വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ഹൃദയം’. ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നു എന്നതാണ് ഏറ്റവും വല്യ പ്രത്യേകത. പ്രണവിനെ കൂടാതെ കല്ല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സിനിമയുടെ അനൗണ്‍സ്മെന്റ് തൊട്ട് വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. നിലവില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം വിനീത് ഇന്റഗ്രാമിലൂടെയാണ് അറിയിച്ചത്. പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു വിനീതിന്റെ പോസ്റ്റ്.
‘അതിമനോഹരമായ യാത്രയായിരുന്നു ഇതുവരെ. ഈ പരീക്ഷണ കാലഘട്ടവും കടന്ന് പോവും. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി പരമാവധി ശ്രമിക്കും’ വിനീത് പോസ്റ്റില്‍ പങ്ക് വെച്ചു.
ഇരുപതിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനാകുന്ന ചിത്രമാണ് ഹൃദയം. ഒരു സംവിധായകന് എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന് പ്രണവിനെ കുറിച്ച് പറഞ്ഞത്.
ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു.
ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയതെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും മാത്രമാണ് ഉള്‍പെടുത്തിയിരിക്കുന്നത് എന്ന് വിനീത് അഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചത്.
ഷെരുണ് തോമസ്
Recent Comments