ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ ഒരുക്കുന്ന മലയന്‍കുഞ്ഞിന്റെ ഷൂട്ടിംഗ് നാളെ ഈരാറ്റുപേട്ടയില്‍ തുടങ്ങും. മുംബൈയിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് സജിമോനും സംഘവും കേരളത്തിലെത്തിയത്.
അണ്ടര്‍ വാട്ടര്‍ സ്വീക്വന്സുകളുടെ ഷൂട്ടിംഗിനായിട്ടാണ് അവര്‍ മൂന്നു ദിവസം മുംബൈയിലുണ്ടായിരുന്നത്. ആ രംഗങ്ങള്‍ ഒരുക്കുന്ന ടെക്നീഷ്യന്മാര് മുംബൈയില്നിന്നുള്ളവരായതുകൊണ്ടാണ് ഷൂട്ടിംഗും അവിടെതന്നെ പ്ലാന്‍ ചെയ്തിരുന്നത്. ഫഹദും ജാഫര്‍ ഇടുക്കിയുമാണ് അഭിനേതാക്കളായി ഉണ്ടായിരുന്നത്.
ഈരാറ്റുപേട്ട ഷെഡ്യൂളോടെ മലയന്‍കുഞ്ഞ് പൂര്‍ത്തിയാകും. അഞ്ച് ദിവസത്തെ വര്‍ക്ക് അവിടെയുണ്ടാകും. മഹേഷ് നാരായണന് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്ന മലയന്‍കുഞ്ഞിന്റെ ഛായാഗ്രാഹകനും അദ്ദേഹമാണ്. മഹേഷിന്റെ ശിഷ്യന്‍കൂടിയാണ് സംവിധായകനായ സജിമോന്‍ പ്രഭാകര്‍.
ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മലയന്‍കുഞ്ഞിന്റെ ആദ്യ ഷെഡ്യൂളിന് ഈരാറ്റുപേട്ടയില്‍ തുടക്കമായത്. തുടര്‍ന്ന് കളമശ്ശേരിയിലേയ്ക്ക് ഷിഫ്റ്റ് ചെയ്തിരുന്നു. അവിടെ സെറ്റിട്ട് ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് ഫഹദിനെ അപകടം പിണയുന്നത്. തുടര്‍ന്ന് ഷെഡ്യൂള്‍ ബ്രേക്കായി.
ഫാസിലാണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. രജിഷാ വിജയന്, അര്ജുന് അശോകന്, ഇന്ദ്രന്‍സ്, ഇര്‍ഷാദ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടനവധി പുതുമുഖങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
Recent Comments