പ്രമുഖ വ്യവസായിയും പത്മശ്രീ പുരസ്കാര ജേതാവുമായ രവിപിള്ളയുടെ മകന് ഗണേഷിന്റെ വിവാഹം നാളെ (സെപ്തംബര്‍ 9) ഗുരുവായൂരില്‍വച്ച് നടക്കും. ഇതിന് മുന്നോടിയായ ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം ഇന്ന് രാവിലെ ഗുരുവായൂരമ്പലത്തിലെത്തി രവിപിള്ള സമര്‍പ്പിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യ ഗീതാ രവിപിള്ളയും മകന് ഗണേഷുമുണ്ടായിരുന്നു. മരതകക്കല്ല് പതിപ്പിച്ച അത്യപൂര്‍വ്വ ഭംഗിയുള്ള ഈ കിരീടം ഇന്ന് രാവിലെ പന്തീരടി പൂജയ്ക്കുശേഷമാണ് ഭഗവാന്റെ സോപാനനടയില്‍ സമര്‍പ്പിച്ചത്. ജ്യോതിഷ വിധിപ്രകാരം ഈ കിരീടസമര്‍പ്പണം നടന്നുവെന്നാണ് അറിയുന്നത്.
വിവാഹത്തിന് മുന്നോടിയായി ഗംഭീരമായ അലങ്കാരങ്ങളാണ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിലടക്കം ഒരുങ്ങുന്നത്. പൂക്കള്‍ കൊണ്ടുള്ള അലങ്കാരങ്ങളും കമാനങ്ങളുമാണ് ഏറെയും. രാഷ്ട്രീയ സിനിമ സാമൂഹിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
Recent Comments