മികച്ച സിനിമകള്‍ മാത്രം നിര്‍മ്മിച്ചിട്ടുള്ള സൂര്യയുടെ 2ഡി എന്റര്ടെയ്ന്മെന്റിന്റെ ഏറ്റവും പുതിയ സിനിമയാണ് വിരുമന്‍.
കാർത്തിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു കൊമ്പൻ എന്ന ചലച്ചിത്രം. മുത്തയ്യയായിരുന്നു സംവിധാനം. കൊമ്പന് ശേഷം ഇവര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘വിരുമന്‍.’ ചിത്രത്തിന്റെ പൂജ ഇന്ന് (തിങ്കളാഴ്ച) ചെന്നൈയില്‍ നടന്നു. ഷൂട്ടിംഗ് സെപ്റ്റംബര്‍ 18 മുതല്‍ തേനിയില്‍ ആരംഭിക്കും.
സംവിധായകന് ഷങ്കറിന്റെ ഇളയപുത്രി പുതുമുഖം അതിഥി ഷങ്കറാണ് നായിക. രാജ്കിരണ്, പ്രകാശ് രാജ്, സൂരി എന്നിവര്‍ക്കൊപ്പം തെന്നിന്ത്യന്‍ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിരുമന്‍’ ഗ്രാമീണ പശ്ചാത്തലത്തിലുള്ള ആക്ഷന്‍ എന്റര്‍ടൈനറായിരിക്കും.
എസ്.കെ. ശെല്വകുമാര് ഛായാഗ്രഹണവും യുവന് ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്. വാര്‍ത്താപ്രചരണം സി.കെ. അജയ് കുമാര്‍.
Recent Comments