അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ആന്റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഒരു ഗ്യാങ്സ്റ്റര്‍ ചിത്രമായ ഭീഷ്മപര്‍വ്വത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം ഫെബ്രുവരി 21നാണ് ആരംഭിച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഷൂട്ടിംഗ് നീട്ടിവയ്ക്കുകയായിരുന്നു.
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമല്‍ നീരദിനൊപ്പം മെഗാസ്റ്റാര്‍ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത മമ്മൂട്ടിയുടെ ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്.
ചിത്രത്തിന് വേണ്ടി മുടി നീട്ടിവളര്‍ത്തിയ മമ്മൂട്ടിയുടെ ഗെറ്റപ്പ് ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന് അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ആനന്ദ് സി. ചന്ദ്രന് ഛായാഗ്രഹണവും സുഷിന് ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബിലാല്‍’ മാറ്റിവെച്ചാണ് മമ്മൂട്ടിയും അമല്‍ നീരദും ഈ പ്രൊജക്റ്റിലേക്ക് നീങ്ങിയത്. അടുത്തതായി നവാഗത സംവിധായക രതീന സംവിധാനം ചെയ്യുന്ന ‘പുഴു’ എന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക.
Recent Comments