‘ഒപ്പം അമ്മയും’ എന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ ഇന്ന് ‘അമ്മ’യുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് മോഹന്‍ലാല്‍ ടാബുകള്‍ വിതരണം ചെയ്തു. അമ്മയും മൊബൈല്‍ റീറ്റെയ്ല്‍ സ്ഥാപനമായ ഫോണ്‍ 4 മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കലൂരിലുള്ള ‘അമ്മ’യുടെ ആസ്ഥാനമന്ദിരത്തില്‍ വെച്ചാണ് വിദ്യാത്ഥികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തത്. പ്രാരഭ ഘട്ടത്തില്‍ 100 കുട്ടികള്‍ക്കാണ് ടാബുകള്‍ നല്‍കുക. കോവിഡ് സാഹചര്യം കണക്കിലെടുത് മൂന്ന് കുട്ടികള്‍ക്ക് ടാബ് കൈമാറി, മറ്റ് കുട്ടികള്‍ക്ക് വീട്ടില്‍ എത്തിച്ചു നല്‍കും.
കൂടാതെ, താരസംഘടനയായ ‘അമ്മ’ സഹപ്രവര്‍ത്തകരുടെ ഓണം വിഭവസമൃദ്ധമാക്കാന്‍ കിറ്റ് വിതരണത്തിന് തുടക്കം കുറിച്ചു. അമ്മയുടെ പ്രസിഡന്റ് പത്മഭൂഷണ്‍ മോഹന്‍ലാലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ അടങ്ങുന്ന ഒരു മാസത്തേക്കുള്ള കിറ്റാണ് ഓണസമ്മാനമായി അംഗങ്ങള്‍ക്ക് നല്‍കുന്നത്. അംഗങ്ങള്‍ക്ക് ഇത് നിശ്ചിത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കൈപ്പറ്റാം, കൂടാതെ പ്രായമായ താരങ്ങള്‍ക്ക് കിറ്റ് വീട്ടിലെത്തിക്കുകയും ചെയ്യും. മാത്രമല്ല ‘അമ്മ’യുടെ യൂട്യൂബ് ചാനലിന്റെ ഉദ്ഘടനവും തദവസരത്തില്‍ മോഹന്‍ലാല്‍ നിര്‍വഹിച്ചു.
View More Pics CLICK HERE
Recent Comments