ആരോഗ്യം കാത്തു സൂക്ഷിക്കുന്ന കാര്യത്തില്‍ അത്യധികം ശ്രദ്ധാലുവാണ് മോഹന്‍ലാല്‍. എത്ര തിരക്കിട്ട ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലും വര്‍ക്കൗട്ടിനായി അദ്ദേഹം സമയം കണ്ടെത്താറുണ്ട്. അദ്ദേഹത്തിന്റെ ചില വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്പേജിലൂടെ പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിലൊന്നാണ് അദ്ദേഹം ഇന്നലെ ഇന്‍സ്റ്റാ റീലായി പുറത്തുവിട്ടത്. ‘ആരോഗ്യമുള്ള ശരീരത്തിന് ദിവസേനെ വ്യായാമം ചെയ്യുക’ എന്ന കുറിപ്പും അതിനോടൊപ്പമുണ്ട്. പതിവുപോലെ ആയിരങ്ങളാണ് ആ റീല്സിനോട് പ്രതികരിച്ചത്. അതിലൊരാള്‍ പൃഥ്വിരാജാണ്.
‘ഞാന്‍ ജിമ്മില്‍ എത്തുന്നതിന് മുന്‍പ് അദ്ദേഹമിവിടെ ഉണ്ടാകും, വര്‍ക്ഔട്ട് കഴിഞ്ഞ് ഞാന്‍ മടങ്ങിയാലും അദ്ദേഹം വ്യായാമം തുടര്‍ന്ന് കൊണ്ടേ ഇരിക്കും’
View this post on Instagram
വര്‍ക്ക് ഔട്ട് ചെയ്യുന്ന കാര്യത്തില്‍ വളരെ കൃത്യനിഷ്ഠയുള്ള താരമാണ് പൃഥ്വിരാജ്. ചില ലക്ഷ്യം വച്ചുകൊണ്ട് അദ്ദേഹം തന്റെ ശരീരത്തെ പരീക്ഷണവിധേയമാക്കാറുണ്ട്. പ്രത്യേകിച്ചും കഥാപാത്രങ്ങള്‍ക്കുവേണ്ടി. ആടുജീവിതത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹം 20 കിലോ ശരീരഭാരം കുറച്ചത് 40 ദിവസം കൊണ്ടാണ്. അത്തരത്തില്‍ വര്‍ക്കൗട്ടിനോട് തീക്ഷ്ണമായ ആഭിമുഖ്യം പുലര്‍ത്തുന്ന പൃഥ്വിരാജ്, ലാലിന്റെ വ്യായാമ മുറകളെ അഭിനന്ദിച്ച് എത്തിയത് കോപ്ലിമെന്റായി കാണുന്നവരും ഏറെയാണ്.
Recent Comments