ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന് നിര്‍മ്മിക്കുന്ന ചിത്രമാണ് റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച് എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടി. ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് ഐജു അന്റു, കോ-പ്രൊഡ്യൂസര്‍ ഷാജി ആലപ്പാട്ട്.
സുഹൈല്‍ സുല്‍ത്താന്‍ എഴുതി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് യൂനസിയോയാണ്. സിതാര കൃഷ്ണകുമാര്‍ ഗാനമാലപിച്ചിരിക്കുന്നത്. അസോസിയേറ്റ് ഡയറക്ടര്‍ ശ്രീകുമാര്‍ വള്ളംകുളം. മേക്കപ്പ് ലിബിന് മോഹനന്. കലാസംവിധാനം മില്‍ക്ക് ബോട്ടില്‍ ക്രിയേറ്റീവ്, രതീഷ് വണ്ടിപ്പെരിയാര്‍. വസ്ത്രാലങ്കാരം ഷാജി കൂനമ്മാവ്. കോസ്റ്റിയൂം അസിസ്റ്റന്റ് കുഞ്ഞപ്പന് പാതാളം. പ്രൊഡക്ഷന്‍ കണ്ട്രോളര് നിസാര്‍ മുഹമ്മദ്. പ്രൊജക്ട് ഡിസൈനര്‍ ജോസ് വരാപ്പുഴ. പ്രൊഡക്ഷന്‍ മാനേജര്‍ സജിത് സത്യന്. ക്രിയേറ്റീവ് മീഡിയ പപ്പ മൂവി ഡോം. അനഗ്ഡോട്ട് മുഹൈമിന്. അസിസ്റ്റന്റ് ഡയറക്ടര്‍ രശ്മി രാജ്, ജൂവല്‍ മാനുവല്‍.സ്റ്റില്‍സ് അജീഷ് ആവണി. സ്റ്റുഡിയോ കെ സ്റ്റുഡിയോ കൊച്ചി. ഡിസൈനര്‍ എം ഡിസൈന്‍സ്.പി ആര് ഓ എം കെ ഷെജിന്‍ ആലപ്പുഴ.
കൗമാരക്കാരുടെ ജീവിതത്തിന്റെ വഴിത്തിരിവുകള്‍ ആരംഭിക്കുന്ന വേളയില്‍ തന്നെ ഇവരുടെ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിന് പ്രധാന കാരണം ഇപ്പോഴത്തെ നവമാധ്യമങ്ങളുടെ സ്വാധീനമാണ്. കൗമാര മനസ്സുകകള് സ്വപ്ന ചിന്തകള്‍ക്ക് വിധേയമാകുകയും അതുവഴി മാതാപിതാക്കളില്‍ നിന്നും അകലം പാലിക്കുകയും ചെയ്യുന്നു. അത്തരം യുവതലമുറയുടെ താളപ്പിഴകളാണ് റബേക്ക സ്റ്റീഫന്റെ ചതുര മുറി എന്ന ചിത്രത്തിലൂടെ പറയുന്നത്. മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. പുതുമുഖങ്ങളായ ധനു ദേവിക, രമ്യ രഘുനാഥന്, പൂജ അരുണ്‍ എന്നിവരാണ് ഈകഥാപാത്രങ്ങള്ക്ക് ജീവന് പകരുന്നത്.
പ്രശസ്ത പരസ്യ കലാസംവിധായകനായ സാബു കൊളോണിയ ഭദ്രദീപം കൊളുത്തി പൂജാ കര്‍മ്മംനിര്‍വഹിച്ചു. കൊച്ചി അസിസ്റ്റന്റ് കമ്മീഷണര്‍ (കസ്റ്റംസ് ആന്‍ഡ് ജി.എസ്.ടി) റോണി വര്‍ഗീസ് ആദ്യ ക്ലാപ്പ് അടിച്ചു. തുടര്‍ന്ന് റബേക്ക സ്റ്റീഫന്റെ ചതുര മുറിയുടെ ചിത്രീകരണം ആരംഭിച്ചു.
Recent Comments