മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 15 നാഴിക
സ്ഥിരോത്സാഹത്തോടെയുള്ള പ്രവര്‍ത്തനം നടത്തുമെങ്കിലും ശത്രുക്കളില്‍നിന്ന് ദുഃഖവും അനാരോഗ്യവും ആകുലതയും ഉണ്ടാകും. വിശ്വസ്തരായ സുഹൃത്തുക്കളില്‍നിന്നും ബന്ധുജനങ്ങളില്‍നിന്നും നേട്ടവും ആഗ്രഹസഫലീകരണവും കാണുന്നു. അടുത്ത ബന്ധുക്കളുടെ വിയോഗവും രോഗവും അനാവശ്യ സഞ്ചാരവും ഉണ്ടാകും. ഊഹക്കച്ചവടത്തിലും പ്രണയകാര്യത്തിലും വിജയം ഉണ്ടാകാം. കഠിനാദ്ധ്വാനത്തിലൂടെ നഷ്ടപ്പെട്ടത് വീണ്ടെടുക്കും. വ്രണാദികളെക്കൊണ്ടുള്ള ഉപദ്രവവും രക്തസംബന്ധമായ രോഗത്തിനുള്ള സാദ്ധ്യതയും കാണുന്നു. വാങ്മാധുര്യത്താല് ബഹുധനലാഭവും വസ്ത്രാദിസമൃദ്ധിയും ഉണ്ടാകും. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗാര്‍ഹികജീവിതത്തില്‍ അസന്തുഷ്ടി ഉണ്ടാകാം. സാഹിത്യം, എഴുത്ത് എന്നിവയില്‍ വിജയം ഉണ്ടാകും.
ദോഷപരിഹാരമായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ പഞ്ചാമൃതം, മാല, അര്‍ച്ചന എന്നിവയും ലളിതാസഹസ്രാമജപം, ദേവീക്ഷേത്രദര്ശനം എന്നിവയും പതിവായി ചെയ്തുകൊള്ളണം.
ഇടവക്കൂറ്: കാര്‍ത്തിക 45 നാഴിക, രോഹിണി, മകയിരം 30 നാഴിക
തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കും. കുടുംബത്തില്‍ സുഖവും സംതൃപ്തിയും ബന്ധുക്കളുടെ ചേര്ച്ചയുമുണ്ടാകും. സന്താനങ്ങള്‍ പഠനരംഗത്ത് പിന്നോക്കം പോകാം. ആരോഗ്യപരമായി കൂടുതല്‍ ശ്രദ്ധിക്കണം. ശസ്ത്രക്രിയാദികള്ക്ക് അവസരം ഉണ്ടാകും. ദുഷ്ചിന്തകള്‍ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യച്ചെലവ് വര്‍ദ്ധിക്കും. ഊഹക്കച്ചവടത്തില്‍ പരാജയം സംഭവിക്കും. മതപരായ കാര്യങ്ങളില്‍ പങ്കുകൊള്ളുകയും അതിനായി പണം ചെലവഴിക്കുകയും ചെയ്യും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയം കൈവരിക്കും. ഹോട്ടല്‍, കൂള്‍ബാര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലസമയമാണ്. നാല്‍ക്കാലികളില്‍നിന്ന് ആപത്തുകളും വാഹനക്ലേശവും ഉണ്ടാകാം. മുടങ്ങിക്കിടന്ന സംരംഭങ്ങള്‍ പുനരാരംഭിക്കും.
ദോഷശാന്തിക്കായി ദേവീക്ഷേത്രത്തില്‍ പുഷ്പാഞ്ജലി, ശിവന് ധാര, മാല, വിളക്ക്, നസിംഹമൂര്ത്തി ക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി എന്നിവ നടത്തിക്കൊള്ളണം.
