്‍ക്ക് ശ്രമിക്കും. രോഗബാധിതര്‍ക്ക് നേരിയ ശമനം ഉണ്ടാകും. സ്വജനങ്ങളുടെ വിരോധത്തിന് പാത്രമാകും. കൃഷി കൈകാര്യം ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസാഹചര്യമാകില്ല. ഗൃഹകരണാദികള്ക്ക് തടസ്സം നേരിടും. വക്കീലന്മാര്ക്ക് പ്രമാദമായ പല കേസുകളും വിജയിക്കാന്‍ സാധിക്കും. ആത്മീയചിന്തയില്‍ കഴിയുന്നവര്‍ക്ക് അവരുടെ നിഷ്ഠകള്‍ക്ക് മുടക്കം നേരിടും. രാഷ്ട്രീയക്കാര്‍ക്ക് പരാജയഭീതി നേരിടാം. സുഹൃത്തുക്കള്‍ വഴി ബുദ്ധിമുട്ടുകള്‍ നേരിടും. വീട്ടുകാര്യങ്ങളില്‍ അനാവശ്യമായ ധനനഷ്ടങ്ങള്‍ വന്നുകൂടും. കലാകായികരംഗങ്ങളില് ശോഭിക്കാനിടയാകും. അധികാര-സാമ്പത്തിക ദുര്‍വിനിയോഗത്തില്‍നിന്ന് പിന്തിരിയാന് ശ്രമിക്കും.
പ്രതിബന്ധങ്ങള്‍ മാറുന്നതിനായി നരസിംഹമൂര്ത്തീക്ഷേത്രദര്ശനവും, ശാസ്താവിങ്കല്‍ ശിയാഴ്ച ദിവസങ്ങളില്‍ നീരാജനം നടത്തി പ്രാര്‍ത്ഥിക്കുകയും വേണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
പൂര്വ്വപുണ്യഫലാനുഭവവും, ധനലാഭവും ഭാഗ്യോദയവും ഉന്നതസ്ഥാനലബ്ധിയും ശത്രുക്കളുമായി വാദപ്രതിവാദവും, ദുരിതവും ഭൂമിലാഭവും ധനലാഭവും സുഖവും ഫലമാകുന്നു. അഭിമാനം, കീര്‍ത്തി ഇവ വര്‍ദ്ധിക്കുകയും പുത്രസുഖമുണ്ടാകുകയും ചെയ്യും. സഹോദരസുഖവും കൃഷി, വാഹനം എന്നിവ നിമിത്തം സന്തോഷവും ഉണ്ടാകും. ഉദ്ദേശിക്കുന്ന കാര്യങ്ങളെല്ലാം ശരിയാകുമെങ്കിലും പല പ്രയാസങ്ങളും തരണം ചെയ്യേണ്ടതായി വരും. ഇഷ്ടപ്പെട്ടവരെ പിരിഞ്ഞിരിക്കേണ്ടതായ അവസ്ഥ വന്നുചേരും. വ്യാപാരികള്‍, കരാറുകാര്‍, കമ്പനിക്കാര് മുതലായവര്‍ക്ക് നേരിയ പുരോഗതിയും പുതിയ വാഹനങ്ങളും വീടുകളും വാങ്ങാനിടവരികയും ചെയ്യും. പരിസരവാസികളുമായി വാഗ്വാദങ്ങള്‍ക്കും നീരസങ്ങള്‍ക്കും ഇടവരും. ഭാര്യാവീട്ടുകാര്‍ക്ക് ആകസ്മികമായ ചില രോഗപീഡകള്‍ വന്നുചേരും.
ദോഷപരിഹാരമായി ഗണപതിക്ക് ഉണ്ണിയപ്പനിവേദ്യം, കറുകമാല, ഗണപതിഹോമം എന്നിവയും ദേവീപ്രീതികരമായ കര്‍മ്മങ്ങളും അനുഷ്ഠിച്ചുകൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ധനം ചെലവഴിക്കുകയും ദൂരയാത്രകള് ചെയ്യേണ്ടതായും വരും. സ്വന്തം വീടുപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കേണ്ടതായി വന്നേക്കാം. വൈവാഹികജീവിതം മെച്ചപ്പെടും. ബാങ്കിംങ് ഏര്‍പ്പാടുകളുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലമായ സാഹചര്യമാണ്. പൂര്വ്വികസ്വത്തിനെ സംബന്ധിച്ച ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. പ്രേമവിവാഹം നിര്‍ബ്ബന്ധപൂര്‍വ്വം നടത്താനിടവരും. ബിസിനസില്‍നിന്നുള്ള വരുമാനത്തിന് വര്‍ദ്ധനയുണ്ടാകും. അപ്രതീക്ഷിതമായ ചില ആപത്തുകളും വാഹനാപകടങ്ങളും ഉണ്ടാകാനിടയുണ്ട്. ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കുമെങ്കിലും അവരില്‍നിന്നും സഹായം ലഭിച്ചുവെന്ന് വരില്ല. തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടുന്നത് അത്ര നല്ലതല്ല.
