നാനി നായകനാവുന്ന പുതിയ ചിത്രമാണ് ‘ടക് ജഗദീഷ്’. ശിവ നിര്‍വാണ തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രം ഏപ്രില്‍ 16ന് തീയറ്റര്‍ റിലീസ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രം സെപ്റ്റംബര്‍ 10ന് ആമസോണ്‍ പ്രൈം വഴിയാണ് റിലീസിനെത്തുക. ചിത്രം ഒടിടിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് നാനിയുടെ മറ്റു ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശന വിലക്കേര്‍പ്പെടുത്തുമെന്ന് ഫിലിം എക്സിബിറ്റേഴ്സ് ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
എന്നാല്‍ ഈ തീരുമാനത്തിന് പ്രതികരണവുമായ് രംഗത്ത് വന്നിരിക്കുകയാണ് നാനി. തന്റെ ഇനി വരുന്ന ചിത്രങ്ങള്‍ക്ക് തീയറ്ററില്‍ പ്രദര്‍ശനം വിലക്കിയാല്‍ സിനിമ ചെയ്യുന്നത് നിര്‍ത്തുമെന്നാണ് നാനി പ്രതികരിച്ചത്.
‘അവരുടെ അവസ്ഥയില്‍ എനിക്ക് സഹതാപമുണ്ട്. അവര്‍ അങ്ങനെ പ്രതികരിക്കുന്നതില്‍ തെറ്റില്ല. തീയറ്റര്‍ റിലീസിന് തന്നെയാണ് എന്നും എന്റെ പ്രഥമ പരിഗണന. കാര്യങ്ങള്‍ എല്ലാം സാധാരണ പോലെ ആയാല്‍, സിനിമകള്‍ തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തി തുടങ്ങുമ്പോള്‍ എന്റെ വരാനിരിക്കുന്ന സിനിമകളില്‍ ഏതെങ്കിലും ഒന്ന് തീയറ്റര്‍ റിലീസ് ഒഴിവാക്കുകയാണെങ്കില്‍, ഞാന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും. തെലുങ്ക് സിനിമയില്‍ നിന്ന് മാറി നില്ക്കും’ നാനി വ്യക്തമാക്കി.
Recent Comments