മിഥുനക്കൂറ്: മകയിരം 30 നാഴിക തിരുവാതിര, പുണര്‍തം 45 നാഴിക
സര്‍ക്കാരില്‍നിന്നോ, കമ്പനികളില്‍നിന്നോ കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. പഴയ സാധനങ്ങള്‍ വിറ്റൊഴിവാക്കും. ദൂരയാത്രകള് കഴിവതും ഒഴിവാക്കണം. ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ക്ക് അപകടസാധ്യത ഉണ്ടാകുന്ന സമയമാണ്. ചെറിയ തോതിലുള്ള കുടുംബകലഹം മനഃസുഖം കുറയാന്‍ കാരണമാകും. തറവാട് സ്വത്തുക്കളുടെ വിഭജനകാര്യങ്ങളില് തീരുമാനമാകും. സ്ത്രീകള്‍ക്ക് ആര്‍ത്തവസംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഉദരസംബന്ധമായ രോഗങ്ങളോ, കണ്ണുകളുടെ അസുഖമോ ഉണ്ടാകാനിടയുണ്ട്. അപ്രതീക്ഷിതമായ ധനനഷ്ടം സംഭവിച്ചേക്കാം. ഉന്നതസ്ഥാനത്തുള്ളവരുമായി ബന്ധം സ്ഥാപിക്കും. കലാകാരന്മാര്ക്ക് കൂടുതല്‍ അവസരം ലഭിക്കും.
പരിഹാരമായി വിഷ്ണുക്ഷേത്രത്തില്‍ ദര്‍ശനം ചെയ്ത് സഹസ്രാമ പുഷ്പാഞ്ജലി, പാല്‍പ്പായസം, വിഷ്ണുപൂജ ഇവ നടത്തുകയും മലദൈവങ്ങള്‍ക്ക് വെറ്റില, അടയ്ക്കാ, എണ്ണ, വിളക്ക്, കരിക്ക് അഭിഷേകം. ഇവ നടത്തുകയും ചെയ്യണം.
കര്‍ക്കിടകക്കൂറ്: പുണര്‍തം 15 നാഴിക, പൂയം, ആയില്യം
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനിടയാകും. ഗൃഹനിര്‍മ്മാണം സാമാന്യേന പുരോഗതിയിലെത്തും. ആത്മീയകാര്യങ്ങള്‍ക്കായി പണം വിനിയോഗിക്കുകയും സന്താനങ്ങളുടെ വിദ്യാഭ്യാസത്തിായി ദൂരയാത്രകള് ചെയ്യേണ്ടതായും വരും. ആരംഭിച്ച സംരംഭങ്ങള്‍ പുരോഗതിയിലേയ്ക്ക് വരുന്നതാണ്. മാതൃസ്ഥാനീയരുമായി ഭിന്നത ഉണ്ടാകാനിടയുണ്ട്. ഡിപ്പാര്‍ട്ട്മെന്റില്‍ പരീക്ഷകളില്‍ സംബന്ധിക്കുകയും വിജയം പ്രാപ്തമാക്കുകയും ചെയ്യും. കൃഷിയുമായി ബന്ധപ്പെട്ട തൊഴില്‍ ചെയ്യുന്നവര്‍ക്ക് അത്ര അനുകൂലസമയമല്ല. സാംക്രമികരോഗങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കുകയും. ആവശ്യമായ ശുചിത്രം പാലിക്കുകയും വേണം. തറവാട് സ്വത്ത് അധീനതയില്‍ വന്നുചേരുന്നതാണ്. വിവാഹാലോചനകളും മറ്റും നീണ്ടുപോകാനിടയുണ്ട്. പിതാവുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
ഹനുമാന് സ്വാമിക്ക് വെറ്റിലമാല, നെയ് വിളക്ക്, അവില്‍നിവേദ്യം, ശാസ്താവിന് നീരാജനം, അര്‍ച്ചന എന്നിവ നടത്തുന്നത് ശ്രേയസ്കരമായിരിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 15 നാഴിക
