മണ്മറഞ്ഞ വിഖ്യാത ഹോളീവുഡ് സംവിധായകന് ആല്‍ഫ്രഡ് ഹിച്കോക്കിന്റെ മകളും നടിയുമായ പട്രീഷ്യ ഹിച്കോക്ക് (93) അന്തരിച്ചു.
ഹിച്കോക്കിന്റെ 1951 ലെ ചിത്രം ‘സ്ട്രേഞ്ചേഴ്സ് ഓണ്‍ എ ട്രെയിന്‍’ല്‍ പട്രീഷ്യ അവതരിപ്പിച്ച ബാര്‍ബറ മോര്‍ട്ടണ്‍ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലിഫോര്‍ണിയയിലെ തൗസന്റ് ഓക്സില് തിങ്കളാഴ്ച്ചയായിരുന്നു മരണം സംഭവിച്ചത്.
ഹിച്കോക്കിന്റെ തന്നെ ‘സ്റ്റേജ് ഫ്രൈറ്റ്’ (1950) ആണ് പട്രീഷ്യയുടെ ആദ്യ ചിത്രം. ചബ്ബി ബാനിസ്റ്റര്‍ എന്ന വിദ്യാര്‍ഥിയുടെ വേഷമായിരുന്നു അതില്‍ അവതരിപ്പിച്ചത്. ഹിച്കോക്കിന്റെ തന്നെ ക്ലാസ്സിക് ത്രില്ലര്‍ സൈക്കോ, സബോട്ടാഷ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.
ദി മഡ്‍ലാര്‍ക്ക്, ദി ടെന്‍ കമാന്റ്മെന്റ്സ് എന്നീ ചിത്രങ്ങളിലും സസ്പെന്‍സ് ആന്‍ഡ് സസ്പീഷ്യന് തുടങ്ങിയ ടെലിവിഷന്‍ സിരീസുകളിലും അഭിനയിച്ചിട്ടുണ്ട്.
1947 ല്‍ ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ ചേര്‍ന്നു. തുടര്‍ന്നാണ് പട്രീഷ്യ വെള്ളിത്തിരയില്‍ എത്തുന്നത്.
Recent Comments