ഓണക്കാലത്ത് സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ തുറക്കണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. കൂഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി അനവധി ചിത്രങ്ങളാണ് തീയേറ്ററുകളില്‍ പ്രദര്ശിക്കാന് തയ്യാറായിട്ടുള്ളത്. എന്നാല്‍ ചലച്ചിത്ര പ്രേമികളുടെ പ്രതീക്ഷയ്ക്ക് വിപരീതമായാണ് സര്‍ക്കാര്‍ നിലപാട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞാല്‍ മാത്രമേ സിനിമ തിയറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന് വ്യക്തമാക്കി.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവി നിരക്ക് എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം. തീയറ്ററുകള്‍ക്ക് വിനോദ നികുതി ഇളവ് നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് തീയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കണമെന്നവശ്യവുമായി തീയേറ്ററുടമകളുടെ സംഘടനയായ ഫിയോക് കഴിഞ്ഞ ദിവസം കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. മുഴുവന്വ്യവസായ വാണിജ്യ സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കിയിട്ടും തീയറ്ററുകളെ മാത്രം ഒഴിവാക്കിയത് ശരിയല്ലെന്ന് ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
Recent Comments