ഉന്നതവ്യക്തികളില്‍നിന്ന് സഹായം ലഭിക്കും. തുടങ്ങിവച്ച തൊഴിലുകള്‍ തടസ്സപ്പെടാനിടയുണ്ട്. ദാമ്പത്യജീവിതം സുഖകരമായിത്തീരും. കൃഷിവകയിലും വാടകയിനത്തിലും വരുമാനമുണ്ടാകും. ഭൂമിവില്‍പ്പന തടസ്സപ്പെടാനിടയുണ്ട്. കലാകാരന്മാര്ക്കും സാഹിത്യകാരന്മാര്ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുതിയ പുതിയ അവസരങ്ങള്‍ വന്നുചേരും. ഊഹക്കച്ചവടത്തില്‍ ഗുണമുണ്ടാകുന്നതാണ്. സ്ത്രീകള്‍ മുഖേന വിവാദങ്ങള്ക്കിടവരാതെ ശ്രദ്ധിക്കണം. നൂതനമായ ഭൂമിയോ, വാഹനമോ വാങ്ങാനിടവരും. ശത്രുക്കള്‍ നിമിത്തം മാനസിക സംഘര്‍ഷങ്ങള്‍ക്കിടവരും. ഈ ആഴ്ച ആരോഗ്യപരമായി അത്ര നന്നല്ല. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശയാത്രകള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് അത് സഫലമായിത്തീരും. ഉദ്യോഗസ്ഥര്‍ക്ക് ജോലിഭാരം വര്‍ദ്ധിച്ചെന്ന് വരാം. സ്ഥലംമാറ്റത്തിന് സാധ്യതയുണ്ട്.
ദോഷശാന്തിക്കായി വിഷ്ണുസഹസ്രനാമജപം, സര്‍പ്പക്ഷേത്രത്തില്‍ ദര്‍ശനം ഇവ നടത്തുന്നത് ഉചിതമായിരിക്കും.
കന്നിക്കൂറ്: ഉത്രം 45 നാഴിക, അത്തം, ചിത്തിര 30 നാഴിക
പരോപകാരപ്രദമായ പല പ്രവൃത്തികള്‍ക്കും മുന്നിട്ടു നില്ക്കുവാന് അവസരമുണ്ടാകും. സഹപ്രവര്‍ത്തകരില്‍നിന്നും സഹായങ്ങളുണ്ടാകും. നഷ്ടപ്പെട്ടു എന്ന് കരുതിയ സ്വത്തുക്കള്‍ തിരികെ ലഭിക്കും. മനഃസമാധാനമില്ലായ്മ, ആശങ്ക എന്നിവയ്ക്ക് സാധ്യതയുണ്ട്. സഹോദരങ്ങളില്‍നിന്ന് അസ്വാരസ്യം, യാത്രയില്‍ അപകടസാധ്യത എന്നിവ ഉണ്ടാകാം. വ്യവസായരംഗത്ത് നില്‍ക്കുന്നവര്‍ക്ക് അനുകൂലസമയം. സ്ഥാനചലനം, ഉദരസംബന്ധമായ രോഗങ്ങള്‍, ബന്ധുക്കള്‍ വഴിയുള്ള മാനസിക പിരിമുറുക്കം എന്നിവ കരുതിയിരിക്കണം. സ്ത്രീകള്‍ നിമിത്തം മാനസിക വൈഷമ്യങ്ങള്‍ ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശ്രമങ്ങള്‍ വിജയിക്കും ശരീരത്തിന് ക്ഷതം, ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ ഉണ്ടാകാം.
പരിഹാരമായി കൃഷ്ണസ്വാമിക്ഷേത്രത്തില്‍ നെയ് വിളക്ക്, തുളസിമാല, പുരുഷസൂക്തപുഷ്പാഞ്ജലി, തൃക്കൈവെണ്ണ എന്നിവയും സഹസ്രനാമജപവും നടത്തിക്കൊള്ളണം.
