മലയാള സിനിമാഭൂമികയില് അവിസ്മരണീയമായ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കി നടനവിസ്മയം മമ്മൂട്ടി. താരത്തിന് ആശംസകളുമായി മോഹന്‍ലാല്‍ അടക്കം പല താരങ്ങളും എത്തിയിരുന്നു. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നത്.
‘ഇന്ന് എന്റെ സഹോദരന് സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷം പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം, അഭിനന്ദനങ്ങള്‍ ഇച്ചാക്കാ..’ എന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മോഹന്‍ലാലിന് മറുപടിയായി മമ്മൂട്ടി ഇങ്ങനെ എഴുതി.
‘താങ്ക് യു ഡിയര്‍ ലാല്‍’
‘ലോക സിനിമക്ക് കിട്ടിയ മഹത്തായ അര നൂറ്റാണ്ട്’ എന്നായിയിരുന്നു പൃഥ്വിരാജിന്റെ വാക്കുകള്‍.
50 വര്‍ഷം മുമ്പ് ഒരു ഓഗസ്റ്റ് ആറാം തിയതിയാണ് മമ്മൂട്ടി എന്ന നടന് ആദ്യമായി സ്ക്രീനില്‍ എത്തുന്നത്. തോപ്പില്‍ ഭാസി തിരക്കഥയൊരുക്കി കെ.എസ് സേതുമാധവന് സംവിധാനം ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍ ‘എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുടെ അരങ്ങേറ്റം. പിന്നീട് കാലം കാത്തുവെച്ച അഞ്ച് പതിറ്റാണ്ടുകള്‍. അതില്‍ പ്രേക്ഷര്‍ക്ക് മറക്കാനാവാത്ത അനവധി കഥാപാത്രങ്ങള്‍. ചന്ദുവായും ബഷീറായും പൊന്തന്‍ മാടയായും അംബേദ്ക്കറായും അദ്ദേഹം പകര്ന്നാ്ട്ടം നടത്തിയപ്പോള്‍, രാജ്യം ആ പ്രതിഭയെ ആദരിച്ചത് ദേശീയ പുരസ്കാരങ്ങളുടെ നിറവിലായിരുന്നു. 1989, 1993, 1998 എന്നീ കാലഘട്ടങ്ങളിലെ ദേശീയ പുരസ്കാരങ്ങള്‍ക്ക് മമ്മൂട്ടി എന്ന പ്രതിഭയുടെ പേരില്‍ കാലം എഴുതി ചേര്‍ത്തു. അങ്ങനെ സ്വപ്ന തുല്യമായ 400 ലേറെ കഥാപാത്രങ്ങള്‍. ഇനിയും ഒരുപിടി മികച്ച പകര്‍ന്നാട്ടങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനായി ചമയങ്ങള്‍ അണിഞ്ഞുകൊണ്ടിരിക്കുകയാണ് ഈ മഹാനടന്.
Recent Comments