ചലച്ചിത്ര പ്രേമികള്‍ക്കും കലാസ്വാദകര്‍ക്കും ഈ ഓണത്തിന് വമ്പന്‍ ഓഫറുകളൊരുക്കി രാജ്യത്തെ പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഫസ്റ്റ്ഷോസ്. ഇന്ത്യയിലെ മുഴുവന്‍ പ്രാദേശിക ഭാഷാചിത്രങ്ങളും അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ‘ഫസ്റ്റ്ഷോസ്’ ഈ ഓണത്തിന് ഒട്ടേറെ ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
ആദ്യം പ്രേക്ഷകര്‍ക്ക് ഫ്രീ സൈന്‍ അപ് ഓപ്ഷന് നല്കുന്നു. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഈ സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഫസ്റ്റ്ഷോസ് കൊച്ചി ഓപ്പറേഷന്‍സ് മാനേജര്‍ ഷിനു അറിയിച്ചു. മികച്ച ഷോട്ട്ഫിലിമുകള്ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കാനും പദ്ധതിയുണ്ട്. സിനിമ കാണാനായി ഒരു തവണ ടിക്കറ്റ് സ്വീകരിക്കുന്നതിലൂടെ പ്രേക്ഷകര്‍ക്ക് ഫസ്റ്റ്ഷോസ് പ്ലാറ്റ്ഫോമിലെ മുഴുവന്‍ ഉള്ളടക്കങ്ങളും നിശ്ചിത ദിവസങ്ങളിലേക്ക് ആസ്വദിക്കാനുള്ള അവസരവും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്. ഫസ്റ്റ്ഷോസ് നല്‍കിവരുന്ന നിലവിലെ സേവനങ്ങള്‍ക്ക് പുറമെയാണിത്.
പ്രേക്ഷകര്‍ക്കും നിര്‍മ്മാണ കമ്പനികള്‍ക്കും ഏറെ ലാഭകരമായ സേവനങ്ങളുമായാണ് ഫസ്റ്റ് ഷോസ് ഇപ്പോള്‍ ഒരുങ്ങുന്നത്. ഉള്ളടക്കത്തിലെ സുതാര്യതയും ആവിഷ്ക്കാരത്തിലെ പുതുമയും കൊണ്ട് നിലവിലെ ഒടിടി പ്ലാറ്റ്ഫോമുകളില്‍നിന്ന് ഏറെ ശ്രദ്ധേയമാണ് ഫസ്റ്റ്ഷോസ്. ജനപ്രിയവും കലാമൂല്യവുമുള്ള ചിത്രങ്ങളുടെ വിരുന്നൊരുക്കി പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യമായ ഫസ്റ്റ്ഷോസ് വീണ്ടും കൂടുതല്‍ പുതുമകള്‍ ആവിഷ്ക്കരിക്കുകയാണ്.
ഹോളിവുഡ്, ആഫ്രിക്ക, ഫ്രഞ്ച്, നേപ്പാള്‍, കൊറിയന്‍, ഫിലീപ്പീന്‍സ്, ചൈനീസ് ഭാഷകളില്‍ നിന്നുള്ള നൂറ് കണക്കിന് ചിത്രങ്ങളാണ് ഫസ്റ്റ്ഷോസ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. കൂടാതെ മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി എഴുന്നൂറിലധികം സിനിമകളുടെ ഉള്ളടക്കവുമായി പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട് ഫസ്റ്റ്ഷോസ്. നിലവില്‍ ഇരുന്നൂറിലധികം രാഷ്ട്രങ്ങളിലും നൂറ്റിഎഴുപത് രാജ്യങ്ങളില്‍ പ്രാദേശിക കറന്‍സി പെയ്മെന്റ് ഗേറ്റ് വേകള്‍ സ്ഥാപിച്ചതോടെ ഓരോ രാജ്യക്കാര്‍ക്കും അവരവരുടെ കറന്‍സി ഉപയോഗിച്ച് ഫസ്റ്റ്ഷോയിലെ സേവനങ്ങള്‍ ഉപയോഗിക്കാമെന്ന് ഫസ്റ്റ്ഷോ വക്താക്കള്‍ ചുണ്ടിക്കാട്ടുന്നു.
ഭക്തിഗാനങ്ങള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, മ്യൂസിക്കല്‍ ബ്രാന്‍ഡ് പ്രോഗ്രാമുകള്‍, ടെലിവിഷന്‍ സീരിയലുകളുടെ വെബ്സീരീസുകള്, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഹ്രസ്വചിത്രങ്ങള്‍, ഡോക്യുമെന്ററികള്‍, സ്റ്റേജ് നാടകങ്ങള്‍, ലോകോത്തര പാചക വിഭാഗങ്ങള്‍, പ്രതിവാര-മാസ ജാതക പ്രവചനങ്ങള്‍, തത്സമയ വാര്‍ത്താചാനലുകള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഫസ്റ്റ്ഷോസിക്കുള്ളത്. വീഡിയോ പ്ലേ ചെയ്യുമ്പോള്‍ ഉപഭോക്താവിന്റെ ഉപകരണത്തിനും ഇന്റര്‍നെറ്റിന്റെ വേഗതയ്ക്കും അനുസൃതമായി മികവാര്‍ന്ന രീതിയില്‍ കാഴ്ചയൊരുക്കുന്ന വേറിട്ട പുതുമയും ഫസ്റ്റ്ഷോസിനുണ്ട്. അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലേക്ക് ഫസ്റ്റ്ഷോസ് സംയോജിപ്പിച്ചിട്ടുമുണ്ട്. വാടക മൂവി വിഭാഗം, സബ്സ്ക്രൈബര്‍ വീഡിയോ വിഭാഗം, പരസ്യവിഭാഗം തുടങ്ങിയ സൗകര്യങ്ങളും യു എസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫസ്റ്റ്ഷോയുടെ കേരളത്തിലെ ഓഫീസുകള്‍ കൊച്ചിയിലും തൃശ്ശൂരുമാണ്. വാര്‍ത്താപ്രചരണം പി.ആര്. സുമേരന്‍
Recent Comments