ദോഷപരിഹാരമായി കൃഷ്ണസ്വാമീക്ഷേത്രത്തില്‍ വിഷ്ണുപൂജ, സഹസ്രനാമപുഷ്പാഞ്ജലി, ഭാഗ്യസൂക്താര്‍ച്ചന, നെയ് വിളക്ക് എന്നീ വഴിപാടുകള്‍ നടത്തിക്കൊള്ളണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
തൊഴില്‍മേഖലകള്‍ പൊതുവെ തൃപ്തികരമായിരിക്കും. വിവാഹം നടക്കാന്‍ കാലതാമസം നേരിട്ട് നില്‍ക്കുന്നവര്‍ക്ക് വിവാഹം നടക്കാനിടയാകും. മാതാവിനും പിതാവിനും പെട്ടെന്ന് വന്നുകൂടുന്ന രോഗപീഡകള്ക്കിടയാകും. കൂട്ടുകച്ചവടം ശുഭകരമാകാതെ വേര്പിരിയാനിടയാകും. ഉന്നതരായ വ്യക്തികളുമായി സൗഹൃദം പുലര്‍ത്താനുള്ള അവസരമുണ്ടാകും. നേത്രരോഗം, ശിരോരോഗം എന്നിവകൊണ്ട് ബുദ്ധിമുട്ടുകളനുഭവിക്കാം. സൗന്ദര്യവസ്തുക്കള്‍ക്കും ആഢംബരത്തിനുമായി ധാരാളം പണം ചെലവഴിക്കും. സഹോദരങ്ങളുമായും ബന്ധുജനങ്ങളുമായും മാനസികമായ അകല്‍ച്ച വരാനിടയാകും. പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ ശ്രമിക്കും. 24, 28 എന്നീ തീയതികള്‍ അത്ര അനുകൂലമായിരിക്കുകയില്ല.
നിര്‍വിഘ്നം പരിസമാപ്തിക്കായി ലളിതാസഹസ്രനാമജപം, ദേവീമാഹാത്മ്യപാരായണം, ദുര്ഗ്ഗാക്ഷേത്രത്തില് പുഷ്പാഞ്ജലി, തെറ്റിപ്പൂമാല ഇവ നടത്തിക്കൊള്ളണം.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
വിചാരിക്കാത്ത സമയത്ത് അധികാരത്തില്‍നിന്ന് ഒഴിയേണ്ടതായി വരും. മനസ്സിന് പ്രയാസമുണ്ടാക്കുന്ന സംഭവങ്ങളുണ്ടാകും. വാര്‍ത്താമാധ്യമങ്ങള്‍ സമുദായ സംഘടകള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമായിരിക്കും. ഏറിയ കാലമായി അനുഭവിച്ചിരുന്ന രോഗപീഡകള്‍ക്ക് ആശ്വാസം വരും. സഹായികളില്‍നിന്ന് കൂടുതല്‍ സഹായവും സഹകരണവും ഉണ്ടാകും. വീട്ടമ്മമാര്‍ക്ക് മാനസികമായും ശാരീരികവുമായ അസ്വസ്ഥതകള്‍ വന്നുകൂടാനിടയുണ്ട്. നിര്‍മ്മാണജോലികളില്‍ ബന്ധപ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ധനം ലഭിക്കാതെ വരികയും ഏര്പ്പാടുകാരുമായി കലഹിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്യും. പൂര്വ്വികസ്വത്തിനുവേണ്ടി കുടുംബജനങ്ങളുമായി വാദപ്രതിവാദത്തിലേര്പ്പെടേണ്ടതായിവരും. അഗ്നിനിമിത്തവും വാഹനനിമിത്തവും അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം.
