കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ എലത്തൂര്‍ പൊലീസാണ് കേസെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഇരുവരും ആള്‍ക്കൂട്ടമുണ്ടാക്കിയതിനാണ് കേസ്.
ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി.
ഉദ്ഘാടന ചടങ്ങ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു നടന്നതെങ്കിലും അതിനു ശേഷമാണ് ആളുകള്‍ നടന്മാരുടെ ചുറ്റും കൂടിയത്. സിനിമാ നിര്‍മാതാവ് ആന്റോ ജോസഫിനും ആശുപത്രി മാനേജ്മെന്റിനെതിരെയും കേസെടുത്തിട്ടുണ്ട്.
ആശുപത്രിയില്‍ നടന്മാര് എത്തിയപ്പോള്‍ മുന്നൂറോളം പേര് കൂട്ടം കൂടിയെന്ന് എലത്തൂര്‍ പൊലീസ് പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യമായ് സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയ ഇവിടെ നടപ്പാക്കുന്നു എന്നതായിരുന്നു പ്രത്യേകത. എമിറേറ്റസ് മേയ്ത്ര ആശുപത്രി ചെയര്മാന് പി.കെ അഹമ്മദ്, ഡയറക്ടര്‍ ഡോ. അലി ഫൈസല്‍, ബോണ്‍ ആന്‍ഡ് ജോയിന്റ് കെയര്‍ ചെയര്മാന് ഡോ. ജോര്‍ജ് എബ്രഹാം ഉള്‍പ്പടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Recent Comments