കുറച്ചു ദിവസം മുമ്പ് സംവിധായകന് ഷാജി കൈലാസ് ഹൈദരാബാദില്‍ പോയി പൃഥ്വിരാജിനെ കണ്ടിരുന്നു. തുടങ്ങി പാതി വഴിയിലായ കടുവയെക്കുറിച്ച് സംസാരിക്കാന്‍ തന്നെയായിരുന്നു. ബ്രോഡാഡിയുടെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നെങ്കിലും പൃഥ്വി, ഷാജി കൈലാസുമായുള്ള ചര്‍ച്ച മുടക്കിയില്ല. ലഭിക്കുന്ന വിവരമനുസരിച്ചാണെങ്കില്‍ സെപ്തംബര്‍ 26 ന് കടുവയുടെ ഷൂട്ടിംഗ് പുനരാരംഭിക്കും. നേരത്തെ ഷൂട്ടിംഗ് തുടങ്ങിവച്ച മുണ്ടക്കയത്തുതന്നെയാണ് സെക്കന്റ് ഷെഡ്യൂളും ആരംഭിക്കുന്നത്. അവിടെ വീടുകളുടെ പോര്‍ഷനുകള്‍ തീര്‍ക്കാനുണ്ട്. ഈ സീനുകളില്‍ കൂടുതല്‍ ആളുകള്‍ ആവശ്യമില്ലാത്തതിനാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഷൂട്ടിംഗ് നടത്താനുമാവും. കൂടുതല്‍ കോവിഡ് ഇളവുകള്‍ പ്രഖ്യാപിക്കുന്ന പക്ഷം തുടര്‍ന്നും കേരളത്തില്‍തന്നെ ഷൂട്ട് ചെയ്യും. അല്ലെങ്കില്‍ കര്ണ്ണാടകത്തിലേയ്ക്കോ മറ്റോ ഷൂട്ടിംഗ് ഷിഫ്റ്റ് ചെയ്തേക്കുമെന്നുമറിയുന്നു.
പൃഥ്വിരാജിനെ കൂടാതെ സംയുക്താമേനോന്‍, സിദ്ധിഖ്, അര്ജുന് അശോകന്, ദിലീഷ് പോത്തന് തുടങ്ങിയവരും സെക്കന്റ് ഷെഡ്യൂളിന്റെ ഭാഗമാകുന്നുണ്ട്. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതിലവതരിപ്പിക്കുന്നത്. ജിനു എബ്രഹാമാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. പൃഥ്വിരാജും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.
ബ്രോഡാഡിക്കുവേണ്ടി പൃഥ്വിരാജ് ശരീരഭാഗം നന്നായി കുറച്ചിരുന്നു. കടുവയുടെ തുടര്‍ച്ചയ്ക്ക് പക്ഷേ, ശരീരഭാരം കൂട്ടിയേ മതിയാകൂ. അതിന് മുന്നോടിയായി പൃഥ്വി അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡില്‍ ജോയിന്‍ ചെയ്യും. നയന്‍താരയും പൃഥ്വിയും ഒരുമിക്കുന്ന ചിത്രംകൂടിയാണ് ഗോള്‍ഡ്. അതിന്റെ കണ്ടിന്യുവേഷനായിട്ടാണ് പൃഥ്വി കടുവയിലേയ്ക്ക് എത്തുന്നതും.
Recent Comments