ശിവേക്ഷേത്രത്തില് മൃത്യുഞ്ജയപുഷ്പാഞ്ജലി, രുദ്രാഭിഷേകം, ശിവസൂക്താര്ച്ചന ഇവ നടത്തി ദോഷശാന്തി വരുത്തിക്കൊള്ളണം.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
കുടുംബസൗഖ്യം, ഔദ്യോഗികജീവിതത്തില്‍ സംതൃപ്തി എന്നിവ അുഭവിക്കാനിടവരും. അയല്‍ക്കാരുമായി ഏര്‍പ്പെട്ടിട്ടുള്ള ഭൂമിതര്‍ക്കങ്ങളില്‍ വിജയം കൈവരിക്കും. വിദേശത്തുള്ള സന്താനങ്ങളില്‍നിന്ന് സാമ്പത്തികസഹായം വന്നുചേരും. മത്സരപരീക്ഷകളിലും കായികമേഖലകളിലും കലാരംഗങ്ങളിലും വിജയം കൈവരിക്കും. കളത്രഭാവത്തിന് ആകസ്മികമായ രോഗപീഡകള്‍ വന്നുചേരാനിടയുണ്ട്. സാമ്പത്തികമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട ദിവസങ്ങളാണ്. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്. വ്യാപാര വ്യവസായങ്ങള്‍ പുതിയതായി തുടങ്ങുകയോ, നിലവിലുള്ളത് വിപുലീകരിക്കുകയോ ചെയ്യാനിടയുണ്ട്. കുടുബത്തില്‍ നടക്കേണ്ടതായ മംഗളകാര്യങ്ങള്‍ക്ക് ആകസ്മിതമായ തടസ്സങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
മഹാവിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യുകയും വിഷ്ണുസഹസ്രനാമം ജപിക്കുകയും ചെയ്യുന്നത് കൂടുതല്‍ ശ്രേയസ്കരമായിരിക്കും.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
ഉദ്യോഗസ്ഥന്മാര്ക്ക് അനുകൂലമായ സമയമാണ്. അപ്രതീക്ഷിതമായ സാമ്പത്തികനഷ്ടങ്ങള്‍ ഊഹക്കച്ചവടത്തില്‍നിന്നും ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് വിചാരിക്കാത്ത സമയത്ത് സ്ഥാനമാനങ്ങള്‍ക്കും ചില്ലറ ചില അപവാദങ്ങള്‍ക്കും ഇടയുണ്ടാകാം. പരസ്പരം സഹകരണമില്ലാതെ കഴിഞ്ഞിരുന്ന ബന്ധുക്കളുമായി രമ്യതയിലാകും. കലാകാരന്മാര്ക്ക് പ്രശസ്തിയും സ്ഥാനമാനങ്ങളും അംഗീകാരവും ലഭിക്കും. ഭൂമിക്രയവിക്രയങ്ങളിലും വ്യവഹാരങ്ങളിലും വിജയം കൈവരിക്കും. അകാരണമായ രോഗഭീതിയും ആപത് ഭയങ്ങളും വന്നുചേരാവുന്നതാണ്. ചില കൂട്ടുകെട്ടുകള്‍ കാരണം മരണഹാനി, സാമ്പത്തികനഷ്ടം, കുടുംബത്തില്‍ അന്തഃഛിദ്രം എന്നിവ ഉണ്ടാകാനിടയുണ്ട്.
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, ദുര്‍ഗാക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, അര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
ഭൂമി ഇടപാടുകളിലെ ലാഭംകൊണ്ട് സ്വന്തം ഭവനം മോടിപിടിപ്പിക്കാന്‍ ശ്രമിക്കും. വിചാരിക്കാത്ത സ്ഥലത്തേക്ക് തൊഴില്‍പരമായ സ്ഥാനമാറ്റങ്ങളുണ്ടാകാം. പുതിയതായി ചില പദ്ധതികള്‍ തുടങ്ങാന്‍ ഒരുങ്ങുമെങ്കിലും അത് സാധിച്ചെടുക്കാന്‍ ധാരാളം പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. ഹോട്ടല്‍, കൂള്‍ബാര്‍, പച്ചക്കറിക്കടകള്‍ എന്നിവയ്ക്ക് പ്രതീക്ഷിക്കുന്നതായ സാമ്പത്തികലാഭം ഉണ്ടാകുകയില്ല. മണ്മറഞ്ഞ പിതൃക്കള്ക്കുവേണ്ടിയുള്ള കര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ അനുകൂലമാണ്. വിദ്യാഭ്യാസകാര്യങ്ങളില്‍ നേട്ടങ്ങള്‍ കൈവരിക്കും. ഉപരിപഠനത്തിനായുള്ള വിദേശയാത്രകള്ക്കുവേണ്ടി ഏജന്റുകളെ സമീപിക്കുവാന്‍ പറ്റിയ കാലമല്ല. താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് അവിടം സ്ഥിരപ്പെട്ടുകിട്ടാന്‍ ഇടയാകും. ഷെയറുകള്‍, വാടക എന്നിവയില്‍നിന്നുള്ള വരുമാനം കുറയും.
