ഒരു രാത്രിയില്‍ അരങ്ങേറുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കി ജിയോ സിനിമയില്‍ റിലീസ് ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘പിടികിട്ടാപ്പുള്ളി’. സണ്ണി വെയ്ന്‍, അഹാന കൃഷ്ണ, ലാലു അലക്സ് തുടങ്ങിയ ഒരു താരനിരതന്നെ സിനിമയിലുണ്ട്. എങ്കിലും ഈ സിനിമയില്‍ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് മറീന മൈക്കിള്‍ അവതരിപ്പിച്ച ക്രിസ്റ്റീന എന്ന കഥാപാത്രമാണ്.
ചെകുത്താനും കടലിനും നടുക്ക് എന്ന പോലെ രണ്ട് പ്രശ്നക്കാരുടെ ഇടയില്‍പ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ ഉഴലുന്ന ഒരു കഥാപാത്രം. അതാണ് ക്രിസ്റ്റീന. ഒരു വശത്ത് കിഡ്നാപ്പ് ചെയ്യപ്പെട്ട തന്റെ ബോസ്സും മറുവശത്ത് കിഡ്നാപ്പറായ ശിവന് എന്ന ആളും. ഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് ക്രിസ്റ്റീന എന്ന കഥാപാത്രത്തെ സംവിധായകനായ ജിഷ്ണു ശ്രീകണ്ഠന് അവതരിപ്പിച്ചത്. അഭിനയമുഹൂര്‍ത്തം നിറഞ്ഞ ഈ കഥാപാത്രം പ്രേക്ഷകരില്‍ എത്തിച്ചതില്‍ മറീന മൈക്കിളിന്റെ പങ്കും തള്ളിക്കളയാനാവില്ല. ക്രിസ്റ്റീന എന്ന കഥാപാത്രത്തിലൂടെ മറീന ഒരിക്കല്‍ കൂടി തന്റെ അഭിനയ മികവ് കാഴ്ചവയ്ക്കുന്നു.
പി. ശിവപ്രസാദ്
Recent Comments