മൊ ഇന്റർനാഷണൽ എന്റർടൈൻമെൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഐ ആം സോറി എന്ന സിനിമയിലൂടെ മോഹൻ സിതാര സംവിധായകനാവുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവയും മോഹൻ സിതാര തന്നെ നിർവഹിക്കുന്നു.ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് അദ്ദേഹത്തിന്റെ മകനായവിഷ്ണു മോഹൻ സിതാരയാണ്.
ചിത്രത്തിന്റെ പൂജ കർമ്മത്തെ തുടർന്ന് ഗായിക മൃദുല വാര്യർ ആലപിച്ച ഒരു ഗാനത്തിന്റെ റെക്കോർഡിങ് തൃശ്ശൂർ ചേതന സ്റ്റുഡിയോയിൽ വച്ച് നടന്നു.മറ്റ് ഗായകർ സുനിൽ സിതാര, സാലി, ആവണി രതീഷ്, ആദിത്യ വിനോദ് എന്നിവരാണ്. റെക്കോർഡ് ചെയ്ത് തമിഴ് ഗാനത്തിന് ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് പ്രദീപ് ശിവശങ്കർ ആണ്. കൂടാതെ സുരേന്ദ്രൻ ചെമ്പുകാവ്,ഹസീന എസ് കാനം,അബ്ദുൽ റസാഖ്, ബാബു യേശുദാസ് തുടങ്ങിയവരാണ് ഗാനരചയിതാക്കൾ.
ചിത്രത്തിന്റെ നിർമാതാക്കൾ എം ബി മുരുകൻ,ബിനോയ് ഇടത്തിനകത്ത്, ജീ പ്രശാന്ത്,മോഹൻ സിത്താര എന്നിവരാണ്. വാർത്താപ്രചരണം എം കെ ഷെജിൻ ആലപ്പുഴ.
Recent Comments