ദോഷശാന്തിക്കായി ഭദ്രകാളീക്ഷേത്രത്തില്‍ ചുവന്ന പൂക്കള്‍കൊണ്ട് മാല, രക്തപുഷ്പാഞ്ജലി, കഠിനപ്പായസം എന്നിവയും ലളിതാസഹസ്രനാമജപവും നടത്തിക്കൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
ബന്ധുക്കളില്‍നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കാം. കര്‍മ്മസ്ഥാനത്ത്, കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. പിതാവില്‍നിന്നുള്ള സഹായം കൊണ്ട് വീടുപണി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ക്ക് മാറ്റമുണ്ടാകും. അപകടങ്ങളില്‍നിന്ന് ഭാഗ്യംകൊണ്ട് അത്ഭുതകരമായി രക്ഷപ്പെടും. ഭൂമി വില്ക്കാന് ഉദ്ദേശിക്കുന്നവര്‍ക്ക് അധികലാഭത്തോടുകൂടി അത് വില്ക്കുവാന് സാധിക്കും. വാക്കുതര്‍ക്കങ്ങള്‍ കാരണം സമീപവാസികളും സുഹൃത്തുക്കളും ശത്രുക്കളായി മാറും. പ്രേമവിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് ബന്ധുക്കള്‍ കൂടി ചേര്‍ന്ന് അത് നിര്‍വ്വഹിക്കപ്പെടും. കച്ചവടം നടത്തുന്നവര്‍ക്ക് ഗവണ്മെന്റ് ഉദ്യോസ്ഥരില്‍നിന്ന് പ്രയാസങ്ങള്‍ നേരിടേണ്ടതായി വരും. കലാ-കായികരംഗത്തുള്ളവര്‍ക്ക് ഈ സമയം വളരെ അനുകൂലമാണ്.
വിഷ്ണുപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും വ്യാഴാഴ്ച ഒരിക്കല്‍ വ്രതം ആചരിക്കുകയും ഇഷ്ടദേവതകളെ ഉപാസിക്കുകയും വേണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ ജോലി ലഭിക്കാന്‍ കാലതാമസം നേരിടും. മാതാവുമായി ഭിന്നതയും മാതൃസ്ഥാനീയര്‍ക്ക് ചില ആപത്തുകള്‍ക്കും ഇടവരും. നൂതനമായ ഭവനം ഭാഗികമായി പൂര്‍ത്തീകരിച്ച് താമസിക്കേണ്ടതായി വരും. കടംകൊടുത്തിട്ടുള്ളതായ സമ്പത്ത് നിശ്ചയിച്ച സമയത്ത് ലഭിക്കാതെ വരും. വസ്ത്രവ്യാപാരരംഗത്തുള്ളവര്ക്കും വ്യവസായസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്കും സര്‍ക്കാരില്‍നിന്നുള്ള നിയമ ചോദ്യങ്ങള്ക്കിടവരും. വിലപ്പെട്ട വസ്തുക്കളും പണവും നഷ്ടപ്പെടാനിടയാകും. ആരാധനാലയങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സാമ്പത്തികമായി മെച്ചമുണ്ടാകും. തൊഴില്‍രംഗം മോടിപിടിപ്പിക്കുവാന്‍ പണം ചെലവഴിക്കേണ്ടതായി വരും. ജ്യേഷ്ഠസഹോദരനുമായി ചില അഭിപ്രായഭിന്നതകള്‍ ഉണ്ടാകാനിടയാകും. വിദ്യാഭ്യാസവകുപ്പില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാറ്റവും, ഉദ്യോഗക്കയറ്റവും ലഭിക്കാനിടവരും. വാതസംബന്ധമായും നാഡീഞരമ്പുകള്‍ സംബന്ധമായും അസ്ഥിസംബന്ധമായും രോഗപീഡകള്‍ വരാതെ ശ്രദ്ധിക്കണം.