തുലാക്കൂറ്: ചിത്തര 30 നാഴിക, ചോതി, വിശാഖം 45 നാഴിക
കുടുംബത്തില്‍ എല്ലാവിധത്തിലുള്ള ശ്രേയസ്സും ഉണ്ടാകും. പുതിയ ചില ഏജന്‍ജി ഏര്‍പ്പാടുകള്‍ ഏറ്റുടെക്കാന് സാധ്യതയുണ്ട്. ഉദ്യോഗത്തില്‍ ആവശ്യപ്പെട്ട സ്ഥലത്തേയ്ക്ക് സ്ഥാനമാറ്റം ലഭിക്കും. ആചാര്യശ്രേഷ്ഠന്മാരുടെ അനുഗ്രഹം കിട്ടാനും, സാമ്പത്തികഭദ്രത ഉറപ്പുവരുത്താനും സാഹചര്യമുണ്ടാകും. ഗൃഹത്തില്‍ സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. കൃഷിസംബന്ധമായ ജോലി ചെയ്യുന്നവര്‍ക്ക് അനുകൂലസമയമാണ്. പലവിധത്തിലുള്ള ഭാഗ്യങ്ങള്‍ വന്നുചേരും. രാഷ്ട്രീയരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. ജലസംബന്ധമായ തൊഴിലുകളില്‍ ഏര്‍പ്പെട്ട് ധനലാഭം ഉണ്ടാകാന്‍ ശ്രമിക്കും. ഔദ്യോഗിക പദവി വിവാദങ്ങള്‍ക്ക് വഴിയൊരുക്കും. ആദ്ധ്യാത്മികതീര്ത്ഥയാത്രകള്ക്ക് അവസരം വന്നുചേരും.
ദോഷശാന്തിക്കായി നരസിംഹമൂര്‍ത്തിക്ക് രക്തപുഷ്പാഞ്ലി, സഹസ്രനാമാര്‍ച്ചന, കൃഷ്ണസ്വാമിയിങ്കല് പാല്‍പ്പായസം, നെയ് വിളക്ക്, തുളസിമാല എന്നിവ നടത്തി ഭജിച്ചുകൊള്ളണം.
വൃശ്ചികക്കൂറ്: വിശാഖം 15 നാഴിക, അനിഴം, തൃക്കേട്ട
അപ്രതീക്ഷിതമായി കുടുംബത്തില്‍നിന്ന് ഭൂമി സമ്പത്തുക്കള്‍ നഷ്ടപ്പെടാനിടയുണ്ട്. തൊഴില്‍രംഗങ്ങളില്‍ സ്വന്തമായുള്ള പ്രവര്‍ത്തനങ്ങളെക്കൊണ്ട് നേട്ടം കൈവരിക്കും. വാഹനത്തില്‍നിന്ന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. തൊഴില്‍രംഗങ്ങളില്‍ സ്വന്തമായുള്ള പ്രവര്ത്തങ്ങളെക്കൊണ്ട് നേട്ടം കൈവരിക്കും. വാഹനങ്ങളില്‍നിന്ന് അപകടമുണ്ടാകാന്‍ സാധ്യതയുണ്ട്. അസ്ഥിസംബന്ധമായ രോഗങ്ങളും നേത്രരോഗവും സന്താനങ്ങളെക്കൊണ്ട് മനഃപ്രയാസങ്ങളും വന്നുചേരാനിടയുണ്ട്. സഹോദരങ്ങള്‍ക്ക് രോഗപീഡയുണ്ടാകാം. സന്താങ്ങള്‍ക്ക് രോഗപീഡയും ശസ്ത്രക്രിയാദികളെക്കൊണ്ടുള്ള ദുരിതങ്ങളും ഉണ്ടാകും. നിശ്ചയിക്കപ്പെട്ട വിവാഹബന്ധങ്ങള്‍ക്ക് മാറ്റം വരും. വിവാഹബന്ധത്തില്‍ കോടതി വ്യവഹാരങ്ങള്ക്കിടവരും. കയര്‍മേഖലയിലും ഇരുമ്പുവ്യവസായത്തിലും നേരിയ പുരോഗതതിയും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.
