ഈ ഓണക്കാലത്ത് സിനിമ പ്രേമികള്‍ക്കായി നിരവധി മികച്ച സിനിമകളുടെ കളക്ഷനുകള്‍ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഹൈ ഹോപ്സ് എന്റര്ടെയിന്മെന്റ്സ്. ആഗസ്റ്റ് 17 മുതല്‍ 26 വരെ പത്ത് ദിവസത്തെ ഓണസിനിമകള്‍ എക്സ്ക്ലൂസ്യൂവായി ഹൈ ഹോപ്സില്‍ ഉണ്ടാവും. വരും ദിവസങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഹൈഹോപ്സിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് കമ്പനി ഡയറക്ടര്‍മാരായ ബോണി അസ്സനാര്, റോബിന് തോമസ്, സോണിയല്‍ വര്‍ഗീസ്, സാക്കിര്‍ അലി എന്നിവര്‍ അറിയിച്ചു.
പുതിയ സിനിമകള്‍, മികച്ച ഷോട്ട്ഫിലിമുകള്‍, വെബ് സീരിസുകള്‍, ചലച്ചിത്ര സംഗീത വീഡിയോകള്‍, ഇന്ത്യന്‍ ചാനലുകളിലെ കോമഡി എപ്പിസോഡുകള്‍, ഡോക്യുമെന്ററികള്‍ തുടങ്ങി ഒട്ടേറെ ദൃശ്യവിസ്മയങ്ങളുടെ വലിയ ഉള്ളടക്കമാണ് ഹൈ ഹോപ്സിലുള്ളത്. വാര്‍ത്ത പ്രചരണം പി. ശിവപ്രസാദ്.
Link : http://www.highhopesentertainments.com
Recent Comments