ദോഷപരിഹാരമായി ശാസ്താവിന് നീരാജനം, പുഷ്പാഞ്ജലി എന്നിവയും ഹനുമാന്‍സ്വാമിക്ക് വെറ്റിലമാല, അവല് നിവേദ്യം, തൃക്കൈവെണ്ണ എന്നിവ നടത്തിക്കൊള്ളണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
ബന്ധുജനങ്ങളില്‍നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നൂതനമായ തൊഴിലവസരങ്ങള്‍ ഉണ്ടാകും. തന്ത്രമേഖലയിലും ജ്യോതിഷത്തിലും ബന്ധപ്പെടുന്നവര്‍ക്ക് അനുകൂലമായ ദിനങ്ങളാണ്. ചിട്ടിക്കമ്പനികള്‍ നടത്തുന്നവര്‍ക്കും പണ്ടത്തിന്മേല് കടം കൊടുക്കുന്നവര്‍ക്കും ഗവണ്മെന്റില്നിന്നും പ്രയാസങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. വിദേശത്തുള്ളവര്‍ക്ക് ജോലിയും ബിസിനസും നഷ്ടപ്പെടാനിടയാകും. സ്ത്രീജനങ്ങള്‍ക്ക് രോഗപീഡകള്‍കൊണ്ട് ദുരിതവും മാതൃജനങ്ങള്‍ക്ക് ആപത്തുകളും വന്നുകൂടാനിടയുണ്ട്. സന്താനങ്ങള്‍ക്ക് നിശ്ചയിച്ച വിവാഹം മാറ്റിവയ്ക്കപ്പെടുകയോ മുടക്കം നേരിടുകയോ ചെയ്യാം. ബാങ്കില്‍നിന്നും ജപ്തിനോട്ടീസ് വരാനിടയാകും. സമുദായപ്രവര്‍ത്തനം, രാഷ്ട്രീയപ്രവര്‍ത്തനം എന്നിവയില്‍ പരാജയം നേരിടാം.
ഐശ്വര്യവര്‍ദ്ധനയ്ക്കായി ഗണപതിഹോമം, വിഷ്ണുപൂജ, ഭഗവതിസേവ, ശാസ്താക്ഷേത്രത്തില്‍ അഷ്ടോത്തരാര്‍ച്ചന എന്നിവ നടത്തിക്കൊള്ളണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ഊഹക്കച്ചവടത്തില്‍നിന്നും ഷെയറുകളില്‍നിന്നും വരുമാനം ലഭിക്കും. കെമിസ്റ്റുകള്‍ക്കും ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും അനുകൂലമായ നേട്ടങ്ങള്‍ കൈവരും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരുടെ ആദരവിന് പാത്രീഭവിക്കും. യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ദൂരസ്ഥലത്ത് താമസിക്കുന്ന ബന്ധുജനങ്ങളെ സംബന്ധിച്ച് അസന്തുഷ്ടമായ വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. ബിസിനസുകാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രതികൂലമായി ഭവിക്കാന്‍ ഇടയുണ്ട്. എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്ക്കും കലാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുന്നവര്‍ക്കും പ്രശസ്തി കൈവരിക്കാനിടവരും. ഭാര്യയുടെ ബന്ധുക്കളുമായി അകല്‍ച്ച ഉണ്ടാകാനിടയുണ്ട്. ഭൂമിസംബന്ധമായ ഇടപാടുകള്‍ സുഗമമായി നടത്തുവാന്‍ പ്രയാസപ്പെടും. ശസ്ത്രക്രിയാദികളെക്കൊണ്ടും, അഗ്നിനിമിത്തമായും വാഹനപരമായും ക്ലേശങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ആപല്നിവൃത്തിക്കായി നരസിംഹസ്വാമീക്ഷേത്രത്തില്‍ രക്തപുഷ്പാര്‍ച്ചന, പാല്‍പ്പായസം, സര്‍പ്പക്ഷേത്രത്തില്‍ നൂറും പാലും, സര്പ്പസൂക്താര്ച്ചന എന്നിവ നടത്തിക്കൊള്ളണം.
Recent Comments