ഐശ്വര്യവര്ദ്ധനവിനായി ഭദ്രകാളീക്ഷേത്രത്തില്‍ രക്തപുഷ്പാഞ്ജലി, ചുവന്ന പട്ടുടയാട, സര്‍പ്പക്ഷേത്രത്തില്‍ സര്പ്പസൂക്താര്ച്ചന നിലവറപ്പായസം, സര്‍പ്പപ്പാട്ട് എന്നിവ നടത്തിക്കൊള്ളണം.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 15 നാഴിക
മനഃസ്വസ്ഥത കുറയാനിടയുണ്ട്. ആരോഗ്യകാര്യത്തില്‍ അത്ര ഗുണകരമല്ല. കുടുംബാന്തരീക്ഷത്തില്‍ കലഹത്തിന് സാധ്യതയുണ്ടാകും. കലാരംഗത്ത് വിജയിക്കും. അപരിചിതരുമായുള്ള കൂട്ടുകെട്ട് ഗുണകരമല്ല. പരീക്ഷകളില്‍ വിജയിക്കും. വരവില്‍ കവിഞ്ഞ് ചെലവ് അനുഭവപ്പെടും. പാരമ്പര്യശാസ്ത്രങ്ങള്‍ പഠിക്കാന്‍ സാധിക്കും. തൊഴില്‍പരമായി ദൂരയാത്രകള് നടത്തും. സഹോദരങ്ങള്‍ക്ക് പകര്‍ച്ചവ്യാധി പിടിപെടാം. ആത്മീയകാര്യങ്ങളില്‍ ശ്രദ്ധയുണ്ടാകും. വാഹനലാഭം ഉണ്ടാകും. തൊഴിലില്‍ കുടുതല്‍ ഉത്തരവാദിത്വങ്ങള്‍ വരും. നേത്രരോഗം, വാതരോഗം ഇവ അനുഭവിക്കും. ഈശ്വരകാര്യങ്ങളില്‍ ശ്രദ്ധ കുറയും. വിപരീതാവസ്ഥകളെ ധൈര്യത്തോടെ നേരിടും.
ശിവക്ഷേത്രത്തില്‍ രുദ്രാഭിഷേകം, ശികസൂക്താര്ച്ചന, സര്‍പ്പങ്ങള്‍ക്ക് നൂറും പാലും എന്നിവ നടത്തി പ്രാര്ത്ഥിച്ചുകൊള്ളണം.
മകരക്കൂറ്: ഉത്രാടം 45 നാഴിക, തിരുവോണം, അവിട്ടം 30 നാഴിക
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി ധനം ചെലവഴിക്കുകയും ദൂരയാത്രകള് ചെയ്യേണ്ടതായും വരും. സ്വന്തം വീടുപേക്ഷിച്ച് വാടകവീട്ടില്‍ താമസിക്കേണ്ടതായി വരും. സഹോദരസ്ഥാനീയരെ സഹായിക്കും. ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ പങ്കാളിയാകും. തൊഴില്‍സംബന്ധമായ അലച്ചിലുകള്‍ ഉണ്ടാകും. പിതൃസ്ഥാനീയരില്നിന്നും സാമ്പത്തിക സഹായം ലഭിക്കും. ബാങ്കിംഗ് ഏര്‍പ്പാടുകള്‍ക്ക് അുകൂലസമയമാണ്. പ്രേമവിവാഹം സഫലമാകും. ബിസിനസ്സില്‍നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ഉദരസംബന്ധമായ രോഗങ്ങളുണ്ടാകാനിടയുണ്ട്. ഉന്നതവ്യക്തികളുമായി ബന്ധം സ്ഥാപിക്കും. തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും ഏര്‍പ്പെടും.
