മൂന്ന് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് നീങ്ങുന്ന കൗമാരങ്ങളുടെ കഥ പറയുന്ന ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ച്’ എന്ന ചിത്രം അണിയറയിലൊരുങ്ങുന്നു. ആശ്വാസ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആശ്വാസ് ശശിധരന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിരവധി ചിത്രങ്ങളുടെ പരസ്യ കലാസംവിധായകനായ മുഹമ്മദ് സജീഷാണ്. സംവിധായകന് തന്നെയാണ് ചിത്രത്തിന്റെ രചന ഒരുക്കുന്നത്.
ആലപ്പുഴ സ്വദേശിയായ സായ് വെങ്കിടേഷ് വ്യവസായിയും നിര്‍മ്മാതാവുമാണ്. ഈ സിനിമയിലൂടെ അഭിനയരംഗത്തും സജീവമാവുകയാണ്. ഒരു വടക്കന്‍ പങ്കാളി, രണ്ടാം പകുതി, കരുവ്, ദ്രാവിഡ രാജകുമാരന്, ഡസ്റ്റ് ബീന്‍ തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ സായ് വെങ്കിടേഷ് തന്റെ അഭിനയമികവ് തെളിയിച്ചതാണ്.
മൂന്ന് പതിറ്റാണ്ടോളം ജ്വല്ലറി ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിച്ചുവന്ന സ്വാമിക്ക് സിനിമയോടുള്ള പാഷനാണ് ബിസിനസ്സ് രംഗത്തുനിന്ന് സിനിമാരംഗത്തേക്ക് വരാന്‍ ഇടയാക്കിയത്. ചലച്ചിത്ര മേഖലയുമായി വര്‍ഷങ്ങളായുള്ള ബന്ധങ്ങള്‍ അദ്ദേഹത്തിന് ചില ചിത്രങ്ങളില്‍ നിര്‍മ്മാണ പങ്കാളിയാകാനും കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോടൊപ്പം സിനിമയുടെ പുത്തന്‍ തലമായ ഒടിടി രംഗത്ത് ‘തീയേറ്റര്‍ പ്ലേ’ എന്ന പ്ലാറ്റ്ഫോമും സ്വാമിക്കും സുഹൃത്തുക്കള്‍ക്കുമുണ്ട്.
എങ്കിലും അഭിനയത്തോടാണ് ഏറ്റവും പ്രിയമെന്നും സിനിമയില്‍ സജീവമായതോടെ കൂടുതല്‍ അവസരങ്ങള്‍ തന്നെ തേടി വരുന്നതായും സായ് വെങ്കിടേഷ് പറഞ്ഞു. ‘റബേക്ക സ്റ്റീഫന്റെ ചതുരമുറി 6.5 ഇഞ്ചി’ല്‍ സായ് വെങ്കിടേഷിന് ഏറെ ശ്രദ്ധേയമായ വേഷമാണുള്ളത്. പി.ആര്.ഒ: പി.ശിവപ്രസാദ്.
Recent Comments