സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന കന്നഡ ചിത്രമായ ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണ് അപകടമുണ്ടായത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിലായിരുന്നു ഷൂട്ടിംങ്ങ്.
ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ 11 കെവി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ഉടന്‍തന്നെ ഇവരെ രാജരാജേശ്വരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് നടന് അജയുടെ വിശദീകരണം ഇങ്ങനെ:
ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റര്‍ അകലെയാണ് താനുണ്ടായിരുന്നത്.
വലിയ ബഹളം കേട്ടാണ് ഓടിയെത്തിയത്. വിവേക് മരിച്ചെന്ന് അറിഞ്ഞു. ആ സീനില്‍ താന്‍ പങ്കെടുത്തിരുന്നില്ല. കോവിഡ് സാഹചര്യത്തില്‍ ഇത്തരം സീനുകളില്‍ അഭിനയിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സീന്‍ സെറ്റ് ചെയ്തിരുന്നതിന് സമീപം വൈദ്യുതി ലൈന്‍ പോകുന്നുണ്ടായിരുന്നു. ഫൈറ്റ് സീനിനായി ക്രമീകരിച്ചിരുന്ന സ്ഥലത്തിന് ചുറ്റും വെള്ളവുമുണ്ടായിരുന്നു’ എന്ന് അജയ് പറഞ്ഞു.
നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തിരുന്നു.
Recent Comments