ധന്വന്തരീക്ഷേത്രദര്ശനവും വിഷ്ണുഭജനവും നടത്തണം. ഭവനത്തില്‍ വിഷ്ണുസഹസ്രനാമജപം പതിവാക്കുകയും വേണം.
കുംഭക്കൂറ്: അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി 45 നാഴിക
വിദ്യാഭ്യാസത്തില്‍ ഉന്നതവിജയം കൈവരിക്കുകയും മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രമാകുകയും ചെയ്യും. അപ്രതീക്ഷിത പാരിതോഷികങ്ങള്‍ ലഭിക്കാനിടയുണ്ട്. വിവാഹം നടക്കാന്‍ കാലതാമസം നേരിട്ട് നില്‍ക്കുന്നവര്‍ക്ക് അത് സഫലമാകും. കൂട്ടുകച്ചവടം ശുഭകരമാകാതെ വേര്പിരിയാനിടവരും. നേത്രരോഗം, ശിരോരോഗം എന്നിവകൊണ്ട് ബുദ്ധിമുട്ടുകള്‍ അനുഭവിക്കും. ബന്ധുജനങ്ങളുമായി മാനസികമായ അകല്‍ച്ചയുണ്ടാകും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. മനസ്സിന് പ്രയാസമുണ്ടാകുന്ന സംഭവങ്ങളുണ്ടാകും. നിര്‍മ്മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ലഭിക്കേണ്ടതായ ധനം ലഭിക്കാതെ വരികയും, ഏര്പ്പാടുകാരുമായി കലഹിക്കേണ്ടതായ സാഹചര്യം ഉണ്ടാകുകയും ചെയ്യും.
ശാസ്താക്ഷേത്രത്തില്‍ നിത്യദര്‍ശനം നടത്തുകയും, മഹാവിഷ്ണുക്ഷേത്രത്തില്‍ സഹസ്രനാമപുഷ്പാഞ്ജലി നടത്തുകയും വേണം.
മീനക്കൂറ്: പൂരുരുട്ടാതി 15 നാഴിക, ഉത്തൃട്ടാതി, രേവതി
ജോലിയില്‍ നല്ല പ്രകടനത്തിനുള്ള അനുകൂലസാഹചര്യം വന്നുചേരും. ശത്രുക്കളില്‍നിന്ന് ദുഃഖവും പ്രതികൂല ചുറ്റുപാടും വര്‍ദ്ധിക്കും. ഊഹക്കച്ചവടങ്ങളില്‍ എടുത്തുചാട്ടം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. മാനസിക സംഘര്‍ഷവും കലഹഭയവും നേരിടേണ്ടിവരും. വ്രണാദികളെകൊണ്ട് ഉപദ്രവം, രക്തസംബന്ധമായരോഗം, ഉദരരോഗം എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. വാക്ദോഷം നിമിത്തം ബന്ധുക്കളുമായി കലഹിക്കാിടവരും. സാഹിത്യമേഖലകളില്നിന്ന് നേട്ടവും, കമ്മീഷന് ഏജന്‍സികള്‍ മുഖേന വിജയവുമുണ്ടാകും. ബന്ധുജനസഹവാസവും അധികാരശക്തിലാഭവും കരഗതമാകും. വിവാഹബന്ധത്തിലൂടെ മെച്ചപ്പെട്ട ജീവിതാവസ്ഥയുണ്ടാകും.
ശിവഭജനം നടത്തുകയും ശിവാഷ്ടകം നിത്യം ജപിക്കുകയും വേണം. നവഗ്രഹങ്ങളില്‍ വ്യാഴപ്രീതികരമായ കര്‍മ്മങ്ങള്‍ ചെയ്യുകയും വേണം.
Recent Comments